നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2026; ജീവിതത്തില്‍ നേട്ടം കൊയ്യുന്ന നക്ഷത്രക്കാര്‍

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

 

മേടമാസത്തിലെ വിഷുഫലം പലര്‍ക്കും ഗുണദോഷ സമ്മിശ്രമായ ഫലങ്ങളാണ് നല്‍കുന്നത്. പൊതുവേ മീനം രാശിയില്‍ ചൊവ്വയും ശനിയും ഒരുമിച്ചു നില്‍ക്കുന്ന ഈ കാലഘട്ടം ഒരു ‘അഗ്‌നിമാരുത യോഗ’ത്തിനാണ് സാക്ഷ്യം വഹിക്കുന്നത്. ഈ ഒരു ഗ്രഹനില ലോകമെമ്പാടും, പ്രത്യേകിച്ച് പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍, നിലനില്‍ക്കുന്ന യുദ്ധസാഹചര്യങ്ങള്‍ തുടരാന്‍ കാരണമാകും. ജൂണ്‍ രണ്ടാം തീയതിയിലെ വ്യാഴമാറ്റം (വ്യാഴപ്പകര്‍ച്ച) കഴിയുമ്പോള്‍ ഇതില്‍ നേരിയ മാറ്റങ്ങള്‍ വരാമെങ്കിലും, കാറ്റ്, തീ, ഭൂകമ്പം, ബോംബ് വര്‍ഷം തുടങ്ങിയവ കൊണ്ടുള്ള നാശനഷ്ടങ്ങള്‍ക്ക് അടുത്ത ഒരു വര്‍ഷക്കാലം സാധ്യത കൂടുതലാണ്.

ലോകരാജ്യങ്ങള്‍ തമ്മിലുള്ള അകല്‍ച്ച വര്‍ദ്ധിക്കാനും അറബ് രാജ്യങ്ങളില്‍ സാമ്പത്തിക നഷ്ടങ്ങള്‍ ഉണ്ടാകാനും വിമാന യാത്രകള്‍ തടസ്സപ്പെടാനും സാധ്യതയുണ്ട്. ഭാരതത്തെ സംബന്ധിച്ചിടത്തോളം വ്യാഴമാറ്റത്തിന് ശേഷം സാമ്പത്തിക മുന്നേറ്റം ഉണ്ടാകുമെങ്കിലും, കാലാവസ്ഥാ വ്യതിയാനം (അതിവര്‍ഷം അല്ലെങ്കില്‍ മഴ ലഭിക്കാതിരിക്കുക), രാഷ്ട്രീയ കലഹങ്ങള്‍, അണക്കെട്ടുകള്‍ക്ക് ബലക്ഷയം എന്നിവയ്ക്ക് സാധ്യത കാണുന്നുണ്ട്. വാഹനാപകടങ്ങള്‍, അഗ്‌നിബാധ എന്നിവയും വര്‍ദ്ധിച്ചേക്കാം.

പൊതുവായ ഈ അവസ്ഥകള്‍ക്കിടയിലും നിങ്ങള്‍ക്ക് എങ്ങനെയാണ് ഈ വിഷുഫലമെന്ന് കൈപ്പകശേരി ഗോവിന്ദന്‍ നമ്പൂതിരി പറയുന്നു. വീഡിയോ കാണാം:

Related Posts