
Weekly Astrology Predictions | സമ്പൂർണ്ണ വാരഫലം | 2023 മെയ് 21 മുതൽ 27 വരെ
മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)
ശരിയായ തീരുമാനങ്ങളെടുക്കാന്‍ സാധിക്കും. തൊഴില്‍പരമായി ചില തടസങ്ങള്‍ നേരിടും. സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരും. കുടുംബത്തില്‍ മികച്ച അന്തരീക്ഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം.
ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)
ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവ് വര്‍ധിക്കുന്ന കാലമാണിത്. തൊഴില്‍മേഖലയില്‍ ചില പ്രശ്‌നങ്ങളുണ്ടാകും. കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങളുണ്ടാകും. ബിസിനസുകാര്‍ക്ക് അനുകൂലമായ കാലം.
മിഥുനക്കൂറ് (മകയരം1/2,തിരുവാതിര,പുണര്‍തം 3/4)
ശത്രുക്കളില്‍മേല്‍ വിജയമുണ്ടാകും. സാമ്പത്തികം കൈകാര്യം ചെയ്യുന്ന കാര്യത്തില്‍ ജാഗ്രത ആവശ്യമാണ്. കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കും. ആത്മീയമായ താല്‍പ്പര്യം വര്‍ധിക്കും.
കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)
തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. മറ്റുള്ളവരോടു സംസാരിക്കുമ്പോള്‍ വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കുക. ജീവിതത്തില്‍ അല്പം കഷ്ടപ്പാടുകള്‍ക്കു യോഗമുണ്ട്.
ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)
സാമ്പത്തികമായി അത്ര മെച്ചപ്പെട്ട കാലമല്ലിത്. കുടുംബവുമായി ബന്ധപ്പെട്ട ചെലവുകള്‍ വര്‍ധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.
കന്നിക്കൂറ് (ഉത്രം3/4,അത്തം, ചിത്തിര1/2)
വരവിനനുസരിച്ച് ചെലവുണ്ടാകും. സഹോദരങ്ങളുമായി നല്ലബന്ധത്തില്‍ പോകാന്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധവേണം. ശത്രുക്കളെ കരുതിയിരിക്കണം.
തുലാക്കുറ് (ചിത്തിര1/2,ചോതി,വിശാഖം3/4)
തൊഴില്‍മേഖലയില്‍ നേട്ടത്തിന്റെ കാലം. ചെലവ് വര്‍ധിക്കും. ശത്രുക്കളുടെ മേല്‍ വിജയം നേടും. സഹോദരങ്ങളുടെ പിന്തുണലഭിക്കും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കുന്ന കാലമാണിത്.
വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)
തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും. പേരും പ്രശസ്തിയും വര്‍ധിക്കാന്‍ യോഗമുള്ളകാലമാണിത്. സുഹൃത്തുക്കളൊടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ ജാഗ്രത പാലിക്കേണ്ടതാണ്.
ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)
ആത്മീയമായി താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍മേഖലയില്‍ മാറ്റങ്ങളുണ്ടാകും. മാനസിക സമ്മര്‍ദ്ദങ്ങള്‍ക്ക് യോഗമുണ്ട്. സാമ്പത്തികമായി നേട്ടങ്ങളുണ്ടാകും.
മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2)
സാമ്പത്തികമായി നേട്ടത്തിന്റെ കാലം. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. മറ്റുള്ളവരോടു ഇടപെടുമ്പോള്‍ ശ്രദ്ധിക്കണം. വാക്കുകള്‍ സൂക്ഷിച്ച് ഉപയോഗിക്കണം. പ്രശസ്തി വര്‍ധിക്കും. സഹോദരങ്ങളുടെ പിന്തുണ ലഭിക്കും.
കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)
ചെലവ് വര്‍ധിക്കുന്നകാലമാണിത്. ബിസിനസ്‌കാര്‍ പങ്കാളികളുമായി തര്‍ക്കമുണ്ടാകാതെ സൂക്ഷിക്കണം. ശത്രുക്കളുടെ ശല്യം വര്‍ധിക്കും. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും.
മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)
തൊഴിലിടത്ത് ചില പ്രശ്‌നങ്ങളുണ്ടാകും. മാനസിക സമ്മര്‍ദ്ദം വര്‍ധിക്കും. ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. ബിസിനസുകാര്‍ക്ക് നേട്ടത്തിന്റെ കാലം.