
സമ്പൂര്‍ണ വാരഫലം (ഡിസംബര്‍ 27 മുതല്‍ ജനുവരി 2 വരെ)
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
സഹോദരങ്ങളുടെ സഹായം ലഭിക്കും. ജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ കാലമല്ല. വാഹനവുമായി ബന്ധപ്പെട്ട യാത്രകള്‍ ശ്രദ്ധിക്കണം. തൊഴിലന്വേഷകര്‍ക്ക് അനുകൂലമായ കാലം.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ആരോഗ്യകാര്യത്തില്‍ ഗുണപരമായ മാറ്റങ്ങളുണ്ടാകും. പണമിടപാടില്‍ ശ്രദ്ധിക്കണം. ജോലിയില്‍ ഉയര്ച്ചകള്ക്കു യോഗം. അധ്വാനത്തിന്റെ ഫലങ്ങള്‍ ലഭിക്കും. മറ്റുള്ളവരോട് ഇടപെടുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
ചെലവുകള്‍ നിയന്ത്രിക്കണം. സാമ്പത്തിക വെല്ലുവിളികള്‍ നേരിടേണ്ടിവരാം. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ച. ജീവിതത്തില്‍ സുപ്രധാനമായ തീരുമാനമെടുക്കാന്‍ യോഗം. ധൈര്യവും ശക്തിയും വര്ദ്ധിപ്പിക്കുന്നകാലം.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കുന്ന കാലം. കോടതി ഇടപാടുകള്‍ക്ക് സാധ്യത. കുടുംബാംഗങ്ങളുമായിട്ടുള്ള ബന്ധം ഊഷ്മളമാക്കാന്‍ ശ്രദ്ധിക്കുക. തെറ്റായ തീരുമാനങ്ങളെടുക്കാന്‍ ശ്രദ്ധിക്കുക. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
കുടുംബത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. സാമ്പത്തിക നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍ അന്വേഷകര്‍ക്ക് അനുകൂലമായ കാലം. തൊഴില്‍ മേഖലയില്‍ നേട്ടത്തിന്റെ കാലം.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
ജോലിയില്‍ ഉയര്‍ച്ചയ്ക്കു യോഗം. ജീവിതത്തില്‍ പുതിയ അവസരങ്ങള്‍ വന്നുചേരും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. ചെലവുകളില്‍ നിയന്ത്രണമുണ്ടാകണം.
തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. തൊഴില്‍ മാറാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലമല്ല. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലം.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
ഈ രാശിയില്‍പ്പെട്ട ചിലയാളുകള്‍ക്ക് മാനസിക സമ്മര്‍ദ്ദം വര്‍ധിക്കാന്‍ യോഗം. കുടുംബത്തില്‍ സന്തോഷാനുഭവം ഉണ്ടാകും. സാമ്പത്തികമായി നേട്ടത്തിനു യോഗം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയ്ക്കു യോഗം.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ആരോഗ്യകാര്യങ്ങളില്‍ ശ്രദ്ധവേണം. ബിസിനസ് രംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. സാമ്പത്തികമായി നേട്ടത്തിന്റെ കാലം. തൊഴില്‍ മേഖലയില്‍ ചില പ്രശ്നങ്ങള്‍ക്കു സാധ്യത കാണുന്നു.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. സാമ്പത്തിക നേട്ടത്തിനൊപ്പം ചെലവും വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം. കുടുംബ ജീവിതം സന്തോഷകരമായിരിക്കും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
സാമ്പത്തിക നേട്ടത്തിന്റെ കാലം. മക്കളെക്കുറിച്ചുള്ള കാര്യത്തില്‍ സുപ്രധാനമായ തീരുമാനമെടുക്കും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. തൊഴില്‍ മേഖലയില്‍ ഉയര്‍ച്ചയുടെ കാലം.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. വസ്തുവാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വാഹനം ഉപയോഗിക്കുന്നവര്‍ ആവശ്യമായ മുന്‍കരുതലെടുക്കണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം.