
പരശുരാമൻ പ്രതിഷ്ഠിച്ച 108 ശിവക്ഷേത്രങ്ങൾ ഇവയാണ്
പരശുരാമൻ പ്രതിഷ്ഠിച്ചതായി കരുതപ്പെടുന്ന 108 ശിവക്ഷേത്രങ്ങളിൽ അധികവും തൃശൂർ ജില്ലയിലാണ് സ്ഥിതികൊള്ളുന്നത്. പുരാണമനുസരിച്ച് മഹാവിഷ്ണുവിന്റെ അവതാരമായ പരശുരാമൻ ക്ഷത്രിയ നിഗ്രഹം കഴിഞ്ഞ് ബ്രാഹ്മണർക്ക് ദാനം ചെയ്യാനായി ഗോകർണത്തിനും കന്യാകുമാരിക്കുമിടയിൽ ഒരു പ്രദേശം സൃഷ്ടിക്കുകയും ആ പ്രദേശത്തിനെ 64 ഗ്രാമങ്ങളായി വിഭജിക്കുകയും ചെയ്തു. അതിൽ 108 ശിവലിംഗങ്ങളും 108 ദുർഗാ പ്രതിഷ്ഠകളും സ്ഥാപിച്ചു. ഈ 108 ശിവ ക്ഷേത്രങ്ങളിൽ 105 ക്ഷേത്രങ്ങൾ കേരളത്തിലും 2 ക്ഷേത്രങ്ങൾ കർണാടകയിലും 1 ക്ഷേത്രം തമിഴ്നാട്ടിലുമായി സ്ഥിതികൊള്ളുന്നു. ഈ 108 ക്ഷേത്രങ്ങളെപ്പറ്റി ശിവാലയസോത്രത്തിൽ പരാമർശിക്കുന്നുണ്ട്.
ദക്ഷിണാമൂർത്തി, അഘോരൻ, കിരാതമൂർത്തി, ധ്യാനമൂർത്തി, വൈദീശ്വരൻ, ശിവൻ, മഹാദേവൻ തുടങ്ങിയ ഭാവങ്ങളിലാണ് ഓരോ ക്ഷേത്രത്തിലെയും സങ്കല്പം.
കാസർഗോഡ്
- മണിയൂർ മഹാദേവക്ഷേത്രം
കണ്ണൂർ
- കൊട്ടിയൂർ ശിവക്ഷേത്രം
- പുത്തൂർ മഹാദേവക്ഷേത്രം
- തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രം
- കരിവെള്ളൂർ മഹാദേവക്ഷേത്രം
- തൃക്കപാലീശ്വരം ശിവക്ഷേത്രം കാടാച്ചിറ
വയനാട്
- തൃശ്ശിലേരി മഹാദേവക്ഷേത്രം
കോഴിക്കോട്
- തൃക്കപാലീശ്വരം ഇരിങ്ങന്നൂർ ശിവക്ഷേത്രം
- കാഞ്ഞിലശേരി മഹാദേവക്ഷേത്രം
- കോഴിക്കോട് തളിക്ഷേത്രം
- മണ്ണൂർ മഹാദേവക്ഷേത്രം
മലപ്പുറം
- തൃപ്രങ്ങോട്ട് ശിവക്ഷേത്രം
- തിരുമാന്ധാംകുന്ന് മഹാദേവക്ഷേത്രം
- പുരമുണ്ടേക്കാട് മഹാദേവക്ഷേത്രം
- പെരുമ്പറമ്പ് മഹാദേവക്ഷേത്രം
- തിരുനാവായ മഹാദേവക്ഷേത്രം
- തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം
പാലക്കാട്
- പാലൂർ മഹാദേവക്ഷേത്രം
- തിരുമിറ്റക്കോട്ട് അഞ്ചുമൂർത്തി ക്ഷേത്രം
- ആലത്തൂർ പൊക്കുന്നി മഹാദേവക്ഷേത്രം
- തൃപ്പാളൂർ മഹാദേവക്ഷേത്രം
- തൃത്താല മഹാദേവക്ഷേത്രം
- അഞ്ചുമൂർത്തിമംഗലം ക്ഷേത്രം
- കിള്ളിക്കുറിശ്ശിമംഗലം മഹാദേവക്ഷേത്രം
തൃശ്ശൂർ
- തൃശ്ശിവപേരൂർ വടക്കുംനാഥക്ഷേത്രം
- രവീശ്വരം മഹാദേവക്ഷേത്രം
- മാതൂർ ശിവക്ഷേത്രം
- മുണ്ടയൂർ ശിവക്ഷേത്രം
- ചൊവ്വല്ലൂർ ശിവക്ഷേത്രം
- പനഞ്ചേരി മുടിക്കോട്ട് ശിവക്ഷേത്രം
- അന്നമനട മഹാദേവക്ഷേത്രം
- അവനൂർ ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
- തിരുമംഗലം മഹാദേവക്ഷേത്രം
- അഷ്ടമംഗലം മഹാദേവക്ഷേത്രം
- ഐരാണിക്കുളം മഹാദേവക്ഷേത്രം
- കൈനൂർ മഹാദേവക്ഷേത്രം
- അടാട്ട് മഹാദേവക്ഷേത്രം
- തൃക്കൂർ മഹാദേവക്ഷേത്രം
- ചെമ്മന്തിട്ട മഹാദേവക്ഷേത്രം
- കല്ലാറ്റുപുഴ മഹാദേവക്ഷേത്രം
- തൃക്കുന്ന് മഹാദേവക്ഷേത്രം
- ചെറുവത്തൂർ മഹാദേവക്ഷേത്രം
- പൊങ്ങണം മഹാദേവക്ഷേത്രം
- അവിട്ടത്തൂർ മഹാദേവക്ഷേത്രം
- കാട്ടകമ്പാല മഹാദേവക്ഷേത്രം
- പഴയന്നൂർ കൊണ്ടാഴി തൃതം തളി ക്ഷേത്രം
- പേരകം മഹാദേവക്ഷേത്രം
- വീരാണിമംഗലം മഹാദേവക്ഷേത്രം
- തകീഴ് തളി മഹാദേവക്ഷേത്രം
- താഴത്തങ്ങാടി തളികോട്ട ക്ഷേത്രം
- കൊടുങ്ങല്ലൂർ മഹാദേവക്ഷേത്രം
- തിരുവഞ്ചിക്കുളം മഹാദേവക്ഷേത്രം
- പെരുന്തട്ട മഹാദേവക്ഷേത്രം
- അഷ്ടമിച്ചിറ മഹാദേവക്ഷേത്രം
- സോമേശ്വരം മഹാദേവക്ഷേത്രം
- വെങ്ങനല്ലൂർ തിരുവിമ്പിലപ്പൻ മഹാശിവക്ഷേത്രം
- പാലയൂർ മഹാദേവക്ഷേത്രം
- നെടുമ്പുര കുലശേഖരനെല്ലൂർ മഹാദേവക്ഷേത്രം
- ശൃംഗപുരം മഹാദേവക്ഷേത്രം
- മമ്മിയൂർ മഹാദേവക്ഷേത്രം
- പറമ്പുന്തളി മഹാദേവക്ഷേത്രം
- കോട്ടപ്പുറം മഹാദേവക്ഷേത്രം
- മുതുവറ മഹാദേവക്ഷേത്രം
- വെളപ്പായ മഹാദേവക്ഷേത്രം
- പെരുവനം മഹാദേവക്ഷേത്രം
എറണാകുളം
- ഉദയമ്പേരൂർ ഏകാദശി പെരുംതൃക്കോവിൽ ക്ഷേത്രം
- ചക്കംകുളങ്ങര മഹാദേവക്ഷേത്രം
- തിരുവാലൂർ മഹാദേവക്ഷേത്രം
- ചൊവ്വര ചിദംബരസ്വാമി ക്ഷേത്രം
- തൃക്കാരിയൂർ മഹാദേവക്ഷേത്രം
- എറണാകുളം മഹാദേവക്ഷേത്രം
- പാഴൂർ പെരുംതൃക്കോവിൽ ക്ഷേത്രം
- വൈറ്റില നെട്ടൂർ മഹാദേവക്ഷേത്രം
- ആലുവ ശിവക്ഷേത്രം
- ചേരാനല്ലൂർ മഹാദേവക്ഷേത്രം
- ഉളിയന്നൂർ മഹാദേവക്ഷേത്രം
- കുന്നത്തളി ശിവക്ഷേത്രം
- ചിറയ്ക്കൽ മഹാദേവക്ഷേത്രം
ഇടുക്കി
- കാരിക്കോട് കാഞ്ഞിരമറ്റം മഹാദേവക്ഷേത്രം
കോട്ടയം
- ശ്രീവെള്ളൂർ പെരുന്തട്ട മഹാദേവക്ഷേത്രം
- പരിപ്പ് മഹാദേവക്ഷേത്രം
- വൈക്കം മഹാദേവക്ഷേത്രം
- ഏറ്റുമാനൂർ മഹാദേവക്ഷേത്രം
- കടുത്തുരുത്തി തളിക്ഷേത്രം
- വാഴപ്പള്ളി മഹാക്ഷേത്രം
- തിരുനക്കര ശിവക്ഷേത്രം
ആലപ്പുഴ
- വേലോർവട്ടം മഹാദേവ ക്ഷേത്രം
- പെരുമല പനയന്നാർകാവ് ശിവക്ഷേത്രം
- തൃക്കുരട്ടി മഹാദേവക്ഷേത്രം
- തൃച്ചാറ്റുകുളം മഹാദേവക്ഷേത്രം
- പട്ടണക്കാട് മഹാദേവക്ഷേത്രം
- ചെങ്ങന്നൂർ മഹാദേവക്ഷേത്രം
- കണ്ടിയൂർ മഹാദേവക്ഷേത്രം
- നാല്പത്തെണ്ണീശ്വരം മഹാദേവക്ഷേത്രം
പത്തനംതിട്ട
- തൃക്കപാലീശ്വരം മഹാദേവക്ഷേത്രം നിരണം
- തിരുവാറ്റാ മഹാദേവക്ഷേത്രം
കൊല്ലം
- രാമേശ്വരം മഹാദേവക്ഷേത്രം കൊല്ലം
- ആനന്ദവല്ലീശ്വരം മഹാദേവക്ഷേത്രം
- പടനായർകുളങ്ങര മഹാദേവക്ഷേത്രം
- ചങ്ങംകുളങ്ങര മഹാദേവക്ഷേത്രം
- കൊട്ടാരക്കര മഹാദേവക്ഷേത്രം
തിരുവനന്തപുരം
- കുന്നപ്രം കുടപ്പനകുന്ന് മഹാദേവക്ഷേത്രം
- ശാസ്തമംഗലം മഹാദേവക്ഷേത്രം
- രാമേശ്വരം മഹാദേവക്ഷേത്രം അമരവിള
- ശ്രീകണ്‌ഠേശ്വരം മഹാദേവക്ഷേത്രം
കന്യാകുമാരി
- ശുചീന്ദ്രം സ്ഥാണുമാലയ പെരുമാള്‍ ക്ഷേത്രം
ഉഡുപ്പി
- കൊല്ലൂർ മൂകാംബിക ക്ഷേത്രം
ഉത്തര കന്നഡ
- ഗോകർണ്ണം മഹാബലേശ്വരക്ഷേത്രം
Summary: According to legend, after donating the land to Brahmins, one hundred and eight Maha Shiva Lingam and Durga idols were installed in these 64 villages. These hundred and eight Shiva temples are mentioned in the Shivala Sotram and a song is written in the Malayalam language. Of the 108 Shiva temples, 105 temples are situated in Kerala state, two temples in Karnataka and one in Kanyakumari District of Tamil Nadu.