
ഈ ആഴ്ച നേട്ടം ഉണ്ടാക്കുന്ന നക്ഷത്രക്കാര്‍ ഇവരാണ്; സമ്പൂര്‍ണ വാരഫലം
ഏതൊരാള്‍ക്കും പല കാര്യങ്ങളും അറിയുവാനുള്ള ആകാംക്ഷ ജീവിതത്തില്‍ ഉണ്ടാകുമെങ്കിലും ആതില്‍ വെച്ച് ഏറ്റവും അധികം അറിയുവാനുള്ള ജിജ്ഞാസ ഉള്ളത് അവനവന്റെ ഭാവിയുടെ കാര്യത്തില്‍ തന്നെയാണ്. നവഗ്രഹങ്ങളെ ആധാരമാക്കി മനുഷ്യന്റെ ജീവിത ചക്രത്തെയും ഗതിവിഗതികളേയും മുന്‍കൂട്ടി കാണുവാനായി നമ്മുടെ പൂര്‍വ്വസൂരികളായ മുനീശ്വരന്മാര്‍ കഠിനമായ തപശ്ചര്യയിലൂടെയും മനനത്തിലൂടെയും കണ്ടെത്തിയ ഒരു സൂത്രവാക്യം തന്നെയാണ് ജ്യോതിഷം.
ഇതിനെ വേദത്തിന്റെ കണ്ണായും വിവക്ഷിക്കപ്പെടുന്നു. ചാരവശാല്‍ വരുന്ന പൊതുഫലങ്ങളെ ആഴ്ച, മാസം, വര്‍ഷം എന്നിങ്ങനെ തിരിച്ച് നമുക്ക് പറയാവുന്നതാണ്. ഇതില്‍ പറയുന്ന ഫലങ്ങള്‍ പൊതുഫലങ്ങളായതിനാല്‍ എല്ലാവര്‍ക്കും അനുഭവയോഗ്യമാകണമെന്നില്ല. ജാതകവശാലുള്ള ദശാകാലം, ഗ്രഹങ്ങളുടെ ബലം, ഈശ്വരാനുഗ്രഹം എന്നിവയെല്ലാം കൂടി സംക്ഷിപ്തമായി നോക്കി മാത്രമെ ഉറപ്പിച്ചു ഫലങ്ങള്‍ പറയുവാന്‍ പറ്റുകയുള്ളു. അതുകൊണ്ടുതന്നെയാണ് ഇതിനെ പൊതുഫലമായി വിവക്ഷിക്കപ്പെടുന്നത്. ഈയാഴ്ചത്തെ ചാരവശാലുള്ള പൊതുഫലങ്ങള്‍
മേടക്കൂറ് (അശ്വതിയും ഭരണിയും കാര്‍ത്തിക ആദ്യ പാദവും)
മേടക്കൂറുകാര്‍ക്ക് വ്യാഴം ജന്മത്തിലും ശനി പതിനൊന്നിലും ആകയാല്‍ ഈയാഴ്ച ഗുണദോഷസമ്മിശ്ര ഫലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് കഠിനപ്രയത്‌നം മൂലം പരീക്ഷാദികളില്‍ വിജയവും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് സ്ഥാനമാറ്റങ്ങളും, പ്രത്യേകിച്ച് വിദേശത്ത് ജോലി നോക്കുന്നവര്‍ക്കും ഉന്നതപഠനം ആഗ്രഹിക്കുന്നവര്‍ക്കും അനുകൂലവും ആണ്. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെടുകയും, കടബാധ്യതകള്‍ തീര്‍ക്കുവാനുള്ള അവസരവും, ബാങ്ക് സംബന്ധമായ ഇടപാടുകള്‍ക്ക് അനുകൂലവുമാണ്.
രോഗാദികള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് ആശ്വാസവും, കൃഷി വ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭവും, വിവാഹാദി മംഗളകര്‍മ്മങ്ങള്‍ക്ക് അനുകൂലവും, അതില്‍ പങ്കെടുക്കുവാനുള്ള അവസരവുമുണ്ട്. ഓഹരി വിപണികളില്‍ സാമ്പത്തിക നേട്ടവും, തടസ്സപ്പെട്ടു നില്ക്കുന്ന കര്‍മ്മമേഖലകളികളില്‍ ഉയര്‍ച്ചയും, ഗൃഹനിര്‍മ്മാണത്തിനുള്ള തടസ്ഥങ്ങള്‍ മാറി പുനരാരംഭിക്കുകയും ചെയ്യുന്നതാണ്. ജന്മവ്യാഴമാകയാല്‍ വിഷ്ണുക്ഷേത്രദര്‍ശനവും, വിഷ്ണുസഹസ്രനാമപാരയണവും, നടത്തേണ്ടതാണ്.
ഇടവക്കൂറ് (കാര്‍ത്തികയുടെ അവസാനത്തെ മൂന്ന് പാദവും രോഹിണിയും മകീര്യത്തിലെ ആദ്യ രണ്ടു പാദവും)
ചാരവശാല്‍ വ്യാഴം പന്ത്രണ്ടിലും ശനി പത്തിലും ആകയാല്‍ ദോഷാധിക്യ കാലമാണ്. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാദികളില്‍ മാനസിക പിരിമുറുക്കവും, ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉദ്യോഗത്തിതായി അത്യധ്വാനവും വേണ്ടി വരും. വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് ചെയ്യുന്ന ജോലികള്‍ നഷ്ടപ്പെടാനും അതില്‍ നിന്നും മാറ്റി നിര്‍ത്താനുമുള്ള സാധ്യതയുണ്ട്. വ്യാപാരമേഖലയില്‍ നഷ്ടങ്ങളും, കഷ്ടതയും, ദാമ്പത്യമേഖലകളില്‍ അസ്വസ്ഥതയും, സന്താനങ്ങളുടെ പഠനകാര്യങ്ങളെക്കുറിച്ച് ചിന്തിച്ച് വേവലാതിയും, വ്യവഹാരാദികളില്‍ പരാജയവും, ആലോചനയില്ലാതെയും, എടുത്തു ചാടിയും ചെയ്യുന്ന കാര്യങ്ങങ്ങളിലൂടെ കുടുംബത്തില്‍ അസ്വാരസ്യങ്ങളും അശ്രദ്ധമൂലം വാഹനാപകടങ്ങളും, സാമ്പത്തികമായി നഷ്ടവും തദ്വാരാ കഷ്ടപ്പെടാനും സാധ്യതകള്‍ കാണുന്നു.
പൊതുപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അലച്ചിലും സാമ്പത്തിക നഷ്ടങ്ങളും, നൃത്തസംഗീതാദി കലകളില്‍ നിന്ന് സാമ്പത്തിക നേട്ടങ്ങളും, രോഗാദികള്‍ മൂലം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടി സമയം ചെലവഴിക്കേണ്ടി വരികയും, അപ്രതീക്ഷിത ധനനഷ്ടങ്ങളും, ഗൃഹനിര്‍മ്മാണത്തില്‍ പുരോഗതിയും, വിവാഹാദികള്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആഗ്രഹ സാഫല്യവും പ്രേമബന്ധങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്ക് അപവാദവും, മനക്ലേശവും ഫലം.
മിഥുനക്കൂറ് (മകീരത്തിന്റെ അവസാന രണ്ടു പാദവും തിരുവാതിരയും പുണര്‍തത്തിന്റെ ആദ്യ മൂന്ന് പാദവും)
ചാരവശാല്‍ വ്യാഴം പതിനൊന്നിലും ശനി ഒമ്പതിലും ആകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാദികളില്‍ വിജയവും, കര്‍മ്മമേഖലയില്‍ പുരോഗതിയും, അപ്രതീക്ഷിത ധനലാഭവും, വ്യാവസായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും, വിവാഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ അവസരവും സ്ഥാനമാറ്റം ആഗ്രഹിക്കുന്ന സര്‍ക്കാര്‍ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അനുകൂലവും, ദാമ്പത്യ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്ക് സമാധാനവും, സാഹിത്യകാരന്മാര്‍ക്ക് പ്രോത്സാഹന സമ്മാനങ്ങളും, സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുരോഗതിയും, കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും, പൊതു പ്രവര്‍ത്തകര്‍ക്ക് ജനപ്രീതിയും, മനസ്സന്തോഷവും, കേസ് വ്യവഹാരങ്ങള്‍ അലട്ടുന്നവര്‍ക്ക് ആശ്വാസവും, തീര്‍ത്ഥാടകര്‍ക്ക് അനുകൂലവും, മനസംതൃപ്തിയും, കുടുംബത്തില്‍ ബന്ധുജന സമാഗമവും, വസ്തുസംബന്ധമായ തര്‍ക്കത്തിലേര്‍പ്പെടുന്നവര്‍ക്ക് അനുകൂലമായആശ്വാസവും, ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലവുമാണ്.
കര്‍ക്കിടകക്കൂറ് (പുണര്‍തം അവസാന പാദവും പൂയവും ആയില്യവും)
ചാരവശാല്‍ വ്യാഴം പത്തിലും ശനി അഷ്ടമത്തിലുമാകയാല്‍ പൊതുവെ ഗുണദോഷസമ്മിശ്ര ഫലം. വിദ്യാര്‍ത്ഥികള്‍ക്ക് മാനസിക അസ്വസ്ഥതകളും, വിദേശത്ത് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല ഫലവും ആണ്. രോഗാധിക്യംമൂലം കഷ്ടത അനുഭവിക്കുന്നവര്‍ക്ക് അല്പം ആശ്വാസവും, കര്‍മ്മമേഖലയില്‍ സ്ഥാനമാറ്റം ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല കാലവുമാണ്. വ്യാപാര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും, സര്‍ക്കാര്‍ ഉദ്യോഗത്തിലുള്ളവര്‍ക്കും ബാങ്ക് ഉദ്യോഗസ്ഥര്‍ക്കും ജോലിഭാരവും ഉണ്ടാകും. ജീവിതശൈലീ രോഗങ്ങള്‍ കൂടാന്‍ ഇടയുണ്ട്. കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക നേട്ടവും, പ്രണയത്തിലേര്‍പ്പെടുന്നവര്‍ക്ക് മനോവിഷമത്തിനും ഇടയുണ്ട്. ശാസ്താഭജനവും, വിഷണുക്ഷേത്രദര്‍ശനവും നടത്തി പ്രാര്‍ത്ഥിക്കുന്നത് ദോഷാധിക്യത്തെ കുറയ്ക്കുന്നതാണ്.
ചിങ്ങക്കൂറ് (മകവും പൂരവും ഉത്രത്തിന്റെ ആദ്യ പാദവും)
വ്യാഴം ഒന്‍പതിലും ശനി ഏഴിലും സഞ്ചരിക്കുകയാല്‍ കര്‍മ്മരംഗം പുഷ്ടിപ്പെടും. പ്രണയബന്ധം ഊഷ്മളമാകും. ഉപരിപഠനത്തിനായി വിദേശത്ത് പോകാനാഗ്രഹിക്കുന്നവര്‍ക്കു അനുകൂല സമയമാണ്. ഭൂമിസംബന്ധമായ അവകാശ തര്‍ക്കങ്ങള്‍ക്ക് സാധ്യതയുണ്ട്. നാടകം, സംഗീതം, സിനിമ എന്നീ രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ല അവസരങ്ങള്‍ വന്നു ചേരും. തെറ്റായ തീരുമാനങ്ങള്‍ എടുക്കുന്നതിലൂടെ സാമ്പത്തിക നഷ്ടം വരാനിടയുണ്ട്. രേഖാപരമായ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധിക്കണം. സുഹൃത്തുകളുടെ കാര്യങ്ങളില്‍ ഇടപെട്ട് മനോവിഷമം ഉണ്ടാകാം.
കന്നിക്കൂറ് (ഉത്രത്തിന്റെ അവസാന മൂന്നു പാദവും അത്തവും ചിത്തിരയുടെ ആദ്യത്തെ രണ്ടു പാദവും)
വ്യാഴം അഷ്ടമത്തിലും ശനി ആറിലും ആകയാല്‍ ഗാര്‍ഹിക ജീവിതത്തില്‍ അനൈക്യവും, കര്‍മ്മ തടസ്സങ്ങളും, അപ്രതീക്ഷിത ധനനഷ്ടവും ഉണ്ടാകാനിടയുണ്ട്. തീരുമാനിച്ച് ഉറപ്പിച്ചു വെച്ച കാര്യങ്ങള്‍ക്ക് തടസ്സവും, സന്താനങ്ങളുടെ കാര്യത്തില്‍ വിഷമതകളും, സ്വജനങ്ങള്‍ നിമിത്തം കലഹവും ഉണ്ടാകാം. കടബാധ്യതകള്‍ കൂടുകയും ഉറപ്പിച്ച വിവാഹങ്ങള്‍ തടസ്സപ്പെടുകയും ചെയ്യും. ഗൃഹനവീകരണത്തിനായി ധനം ചെലവഴിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ക്ഷീണവും നിദ്രാഭംഗവും വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്കു തടസ്സങ്ങളും മത്സര പരീക്ഷകള്‍ പ്രതീക്ഷിച്ച പോലെ ആവാത്തതിനാലുള്ള മനോവിഷമങ്ങളും ഉണ്ടാകാം.
ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ അവസരങ്ങളും ഉണ്ടാവും. കടം വീട്ടാനുള്ള അവസരങ്ങളും മുടങ്ങികിടന്നിരുന്ന വീട് പണി പുനരാരംഭിക്കാന്‍ ശ്രമിക്കുകയും ചെയ്യും. കര്‍മ്മമേഖല മാറി പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കു അവസരങ്ങള്‍ ഉണ്ടാകാം. നൃത്ത സംഗീതാദികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് കൂടുതല്‍ അവസരങ്ങളും വന്നുചേരും.
സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് മേലധികാരികളില്‍ നിന്ന് ബുദ്ധിമുട്ടുകളും ആരോഗ്യ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് അനുകൂല ദിവസങ്ങളും ആണ്. സന്താനങ്ങളുടെ കാര്യത്തില്‍ കൂടുതല്‍ ശ്രദ്ധ കൊടുക്കേണ്ടത് അത്യാവശ്യമാണ്. കുടുംബക്കാര്‍ക് വേണ്ടി ആശുപത്രിവാസം ഉണ്ടാകാം. അപ്രതീക്ഷിത ധനലാഭം ഉണ്ടാകും. കുടുംബ വസ്തുവിലുള്ള തര്‍ക്കം ഉള്ളവര്‍ക്ക് അത് പരിഹരിക്കാനുള്ള ശ്രമം നടത്താവുന്നതാണ്. സമയം അനുകൂലമാണ്. പ്രേമ നൈരാശ്യം ഉണ്ടാകാം. പുണ്യതീര്‍ത്ഥ യാത്രകള്‍ക്ക് അവസരങ്ങള്‍ ഉണ്ടാകും. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരങ്ങള്‍ ഉണ്ടാകുന്നതാണ്. ഭക്ഷണ കാര്യത്തില്‍ ശ്രദ്ധ വേണം. ഉദര രോഗങ്ങളും മൂത്രാശയ രോഗവും അലട്ടാനിടയുണ്ട്. വിഷ്ണുക്ഷേത്ര ദര്‍ശനവും സഹസ്രനാമ ജപവും നടത്തുന്നത് ദോഷകാഠിന്യത്തെ കുറയ്ക്കും.
തുലാക്കൂറ് (ചിത്തിര അവസാനത്തെ രണ്ടു പാദവും ചോതിയും വിശാഖത്തിന്റെ ആദ്യത്തെ മൂന്നു പാദവും)
ചാരവശാല്‍ വ്യാഴം ഏഴിലും ശനി അഞ്ചിലും സഞ്ചരിക്കുക ആകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂലമാണ് . അപ്രതീക്ഷിത ധന ലാഭം ഉണ്ടാകും . കുടുംബപ്രശ്‌നങ്ങള്‍ക്കുപരിഹാരമാകും. ദൂര യാത്ര പൊകാനാഗ്രഹിക്കുന്നവര്‍ക്കു അവസരം വന്നുചേരും. മക്കളുടെ വിവാഹ കാര്യത്തില്‍ തീരുമാനമാകും. പുണ്യ പ്രവര്‍ത്തികള്‍ക്കായി സമയം കണ്ടെത്തും. ജോലിമാറ്റം ആഗ്രഹിക്കുന്നവക്ക് അനുകൂലമായ തീരുമാനങ്ങള്‍ ഉണ്ടാകാം. സുഹൃത്തുക്കള്‍ വഴി ധനലാഭമുണ്ടാകാം. ക്രയവിക്രയങ്ങളില്‍ നിന്ന് സാമ്പത്തിക നേട്ടം ഉണ്ടാകും. ബന്ധു സമാഗമങ്ങളുണ്ടാകാം. കേസ് വ്യവഹാരാദികളില്‍ തീരുമാനം ആകും. വ്യാപാര രംഗത്തുപ്രവത്തിക്കുന്നവര്‍ക്കു സാമ്പത്തിക നേട്ടം ഉണ്ടാകും. ബാങ്ക് ഇടപാടുകള്‍ ലോണ്‍ എന്നിവ ലഭിക്കാനിടുയുണ്ട്. രാജ്യരക്ഷാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്ക് സ്ഥാനമാറ്റം പ്രതീക്ഷിക്കാം. വിദേശ യാത്ര ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലതീരുമാനമാകും. വിവാഹ കാര്യങ്ങള്‍ക്കളായി ധനം ചെലവഴിക്കാന്‍ അവസരം ഉണ്ടാകും.
വൃശ്ചികക്കൂറ് (വിശാഖത്തിന്റെ അവസാന പാദവും അനിഴവും തൃക്കേട്ടയും)
അമിതചെലവും രോഗമായി ബുദ്ധിമുട്ടുന്നവര്‍ക്ക് ആശ്വാസവും ഗൃഹനവീകരണം ആഗ്രഹിക്കുന്നവര്‍ക്ക്അനുകൂലവും ആണ്. അപ്രതീക്ഷിതയാത്രകള്‍ ഉണ്ടാവാം. വാഹനം വാങ്ങാനാഗ്രഹിക്കുന്നവര്‍ക്കും ഗൃഹ നിര്‍മാണം തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും അനുകൂല തീരുമാനം ഉണ്ടാകും. ഗൃഹോപകരണങ്ങള്‍ക്കായി ധനം ചെലവഴിക്കാം. കടം തീര്‍ക്കാനായി വീണ്ടും കടമെടുക്കാന്‍ ശ്രമിക്കും. ജീവിത പങ്കാളിയുമായി രമ്യതയില്‍ പോകും. കുടംബത്തിനായി കൂടുതല്‍ ധനം ചെലവഴിക്കും. ജീവിത ശൈലി രോഗങ്ങള്‍ക്ക് ആശ്വാസം ഉണ്ടാകും. പുണ്യ യാത്രക്കായി ധനം ചെലവഴിക്കും. ബാങ്ക് ജീവനക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കും. നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് കര്‍മ്മം ചെയ്യുന്നവര്‍ക്ക് സാമ്പത്തിക ലാഭം ഉണ്ടാകും.
ധനുക്കൂറ് (മൂലവും പൂരാടവും ഉത്രാടത്തിന്റെ ആദ്യ പാദവും)
വ്യാഴം അഞ്ചിലും ശനി മൂന്നിലും സഞ്ചരിക്കുകയാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഗുണവും വിദേശ ഭാഗ്യാനുഭവങ്ങളും വ്യാപാരവ്യവസായ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് സാമ്പത്തിക ലാഭവും ഗൃഹത്തില്‍ സന്തോഷവും കര്‍മ്മ മേഖലയില്‍ അഭിവൃദ്ധിയും ഗൃഹനിര്‍മാണത്തില്‍ ഏര്‍പെട്ടവര്‍ക്കു സാമ്പത്തിക നേട്ടവും മത്സര പരീക്ഷാദികളില്‍ വിജയവും തൊഴില്‍ തേടുന്നവര്‍ക്ക് അനുകൂലവും നിയമ പ്രശ്‌നങ്ങള്‍ അലട്ടുന്നവര്‍ക്കു അനുകൂല വിധിയും ഭാഗ്യാനുഭവങ്ങളും അഭീഷ്ടകാര്യജയവും പൊതു പ്രവര്‍ത്തകര്‍ക്ക് അനുകൂലവും വിവാഹ ആലോചനകള്‍ക്കു തീരുമാനവും ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് അനുകൂല തീരുമാനവും കടബാധ്യത തീര്‍ക്കാനാവസരങ്ങളും വസ്ത്രാഭരണ ലബ്ധിയും ഗൃഹോപകരണങ്ങള്‍ക്കുവേണ്ടി ധന ചിലവും ഉണ്ടായിരിക്കും. വാഹനാപകടം ഉണ്ടാവാതിരിക്കാന്‍ ശ്രദ്ധ വേണം. മാതൃ തുല്യര്‍ക്കു രോഗ പീഡ അലട്ടാം .
മകര കൂറ് (ഉത്രാടത്തിന്റെ അവസാനത്തെ മൂന്ന് പാദവും തിരുവോണവും അവിട്ടത്തിന്റെ ആദ്യത്തെ രണ്ടു പാദവും)
വ്യാഴം നാലിലും ശനിരണ്ടിലും സഞ്ചരിക്കുകയാല്‍ സാമ്പത്തിക ഇടപാടുകളില്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സാഹസിക കൃത്യങ്ങള്‍, കരാര്‍, ഉടമ്പടികള്‍, പുതിയ സംരംഭങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍, വിദൂര യാത്രകള്‍, അസമയയാത്രകള്‍ എന്നീവ ഒഴിവാക്കേണ്ടതാണ്. ഈ കാര്യങ്ങള്‍ മൂലം പ്രയാസങ്ങള്‍ നേരിടാനിടയുണ്ട്. മനോവ്യഥ, മടി, മന്ദത, അലസത, കുടുംബ കലഹം എന്നിവ അലട്ടിക്കൊണ്ടിരിക്കും. ഔദ്യോഗികമായി ചുമതലകള്‍ ഏല്‍ക്കേണ്ടതായി വരാം. തൊഴില്‍ മേഖലയോടു ബന്ധപെട്ടു മാനസികസങ്കര്‍ഷം ഉണ്ടാവും. മറ്റുള്ളവരെ സഹായിക്കുക നിമിത്തം വിഷമം ഉണ്ടാകാനിടയുണ്ട്. അയ്യപ്പ ക്ഷേത്ര ദര്‍ശനവും നീരാഞ്ജനം കത്തിക്കുകയും വിഷ്ണു ക്ഷേത്ര ദര്‍ശനവും അഷ്ടോത്തര ജപവും നടത്തുന്നത് ദോഷത്തെ കുറയ്ക്കും .
കുംഭക്കൂറ് (അവിട്ടത്തിന്റെ അവസാനത്തെ പാദവും ചതയവും പൂരുരുട്ടാതി ആദ്യത്തെ മൂന്നു പാദവും)
ചാരവശാല്‍ വ്യാഴം മൂന്നില് ശനി ജന്മത്തിലും ആകയാല്‍ വിദേശ ഉദ്യോഗം നഷ്ടപ്പെടുവാനിടയുണ്ടെങ്കിലും മറ്റൊന്ന് ലഭിക്കുവാനിടയുണ്ട്. തൊഴില്‍മേഖലകളോടു ബന്ധപ്പെട്ടു മാനസിക സമ്മര്‍ദം വര്‍ധിക്കും. കുടുംബത്തിലെ അഭിപ്രായവ്യത്യാസങ്ങള്‍ പരിഹരിക്കുവാന്‍ സാധിക്കും. ധനാഗമമാര്‍ഗ്ഗങ്ങള്‍ പലതും തടസ്സപ്പെടും. നഷ്ടങ്ങള്‍ സംഭവിക്കാം. സ്വയം തൊഴില്‍ ചെയ്യുന്നവരും വ്യാപാരികളും അതീവശ്രദ്ധയോടെ കാര്യങ്ങള്‍ നിര്‍വ്വഹിക്കേണ്ടതാണ്. അവിചാരിത പ്രതിസന്ധികള്‍ ഉണ്ടാകും. ധനനഷ്ടങ്ങള്‍ക്ക് സാദ്ധ്യതയുണ്ട്. അപ്രതീക്ഷിതമായ രീതിയില്‍ പലവിധക്ലേശങ്ങള്‍ ഉണ്ടാകുന്നതിനിടയുണ്ട്. നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നവര്‍ കൂടുതല്‍ ശ്രദ്ധിക്കുക.
പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാവുന്ന സന്ദര്‍ഭമല്ല. ഏതു കാര്യത്തിലും വളരെ ശ്രദ്ധ ആവശ്യമാണ്. ആരോഗ്യപരമായ ചില പ്രയാസങ്ങള്‍ പെട്ടെന്ന് ഉണ്ടാകാം. യാത്രാക്ലേശവും അലച്ചിലും അനുഭവപ്പെടും. സ്വപ്രയത്നം കൊണ്ട് പ്രതിബന്ധങ്ങളെ തരണം ചെയ്യാന്‍ സാധിക്കും.
വിദേശരാജ്യങ്ങളിള്‍ ജോലിചെയ്യുന്നവര്‍ വളരെയധികം ശ്രദ്ധപാലിക്കേണ്ടത് ആവശ്യമാണ്. ഏതു കാര്യത്തിലും പ്രതീക്ഷിക്കാത്തവിധത്തിലുള്ള മാറ്റങ്ങള്‍ ഉണ്ടാകാം. വാഹനമോടിക്കുന്നവര്‍ വളരെയധികം ശ്രദ്ധപാലിക്കുക. വിദേശത്ത് ജോലിചെയ്യുന്നവരും സ്വന്തമായി വ്യാപാരം നടത്തുന്നവരും വളരെ സൂക്ഷമതപാലിക്കുക. ബാങ്ക് ജീവനക്കാര്‍ക്ക് ജോലി ഭാരം വര്‍ദ്ധിക്കും. അശ്രദ്ധ പഠിത്തത്തെ ബാധിക്കാതിരിക്കാന്‍ നോക്കണം. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക് ജോലിഭാരം വര്‍ദ്ധിക്കും ശാസ്താ ഭജനവും വിഷ്ണുക്ഷേത്ര ദര്‍ശനവും ഭജനവും പരദേവത പ്രീതിയും ദോഷത്തെ കുറയ്ക്കും.
മീനകൂറ് (പൂരുരുട്ടാതി അവസാനത്തെ പാദവും ഉത്രട്ടാതിയും രേവതിയും)
ചാരവശാല്‍ വ്യാഴം രണ്ടിലും ശനി പന്ത്രണ്ടിലും ആകയാല്‍ പൊതുവെ അനുകൂലമായ മാറ്റങ്ങള്‍ ഈയാഴ്ചയിലുണ്ടാകും. തൊഴില്‍രംഗത്ത് ഗുണകരമായ കുറെ അനുഭവങ്ങള്‍ ഉണ്ടാകും. അപ്രതീക്ഷിത ധനലാഭവും അതുപോലെ വ്യയവും ഉണ്ടാകും. അപവാദ ആരോപണങ്ങള്‍ അലട്ടാതിരിക്കാന്‍ ശ്രദ്ധിച്ചു വാക്കുകള്‍ ഉപയോഗിക്കണം. ദാമ്പത്യ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം ഉണ്ടാകാം. ആരോഗ്യ കാര്യത്തില്‍ ശ്രദ്ധിക്കണം. പ്രേമ നൈരാശ്യം അലട്ടാം. വാസ്തു വില്പന കാര്യങ്ങളില്‍ തീരുമാന മാകാം. കടം എടുത്തു കാര്യങ്ങള്‍ നടത്തും.
വിദ്യാഭ്യാസപരമായും നേട്ടങ്ങള്‍ കൈവരിക്കും. വരവിനൊപ്പം ചെലവുമധികരിക്കും. സന്താനഗുണം വര്‍ധിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട് അപമാനമുണ്ടാകും. രോഗദുരിതങ്ങള്‍ ശമിക്കും. ദീര്‍ഘയാത്രകള്‍ വേണ്ടി വരും. മാനസിക പിരിമുറുക്കം വര്‍ധിക്കും. ദാമ്പത്യ ജീവിതത്തില്‍ ചെറിയ പിണക്കങ്ങള്‍ ഉടലെടുക്കും. മുതിര്‍ന്ന ബന്ധുക്കള്‍ക്ക് അനാരോഗ്യം. ജീവിതപങ്കാളിക്ക് ഏതെങ്കിലും തരത്തിലുള്ള ഉന്നതി. മാതാവിനോ തത്തുല്യരായവര്‍ക്കോ അരിഷ്ടതകള്‍. അനുഭവിച്ചു കൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന് മോചനം. സഹോദരങ്ങള്‍ക്ക് അരിഷ്ടതകള്‍ക്കു സാധ്യത. ഉത്തരവാദിത്തം വര്‍ധിക്കും. ഊഹക്കച്ചവടത്തില്‍ ഏര്‍പെടരുത്. ബന്ധുക്കളെ താല്‍ക്കാലികമായി പിരിഞ്ഞു കഴിയേണ്ടിവരും.
ജ്യോല്‍സ്യന്‍ തെങ്കര സുബ്രഹ്‌മണ്യന്‍
9447840774