
യോഗിനി ഏകാദശി ദിനത്തില്‍ ചെയ്യേണ്ട കാര്യങ്ങള്‍ | വ്രതസമയം, പാരണ, വ്രതകഥ, ആത്മീയ സന്ദേശം
2026 ജൂലൈ 11-ാം തീയതി, മിഥുന മാസം 27-ാം തീയതി, ശനിയാഴ്ച ആചരിക്കപ്പെടുന്നത് ജ്യേഷ്ഠ മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയായ യോഗിനി ഏകാദശിയാണ്. ഭഗവാന്‍ മഹാവിഷ്ണുവിന് അതിപ്രിയമായ ഈ പുണ്യദിനം ആത്മശുദ്ധിക്കും പാപപരിഹാരത്തിനും ഭക്തിവര്‍ദ്ധനയ്ക്കും അത്യന്തം വിശിഷ്ടമായി കണക്കാക്കപ്പെടുന്നു.
ഈ വിശുദ്ധ ദിനത്തില്‍ നമുക്കെല്ലാവര്‍ക്കും ഭഗവാന്റെ നാമസ്മരണയോടെ മനസ്സിനെ ശുദ്ധീകരിക്കാം.
യോഗിനി ഏകാദശി തിഥിയും സമയവും
ഏകാദശി തിഥി ആരംഭം: ജൂലൈ 10 രാവിലെ 8:16
ഏകാദശി തിഥി അവസാനിക്കുന്നത്: ജൂലൈ 11 വൈകുന്നേരം 5:20
ഹരിവാസര സമയം
ആരംഭം: ജൂലൈ 11 പുലര്‍ച്ചെ 12:00
അവസാനം: ജൂലൈ 11 രാവിലെ 10:33
പാരണ (വ്രതമവസാനിപ്പിക്കേണ്ട സമയം)
ജൂലൈ 12 (ഞായറാഴ്ച) രാവിലെ 6:05 മുതല്‍ 10:21 വരെ
ഹരിവാസര സമയം കഴിഞ്ഞ ശേഷമാണ് പാരണ നടത്തേണ്ടത്. അതിനാല്‍ നിര്‍ദ്ദേശിക്കപ്പെട്ട സമയത്തിനുള്ളില്‍ ഭക്തിപൂര്‍വ്വം വ്രതം അവസാനിപ്പിക്കുന്നത് ഉത്തമമാണ്.
യോഗിനി ഏകാദശി വ്രതകഥ അറിയാന്‍ താഴെകൊടുത്തിരിക്കുന്ന വീഡിയോ കാണൂ
യോഗിനി ഏകാദശി എങ്ങനെ ആചരിക്കാം?
ഓരോരുത്തരും അവരുടെ ആരോഗ്യത്തിനും പ്രായത്തിനും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് യോഗിനി ഏകാദശി വ്രതം അനുഷ്ഠിക്കാം.
ഈ ദിവസം ചെയ്യേണ്ട പ്രധാന കാര്യങ്ങള്‍:
മഹാവിഷ്ണുവിനെ ഭക്തിപൂര്‍വ്വം ആരാധിക്കുക.
‘ഓം നമോ നാരായണായ എന്ന മന്ത്രമോ വിഷ്ണുനാമജപമോ നടത്തുക.
വിഷ്ണു സഹസ്രനാമം, ഗീതാപാരായണം തുടങ്ങിയവ ചെയ്യുക.
കഴിയുന്നവര്‍ ഉപവാസം അനുഷ്ഠിക്കുക.
ദാനം, ധര്‍മ്മം, അന്നദാനം എന്നിവ നിര്‍വഹിക്കുക.
ദുഷ്ചിന്തകളും ദുഷ്വാക്കുകളും ഒഴിവാക്കി സാത്വിക ജീവിതം നയിക്കുക.

