
ക്ഷേത്ര വാർത്തകൾ
വിഷ്ണുമായ പൂജയും തിരുവുത്സവ നോട്ടീസ് പ്രകാശനവും
കോട്ടയം: അമയന്നൂര്‍ നാരായണ മഠം ഭദ്രകാളി വിഷ്ണുമായ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 20 ഞായറാഴ്ച രാവിലെ 10 മണി മുതല്‍ വിശേഷാല്‍ വിഷ്ണുമായ പൂജയും ഇറക്കി എഴുന്നള്ളിപ്പും നടക്കും.
ക്ഷേത്രം തന്ത്രി ഡോ. അനീഷ് നാരായണന്‍ തന്ത്രി, ക്ഷേത്രം മേല്‍ശാന്തി ലതീഷ് മണ്ണമ്പേരിയില്‍ ശാന്തി എന്നിവരുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് പൂജാചടങ്ങുകള്‍ നടക്കുന്നത്.
ചടങ്ങിനോടനുബന്ധിച്ച് ക്ഷേത്രത്തിലെ തിരുവുത്സവ നോട്ടീസ് പ്രകാശനവും പൊങ്കാല കൂപ്പണ്‍ വിതരണ ഉദ്ഘാടനവും എസ്.എന്‍.ഡി.പി യോഗം കൗണ്‍സിലര്‍ എ.ജി തങ്കപ്പന്‍ നിര്‍വഹിക്കും. ട്രസ്റ്റ് രക്ഷാധികാരി അമയന്നൂര്‍ ഗോപി, ട്രസ്റ്റ് ചെയര്‍മാന്‍ ലാല്‍ യക്ഷികുളം എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 90617 79740, 996151 1043.

