
വെട്ടിക്കാവില്‍ മണ്ഡല താലപ്പൊലി മഹോത്സവം 27ന്
തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 27ന് മണ്ഡല താലപ്പൊലി നടക്കും. രാവിലെ വിശേഷാല്‍ മണ്ഡലപൂജയും മണ്ഡല ദര്‍ശനവും. രാവിലെ പത്മജ രാജന്റെ നേതൃത്വത്തില്‍ ദേവീമാഹാത്മ്യ പാരായണം. 8.30ന് വൃന്ദ സുരേഷും സംഘവും അവതരിപ്പിക്കുന്ന സമ്പൂര്‍ണ അഷ്ടപദി. 10.30 മുതല്‍ 2 വരെ ദേവീ പ്രസാദ ഊട്ട്.
വൈകിട്ട് 5.30 മുതല്‍ ഭജന, വൈകിട്ട് 6 മുതല്‍ നിറമാല, ചുറ്റുവിളക്ക്, ദീപാരാധന. വൈകിട്ട് 7ന് തായമ്പക. വിശേഷാല്‍ കളമെഴുത്തുപാട്ട്. രാത്രി 9ന് താലപ്പൊലി എഴുന്നള്ളിപ്പ്. രാവിലെ 7 മുതല്‍ നടയ്ക്കല്‍ പറ വയ്ക്കാന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. മണ്ഡലം 41 ന് മണ്ഡലപൂജ ഭക്തര്‍ക്ക് വഴിപാടായി നടത്താന്‍ സൗകര്യമുണ്ടായിരിക്കുമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍ – 8547178755, 9249796100.

