നക്ഷത്രവിചാരം
സമ്പൂര്‍ണവാരഫലം (ഡിസംബര്‍ 13 മുതല്‍ 19 വരെ)

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

തൊഴില്‍മേഖലയില്‍ നേട്ടങ്ങളുടെ കാലം. വരുമാനം വര്‍ധിക്കും. ആത്മീയ താല്‍പ്പര്യം വര്‍ധിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും. കുടുംബത്തില്‍ സന്തോഷാനുഭവം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. സാമ്പത്തികമായി മെച്ചപ്പെട്ട കാലം. ഭാഗ്യം അനുകൂലമായ കാലം കൂടിയാണിത്. ബന്ധുക്കളുടെ സഹായം ലഭിക്കും. തൊഴില്‍മേഖലയില്‍ നേട്ടത്തിനു യോഗം.

മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)

ജോലിസ്ഥലത്ത് ചില തടസ്സങ്ങളോ ബുദ്ധിമുട്ടുകളോ ഉണ്ടാക്കാം. ആഴ്ച അവസാനം ഔദ്യോഗിക ജീവിതത്തില്‍ നേട്ടങ്ങള്‍ക്കു യോഗം. ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ ജാഗ്രത, ക്ഷമ, പാലിക്കുക. വാക്കുകള്‍ ശ്രദ്ധാപൂര്‍വ്വം ഉപയോഗിക്കണം. തീരുമാനമെടുക്കുന്നതിന് മുമ്പ് രണ്ടുതവണ ചിന്തിക്കേണ്ടതാണ്. ബിസിനസുകാര്‍ക്ക് മെച്ചപ്പെട്ട കാലം.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം. വരുമാനം മെച്ചപ്പെടും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. സാമ്പത്തികമായും അത്ര മെച്ചപ്പെട്ട കാലമല്ല.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

ജീവിതത്തില്‍ ചില പ്രശ്‌നങ്ങള്‍ നേരിടാം. ചെലവുകളില്‍ വര്‍ധിക്കും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. പുതിയ സംരംഭങ്ങള്‍ തുടങ്ങുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലമായ സമയം. പുതിയ സുഹൃത്ത് ബന്ധങ്ങള്‍വരാം. അവരെ കണ്ണടച്ച് വിശ്വസിക്കാതിരിക്കുക.

കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)

സാമ്പത്തികമായി മെച്ചപ്പെട്ട കാലം. ശത്രുക്കളെ കരുതിയിരിക്കേണ്ടകാലം കൂടിയാണിത്. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. തൊഴില്‍മേഖലയില്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കുക.

തുലാക്കൂറ് (ചിത്തിര1/2,ചോതി,വിശാഖം3/4)

കുടുംബത്തില്‍ ശുഭകാര്യങ്ങള്‍ നടക്കാനുള്ള യോഗമുണ്ട്. സഹോദരങ്ങളില്‍നിന്നും ഗുണം ലഭിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം. പണമിടപാടുകള്‍ നടത്തുമ്പോള്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

സാമ്പത്തിക നേട്ടത്തിനു യോഗമുള്ള കാലം. കുടുംബാംഗങ്ങള്‍ തമ്മിലുള്ള ബന്ധം ഊഷ്മളമാകാന്‍ ശ്രദ്ധിക്കണം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അതിന് അനുകൂലമായ കാലം. തൊഴില്‍മേഖലയില്‍ നേട്ടങ്ങള്‍ കൈവരിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കും. ശത്രുക്കളെ കരുതിയിരിക്കണം. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. ബിസിനസില്‍ നേട്ടങ്ങളുണ്ടാകും.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)

സഹോദരങ്ങളുടെ പിന്തുണലഭിക്കും. വരുമാനം വര്‍ധിക്കാന്‍ യോഗം. തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. തൊഴില്‍പരമായി യാത്രകള്‍ക്കു യോഗം. ജോലിയില്‍ സ്ഥാനക്കയറ്റത്തിനു യോഗം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

ആഴ്ചയുടെ തുടക്കം മികച്ചതായിരിക്കും. ജോലിയില്‍ ഉയര്‍ച്ചതാഴ്ചകള്‍ അനുഭവപ്പെടും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവുകള്‍ വര്‍ധിക്കാം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

സാമ്പത്തികമായി നേട്ടത്തിന്റെ കാലം. ബിസിനസുകാര്‍ക്ക് നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. തൊഴില്‍പരമായി നേട്ടത്തിന്റെ കാലം. ആത്മീയ കാര്യങ്ങളില്‍ നേട്ടത്തിന്റെ കാലം.

Related Posts