
വിഷു ദിവസം ജപിക്കേണ്ട മന്ത്രങ്ങൾ!
വിഷു ദിവസം കണിയൊരുക്കുന്നതും കണി കാണുന്നതും പോലെ പ്രധാനമാണ് മന്ത്രജപവും. വിഷു ദിവസം സൂര്യഭഗവാനും ശ്രീകൃഷ്ണ ഭഗവാനുമായും ബന്ധമുണ്ട്. അതുകൊണ്ട് സൂര്യനുമായും ശ്രീകൃഷ്ണനുമായും ബന്ധമുള്ള മന്ത്രങ്ങൾ ജപിക്കുന്നത് വളരെ ഗുണം ചെയ്യും. അസ്തമയത്തിനുശേഷം സൂര്യദേവന്റെ മന്ത്രം ജപിക്കുവാൻ പാടില്ല.
ഓം ക്ലിം കൃഷ്ണ ക്ലിം നമ:
ഓം ക്ലിം കൃഷ്ണായ നമഃ എന്നീ ശ്രീകൃഷ്ണ മൂലമന്ത്രങ്ങൾ ദിവസം മുഴുവൻ ജപിക്കാവുന്നതാണ്.
പഠിക്കുന്ന കുട്ടികൾക്ക് വിദ്യാഗോപാലമന്ത്രം ജപിക്കാം. തൊഴിൽ, ബിസിനസ് എന്നിവ ഉള്ളവർക്ക് രാജഗോപാല മന്ത്രം ജപിക്കാം. 108,1008 എന്നിങ്ങനെ അവരവർക്ക് പറ്റുന്ന വിധത്തിൽ ജപിക്കാം.
എല്ലാ തരത്തിലുമുള്ള ധനധാന്യങ്ങളും ആകർഷിക്കാനായി ഗോപീജന വല്ലഭായ സ്വാഹാ എന്ന വശ്യ മന്ത്രം ജപിക്കാം.
കുടുംബക്ഷേമത്തിന് ഓം രുഗ്മിണി വല്ലഭായ നമഃ എന്ന മന്ത്രം ജപിക്കാം.
ഓം രുഗ്മിണി സത്യഭാമാഭ്യം സഹിതം ശ്രീകൃഷ്ണമാശ്രയേ എന്ന മന്ത്രം വളരെ നല്ലതാണ്.
ഓം ആദിത്യായ നമഃ എന്ന മന്ത്രവും
ഓം രം രവേ നമഃ എന്ന ആദിത്യ മൂലമന്ത്രവും ജപിക്കാവുന്നതാണ്.
കുടുംബ ഐക്യത്തിനും കുടുംബത്തിൽ സമാധാനം ഉണ്ടാകുന്നതിനും ഓം നമഃ ശിവായ പാർവതിപതയെ നമഃ എന്ന മന്ത്രം ജപിക്കാം.
സർവ്വ മംഗള മംഗല്യേ
ശിവേ സർവ്വാർത്ഥസാധികേ
ശരണ്യ ത്ര്യംബകേ ഗൗരി
നാരായണീ നമോസ്തുതേ എന്ന മന്ത്രം ജപിക്കാം.
മന്ത്രജപം പോലെ തന്നെ പ്രാധാന്യമുള്ളതാണ് പാരായണവും. വിഷുദിവസം ദേവീ മഹാത്മ്യം, ഭാഗവതം, വിഷ്ണു സഹസ്രനാമം എന്നിവ പാരായണം ചെയ്യാം.
വിഷു സംക്രമം നടക്കുന്നത് തിരുവോണ ദിവസം ആയതിനാൽ വൈഷ്‌ണ പ്രാധാന്യമുണ്ട്. അതുകൊണ്ടുതന്നെ വിഷ്ണുക്ഷേത്രങ്ങളിൽ ദർശനം നടത്തുക.
കണി കാണുമ്പോൾ ജപിക്കേണ്ട മന്ത്രങ്ങൾ ശ്രീകൃഷ്ണ മൂലമന്ത്രങ്ങളായ
ഓം ക്ലിം കൃഷ്ണ ക്ലിം നമ:
ഓം ക്ലിം കൃഷ്ണായ നമഃ എന്നിവയാണ്.
നാരായണായ നമഃ എന്ന മന്ത്രം ജപിക്കാം. അതുപോലെ
ഹരേ കൃഷ്ണ ഹരേ കൃഷ്ണ
കൃഷ്ണ കൃഷ്ണ ഹരേ ഹരേ
ഹരേ രാമ ഹരേ രാമ
രാമ രാമ ഹരേ ഹരേ എന്നും ജപിക്കാം.
കണി കാണുമ്പോൾ മനസ്സിൽ ഭഗവാൻ കൃഷ്ണനെയാണ് സ്മരിക്കേണ്ടത്. നമുക്ക് ഏറ്റവും പ്രിയപ്പെട്ട രൂപത്തിലാണ് സ്മരിക്കേണ്ടത്. ആലിലക്കണ്ണനായോ ഗുരുവായൂരപ്പനായോ ഓടക്കുഴലൂതുന്ന രൂപത്തിലോ സ്മരിക്കാം.