
ഇന്ന് വിനായകചതുർത്ഥി; ഗണപതി ഭഗവാനെ ഭജിക്കാൻ ഇതിലും മികച്ചൊരു ദിനമില്ല! വ്രതമെടുക്കേണ്ട രീതി, ജപിക്കേണ്ട മന്ത്രങ്ങൾ
ചിങ്ങത്തിലെ വെളുത്തപക്ഷ ചതുർത്ഥി ദിവസമാണ് വിനായകചതുർത്ഥി ആഘോഷം. ഈ ദിവസം ഗണപതിപൂജ, ഗണപതി ഹോമം തുടങ്ങിയവ നടത്തുന്നത് ഗണപതി പ്രീതിക്ക് ഉത്തമമാണ്. അന്ന് ബ്രാഹ്മമുഹൂർത്തത്തിൽ തന്നെ ഉണർന്ന് സ്നാനാദി കർമ്മങ്ങൾ നടത്തിയശേഷം ഗണപതിക്ഷേത്രദർശനം നടത്തുകയും ഗണപതിഹോമം വഴിപാട് നടത്തുകയും ചെയ്യുന്നത് നല്ലതാണ്. പകൽ ഉപവാസമനുഷ്ഠിച്ച് ഗണേശകീർത്തനങ്ങൾ ആലപിക്കുകയും, ശ്രീമഹാഗണേശ മൂലമന്ത്രം ജപിക്കുകയും ചെയ്യുക. ഗണപതിഭഗവാന് ഉണ്ണിയപ്പം, മോദകം, അട മുതലായ പലഹാരങ്ങളും നിവേദിക്കാം.
വിനായകചതുർത്ഥി വ്രതമെടുക്കേണ്ടതിങ്ങനെ (Vinayaka Chaturthi Vratham)
സർവ്വവിഘ്നനിവാരണവും ഐശ്വര്യപ്രദവുമാണ് വിനായകചതുർത്ഥി വ്രതം. വിനായകചതുർത്ഥി വ്രതം അനുഷ്ഠിക്കുന്നവർക്ക് സർവസൗഭാഗ്യങ്ങളും ലഭിക്കുമെന്നാണ് വിശ്വാസം. വിഘ്നങ്ങൾ അകറ്റുവാനും ഗണപതി ഭഗവാന്റെ അനുഗ്രഹം നേടുവാനും വിനായകചതുർത്ഥി നാളിൽ വ്രതമനുഷ്ഠിച്ച് ഭഗവാന് ചെമ്പരത്തിപ്പൂവ്, കറുകമാല, ചുവന്നപട്ട് തുടങ്ങിയവ സമർപ്പിക്കുന്നതും ഉത്തമമാണ്.
വിനായക ചതുര്‍ത്ഥി ദിവസത്തിൽ വ്രതം ആചരിക്കാൻ ആഗ്രഹിക്കുന്നവര്‍ തലേദിവസം തന്നെ മത്സ്യമാസാംദികള്‍ ഒഴിവാക്കുക. ഒരുനേരം മാത്രം അരിയാഹാരം ഭക്ഷിക്കുന്നതാണ് ഉത്തമം.
എണ്ണതേച്ചു കുളി പാടില്ല, പകലുറക്കവും പാടില്ല. ഈ ദിനം ഫലമൂലാദികള്‍, പാൽ എന്നിവ ഭക്ഷിക്കുക. ചതുർഥി ദിവസം സൂര്യോദയത്തിന് മുന്നേ കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്ക് തെളിയിച്ച് ഗണപതി ഗായത്രികൾ ജപിക്കണം. ജപം കിഴക്കോട്ട് തിരിഞ്ഞാവണം. 108 തവണ ജപിച്ചാൽ ഉത്തമം, കുറഞ്ഞത് 10 പ്രാവശ്യമെങ്കിലും ജപിക്കാൻ ശ്രമിക്കണം.
ഗണപതി ഗായത്രി മന്ത്രം (Ganesha Gayatri Mantram)
”ഓം ഏക ദന്തായ വിദ് മഹേ വക്രതുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രാചോദയത്” (ഉദ്ദിഷ്ഠകാര്യ സിദ്ധിക്ക്)
”ഓം ലംബോദരായ വിദ് മഹേ വക്ര തുണ്ഡായ ധീമഹി തന്നോ ദന്തിഃ പ്രചോദയാത്” (വിഘ്‌നങ്ങൾ നീങ്ങാൻ )
ഗായത്രി ജപത്തിന് ശേഷം ഗണപതി ക്ഷേത്രദര്‍ശനം നടത്തുക. വിഘ്നങ്ങളെല്ലാം അകറ്റണേ ഭഗവാനെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് ഒരു നാളികേരം ഉടയ്ക്കുക. ഗൃഹത്തിലോ ക്ഷേത്രത്തിലോ വിനായക ചതുർത്ഥിക്ക് ഗണപതി ഹോമം നടത്തുന്നത് ഉത്തമമാണ്. ഗൃഹത്തിൽ നടത്താൻ കഴിയാത്തവർ ഏതെങ്കിലും ക്ഷേത്രത്തിൽ നടക്കുന്ന ഗണപതിഹോമത്തിൽ പങ്കുചേരുന്നതും ഫലസിദ്ധി നേടിത്തരും. ഹോമ പുക ശ്വസിക്കുന്നതും അനുഗ്രഹദായകമാണ്.
ഭക്ഷണ പ്രിയനായ ഗണപതി ഭഗവാന് ഈ ദിവസം ഉണ്ണിയപ്പം, മോദകം, അട തുടങ്ങിയ മധുരപലഹാരങ്ങള്‍ നിവേദിച്ചാൽ മനോസുഖം, മനസമാധാനം, കാര്യസിദ്ധി തുടങ്ങിയവയ്ക്ക് വളരെ പ്രയോജനകരമാണ്.
അന്നേ ദിവസം വീടുകളിൽ മോദകം, കൊഴുക്കട്ട എന്നിവ ഗണപതിയെ ധ്യാനിച്ച് അടുപ്പിൽ സമർപ്പിച്ച ശേഷം കുടുംബാംഗങ്ങൾ ഒത്തൊരുമിച്ചിരുന്ന് കഴിക്കുന്നതും വളരെ നല്ലതാണ്. സന്ധ്യയ്ക്ക് വീണ്ടും ക്ഷേത്രദര്‍ശനം നടത്തി ഗ്രഹത്തിൽ മടങ്ങിയെത്തി ഗണപതി സ്തോത്രങ്ങള്‍ പാരായണം ചെയ്യുക. ഈ ദിവസം ചന്ദ്രനെ ദര്‍ശിക്കാതെ ശ്രദ്ധിക്കണം.
12 മന്ത്രങ്ങൾ അടങ്ങിയ ഗണേശ ദ്വാദശ മന്ത്രം ജപിക്കുന്നത് വളരെ ഉത്തമമാണ്. ചതുര്‍ത്ഥി ദിനത്തിൽ ഈ മന്ത്രം ജപിച്ച് ഗണേശനെ സ്തുതിച്ചാൽ സര്‍വ്വാഭീഷ്ടസിദ്ധി ഫലമാകും. ഗണപതി ഭഗവാന്റെ മൂലമന്ത്രമായ ‘ഓം ഗം ഗണപതയെ നമ:’ ജപിക്കുന്നത് വളരെ ഉത്തമമാണ്. പിറ്റേദിവസം തുളസി തീർത്ഥമോ ക്ഷേത്രത്തിലെ തീർത്ഥമോ സേവിച്ച് പാരണ വിടാം.
ചതുർത്ഥിനാൾ ചന്ദ്രനെ നോക്കരുത്
വിനായകചതുർത്ഥി ദിവസം ചന്ദ്രനെ നോക്കരുത് എന്നാണ് പുരാണങ്ങളിലുള്ളത്. അന്ന് ചന്ദ്രനെ കാണുന്നത് അശുഭമാണ്. കണ്ടാൽ അപവാദം, മാനഹാനി, തുടങ്ങിയവയുണ്ടാകും എന്നാണ് വിശ്വാസം. അതിനു പിന്നിലുള്ള കഥ ഇതാണ്. വീഡിയോ കാണുക:
പ്രധാന വഴിപാടുകൾ
കറുകപുഷ്പാഞ്ജലി – വിഘ്ന നിവാരണം
മുക്കുറ്റി പുഷ്പാഞ്ജലി – കാര്യലാഭം
അഷ്ടോത്തരാർച്ചന – മന:ശാന്തി
ദ്വാദശമന്ത്രാർച്ചന – വിജയലബ്ധി
ഗണേശസൂക്താർച്ചന – ദാരിദ്രശാന്തി
സഹസ്രനാമാർച്ചന – ഐശ്വര്യം ലഭിക്കാൻ
കറുകമാല – പാപശമനം , രോഗശാന്തി
മുക്കുറ്റിമാല – ആരോഗ്യം
നാരങ്ങാമാല – ദൃഷ്ടിദോഷ പരിഹാരം
ഉണ്ണിയപ്പ നിവേദ്യം സുഖസമ്യദ്ധി
പൂമുടൽ – ശാരീരിക മാനസികസുഖം
എള്ളുണ്ട നിവേദ്യം – ഭാഗ്യം തെളിയാൻ
ലഡു നിവേദ്യം – ധനാഭിവൃദ്ധി
ചെമ്പരത്തിമാല – ശതു ദോഷനിവാരണം
നെൽപറ – ധനം നിലനില്ക്കാൻ
താമരമാല – ധനം വരുന്നതിന്
പാലഭിഷേകം – മാനസിക വിഷമം മാറാൻ
Summary: Ganesh Chaturthi also called vinayaka chathurthi or Ganesh Utsav is one of the most auspicious and major festivals celebrated by Hindus across the country. It is believed that on this day Lord Ganesha was born. Almost in every house, Lord Ganesha is worshipped before any puja or rituals because he is considered a symbol of auspiciousness, wisdom, prosperity, and good fortune.
ganesh chaturthi celebration, ganesh chaturthi significance, vinayaka chaturthi, ganesha chaturthi, ganesh chaturthi importance, vinayaka chaturthi 2024, ganapathi mathram, ganapathi chathurthi, chathurthi vratham, ganesha chathurthi vratham, vinayaka chathurthi vratham, vinayaka chaturthi 2024