സ്പെഷ്യല്‍
വൃശ്ചികത്തിലെ ഭരണി; ഡിസംബര്‍ 6 ന് വെട്ടിക്കാവിലമ്മയെ തൊഴുതാല്‍

വെട്ടിക്കാവിലമ്മയ്ക്ക് ഏറെ പ്രധാന്യമുള്ളദിവസമാണ് ഭരണിനാള്‍. എല്ലാ മാസത്തെയും ഭരണിനാളില്‍ ദേവിയെ തൊഴുതു പ്രാര്‍ഥിച്ചാല്‍ അസാധ്യകാര്യങ്ങള്‍വരെ സാധിക്കുമെന്നാണ് വിശ്വാസം. ഇത്തവണത്തെ അതായത് വൃശ്ചികത്തിലെ ഭരണിനാള്‍ ഡിസംബര്‍ 6 ചൊവ്വാഴ്ചയാണ്. തൃക്കാര്‍ത്തികയ്ക്ക് മുമ്പത്തെ ഭരണി ഏറെ വിശേഷപ്പെട്ട ദിനം കൂടിയാണ്. ഈ ദിവസം വെട്ടിക്കാവില്‍ ഭരണിതൊഴുതാല്‍ സര്‍വ്വശ്വര്യങ്ങളും വന്നുചേരുമെന്നത് വിശ്വാസം മാത്രമല്ല, ഭക്തരുടെ അനുഭവസാക്ഷ്യം കൂടിയാണ്.

പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണ് ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്ത് സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്രം കേരളത്തിലെ തന്നെ അത്യപൂര്‍വ ഭദ്രകാളി ക്ഷേത്രങ്ങളിലൊന്നാണ്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

കേരളത്തിന്റെ വിവിധഭാഗങ്ങളില്‍നിന്ന് നിരവധിഭക്തരാണ് ഓരോ മാസത്തെയും ഭരണിനാളില്‍ ദേവിയെ തൊഴാനും ഭരണിയൂട്ടില്‍ പങ്കെടുക്കാനും ഇവിടെ എത്തിച്ചേരുന്നത്. പ്രാര്‍ഥനയോടെ ഒരുഭരണിനാളിലെങ്കിലും ഇവിടെ എത്തി പ്രാര്‍ഥിക്കാനായാല്‍ ആഗ്രഹിച്ചകാര്യം നടക്കുമെന്നാണ് വിശ്വാസം. അനുഭവസ്ഥരായ നിരവധിഭക്തരാണ് ഓരോ ഭരണിനാളിലും ദേവിയെ തൊഴാനായി ഇവിടെ എത്തുന്നത്.

ദാനങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണല്ലോ അന്നദാനം. അത് ദേവിക്ക് ഏറെ വിശേഷമുള്ളദിനത്തില്‍ ഭരണിയൂട്ട് വഴിപാടായി നടത്തുന്നത് സമ്പല്‍സമൃദ്ധിക്ക് ഉത്തമമാണെന്നാണ് വിശ്വാസം. ഓരോ ആഗ്രഹസാഫല്യത്തിനായും കുടുംബത്തിലെ ഓരോ വിശേഷങ്ങള്‍ക്കുമെല്ലാം ഓരോമാസത്തെയും ഭരണിയൂട്ട്, വഴിപാടായി നടത്തുന്ന നിരവധിഭക്തരാണ് ഉള്ളത്. ഓരോ മാസത്തെ ഭരണിയൂട്ടിലും എത്രപേര്‍ക്കുവേണമെങ്കിലും പങ്കാളികളാകാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ പറയുന്നു.

അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.

ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.

നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. പ്രത്യേകിച്ച് വിശേഷാല്‍ അവസരങ്ങളില്‍. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.

ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 9249796100, 85471 78755

 

Related Posts