മന്ത്രങ്ങള്‍
വിജയദശമി; സർവ്വൈശ്വര്യത്തിന് ജപിക്കേണ്ട മന്ത്രങ്ങൾ | Vijayadashami 2024

നവരാത്രിയിലെ അവസാനത്തെ ദിനമാണ് വിജയദശമി. വിജയദശമി ദിനത്തില്‍ സരസ്വതി ദേവിയെയാണ് ഭജിക്കേണ്ടതെന്നറിയാമല്ലോ. ദുര്‍ഗ്ഗയുടെ മറ്റൊരു രൂപമായ സരസ്വതി ദേവിക്ക് വളരെയധികം പ്രാധാന്യമാണ് നവരാത്രി ദിനങ്ങളില്‍ ഉള്ളത്. ഐശ്വര്യവും അറിവും ജ്ഞാനവും ലഭിക്കാൻ ഈ ദിവസം സരസ്വതി ദേവിയെ പ്രാര്‍ത്ഥിക്കുന്നതും സരസ്വതി ദേവി സ്തുതി ജപിക്കുന്നതും മന്ത്രങ്ങള്‍ ഉരുവിടുന്നതും ഉത്തമമാണ്. വിജയദശമിദിനത്തില്‍ ജപിക്കേണ്ട ചില മന്ത്രങ്ങള്‍ അറിയാം.

സരസ്വതീ നമസ്തുഭ്യം
വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി
സിദ്ധിര്‍ ഭവതു മേ സദാ

പത്മപത്ര വിശാലാക്ഷീ
പത്മകേസര വര്‍ണ്ണിനീ
നിത്യം പത്മാലയാം ദേവീ
സാമാം പാതു സരസ്വതീ

അപര്‍ണ്ണാ നാമരൂപേണ
ത്രിവര്‍ണ്ണാ പ്രണവാത്മികേ
ലിപ്യാത്മ നൈകപഞ്ചാക്ഷ
ദ്വര്‍ണ്ണാം വന്ദേ സരസ്വതീം

മുദ്രാപുസ്തക ഹസ്താഭ്യാം
ഭദ്രാസന ഹൃദിസ്ഥിതേ
പുരസ്സരേ സദാ ദേവീം
സരസ്വതി നമോസ്തുതേ

വന്ദേ സരസ്വതീം ദേവീം
ഭുവനത്രയമാതരേ
യല്‍പ്രസാദാ തഥേ
യത്പ്രസാദാദൃതേ നിത്യം
ജിഹ്വാന പരിവര്‍ത്തതേ

യാ കുന്ദേന്ദു തുഷാരഹാര ധവളാ, യാ ശുഭ്രവസ്ത്രാവൃതാ
യാ വീണാ വരദണ്ഡമണ്ഡിതകരാ, യാ ശ്വേതപത്മാസനാ
യാ ബ്രഹ്‌മാച്യുത ശങ്കര പ്രഭൃതിഭിര്‍, ദേവൈ സദാ പൂജിതാ
സാ മാം പാദു സരസ്വതി ഭഗവതീ, നിശ്ശേഷജാഡ്യാപഹാ
ദോര്‍ഭിര്‍യുക്താ ചതുര്‍ഭിം, സ്ഫടികമണിനിഭൈര്‍, അക്ഷമാലാം തദാനാം

ഹസ്‌തേനൈ കേനപത്മം സിതമപിചശുകം, പുസ്തകം ചാ പരേണ
ഭാസാകുന്ദേന്ദു ശംഖസ്ഫടികമണിനിഭാ, ഭാസമാനാ സമാനാ
സാ മേ വാഗ്ദേവദേയം, നിവസതു വദനേ, സര്‍വദാ സുപ്രസന്നാ.
സുരാസുരാസേവിത പാദപങ്കജാ, കരേ വിരാജത് കമനീയപുസ്തകാ
വിരിഞ്ചിപത്‌നീം കമലാസനസ്ഥിതാ, സരസ്വതീ നൃത്യതു വാചിമേ സദാ

സരസ്വതീ സരസിജകേസരപ്രഭാ, തപസ്വിനീ സിതകമലാസനപ്രിയാ
ഘനസ്തനീ കമലവിലോലലോചനാ, മനസ്വിനീ ഭവതു വരപ്രസാദിനീ.
സരസ്വതീ നമസ്തുഭ്യം വരദേ കാമരൂപിണീ
വിദ്യാരംഭം കരിഷ്യാമി സിദ്ധിര്‍ഭവതുമേ സദാ
സരസ്വതീ നമസ്തുഭ്യം സര്‍വ്വദേവീ നമോ നമ:

ശാന്തരൂപേ ശശിധരേ, സര്‍വ്വയോഗേ നമോ നമ:
നിത്യാനന്ദേ നിരാധാരേ, നിഷ്‌കളായേ നമോ നമ:
വിദ്യാധരേ, വിശാലാക്ഷീ ശുദ്ധജ്ഞാനേ നമോ നമ:
ശുദ്ധസ്ഫടികരൂപായേ, സൂക്ഷ്മരൂപേ നമോ നമ:

ശബ്ദബ്രഹ്‌മീ ചതുര്‍ഹസ്‌തേ സര്‍വ്വസിദ്ധൈ നമോ നമ:
മുക്താലംകൃത സര്‍വാംഗേ, മൂലാധാരേ നമോ നമ:
മൂലമന്ത്രസ്വരൂപായേ, മൂലശക്ത്യൈ നമോ നമ:
മനോന്‍മണീ, മഹായോഗൈ, വാഗീശൈ്വരൈ്യ നമോ നമ:

വാഗ്വരദഹസ്തായേ, വരദായേ നമോ നമ:
വേദായേ വേദരൂപായേ, വേദാന്തായേ നമോ നമ:
ഗുണദോഷവിവര്‍ജ്ജി, ഗുണദീപ്‌തൈ്യ നമോ നമ:
സര്‍വജ്ഞാനേ സദാനന്ദേ സര്‍വ്വരൂപേ നമോ നമ:
സമ്പന്നായേ, കുമാരീ ച സര്‍വജ്ഞൈ തേ നമോ നമ:
യോഗാനാരൈ്യ ഉമാദേവൈ്യ, യോഗാനന്ദേ നമോ നമ:
ദിവ്യജ്ഞാന ത്രിനേത്രായേ, ദിവ്യമൂര്‍ത്തേ നമോ നമ:
അര്‍ദ്ധചന്ദ്രജടാധാരീ, ചന്ദ്രബിംബേ നമോ നമ:

ചന്ദ്രാദിത്യ ജടാധാരീ, ചന്ദ്രബിംബേ നമോ നമ:
അണുരൂപേ, മഹാരൂപേ, വിശ്വരൂപേ നമോ നമ:
അണിമദ്ധ്യാഷ്ടസിദ്ധായേ, ആനന്ദായേ നമോ നമ:
ജ്ഞാനവിജ്ഞാനരൂപായേ, ജ്ഞാനമൂര്‍ത്തേ നമോ നമ:

നാനാശാസ്ത്രസ്വരൂപായേ, നാനാരൂപേ നമോ നമ:
പത്മജാ പത്മവംശാ ച പത്മരൂപേ നമോ നമ:
പരമേഷ്ട്യൈ പരാമൂര്‍ത്തേ, നമസ്‌തേ പാപനാശിനീ

മഹാദേവീ, മഹാകാളീ, മഹാലക്ഷ്മീ നമോ നമ:
ബ്രഹ്‌മവിഷ്ണുശിവായൈച, ബ്രഹ്‌മനാരൈ്യ നമോ നമ:
കമലാകരപുഷ്പാ ച, കര്‍മ്മരൂപേ നമോ നമ:
കപാലീ കര്‍മ്മദീപ്തായേ, കര്‍മ്മദായീ നമോ നമ:

ഫലശ്രുതി

സായം പ്രാത: പഠേ നിത്യം ഷാണ്‍മാസാത് സിദ്ധിരുച്യതേ
ഘോരവ്യാഘ്രഭയം നാസ്തി, പഠദം ശ്രുണ്വതാമപി
ഇത്ഥം സരസ്വതീസ്‌തോത്രം, അഗസ്ത്യമുനി വാചകം
സര്‍വ്വസിദ്ധികരം നൃണാം സര്‍വ്വപാപപ്രണാശനം

Vijayadashami
Related Posts