നക്ഷത്രവിചാരം
സമ്പൂര്‍ണ വിഷുഫലം 2019- തൃക്കേട്ട

സാമ്പത്തികമായി അനുകൂലാവസ്ഥകള്‍ ഉണ്ടാകാം, അധ്വാനഭാരം വര്‍ധിക്കുന്നതിനാല്‍ ആരോഗ്യം മോശമായിരിക്കും, ജീവിത ചര്യകളില്‍ മാറ്റം വരുത്താന്‍ നിര്‍ബന്ധിതനാകും.

തൊഴില്‍മേഖലയില്‍ മാറ്റങ്ങളുണ്ടാകും, അടുത്ത ബന്ധുക്കളുമായുണ്ടായിരുന്ന പിണക്കം കലഹത്തിലേക്കു വഴിമാറും, പൂര്‍വകാല സുഹൃത്തുക്കളെ കണ്ടുമുട്ടുന്നതിനും ബന്ധം പുതുക്കുന്നതിനും അവസരം വരും.

തൊഴില്‍മേഖലയില്‍ അപ്രതീക്ഷിതമായുണ്ടാകുന്ന അവസരങ്ങള്‍ മുതലാക്കാന്‍ ശ്രമിക്കും.കരകൗശല മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഗുണാനുഭവം ഉണ്ടാകും, അന്യദേശവാസത്തിനു സാധ്യതയുണ്ട്.ഏതുകാര്യത്തിനും ആദ്യം തടസം അനുഭവപ്പെടും, പ്രഭാഷകര്‍ക്ക് മികച്ച അവസരങ്ങള്‍ കൈവരും.

Related Posts