
ദുരിതങ്ങള്‍ അകറ്റാന്‍ കുഭമാസ ഗുരുതി: അറിയാം വെട്ടിക്കാവിലെ ഗുരുതി വഴിപാടിനെക്കുറിച്ച്
ആശ്രിതവത്സലയും അഭീഷ്ടവരദായിനിയുമായ കാളി ഭഗവതിയുടെ ചൈതന്യം നിറഞ്ഞ എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. ഭക്തരുടെ ദുരിതങ്ങള്‍ നീക്കി ജീവിതവിജയം നല്‍കുന്ന ഈ ക്ഷേത്രത്തില്‍, ദേവിക്ക് ഏറ്റവും പ്രിയപ്പെട്ട കുംഭമാസത്തിലെ ഗുരുതി ഫെബ്രുവരി 16 മുതല്‍ ആരംഭിക്കുകയാണ്.
സവിശേഷമായ മഹിഷാസുരമര്‍ദ്ദിനീ ഭാവം
ആയിരത്തിലധികം വര്‍ഷത്തെ പഴക്കമുള്ള വെട്ടിക്കാവ് ക്ഷേത്രം കേരളത്തിലെ അപൂര്‍വ്വ ഭദ്രകാളി ക്ഷേത്രങ്ങളില്‍ ഒന്നാണ്. പടിഞ്ഞാറോട്ട് ദര്‍ശനമായി വാഴുന്ന ഭഗവതി ഇവിടെ മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലാണ് കുടികൊള്ളുന്നത്. മഹിഷാസുരനെ നിഗ്രഹിക്കുന്ന രൂപമാണെങ്കിലും, ഉഗ്രകോപിയായ ഭാവത്തിലല്ല, മറിച്ച് ധ്യാനാത്മകമായ ശാന്തി പ്രസരിപ്പിക്കുന്ന രൂപത്തിലാണ് ഇവിടെ പ്രതിഷ്ഠയുള്ളത് എന്നത് ഈ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതയാണ്.

കുംഭമാസ ഗുരുതിയുടെ മാഹാത്മ്യം
ഭഗവതിക്ക് ഏറെ പ്രാധാന്യമുള്ള മാസമാണ് കുംഭം.അതുകൊണ്ടുതന്നെ ഈ മാസത്തില്‍ നടത്തുന്ന ഗുരുതി വഴിപാട് അതിവിശേഷമായി കണക്കാക്കപ്പെടുന്നു. ശത്രുദോഷം അകറ്റാനും, മാറാവ്യാധികള്‍ ഭേദമാക്കാനും, കുടുംബത്തില്‍ ഐശ്വര്യം നിറയ്ക്കാനും ഗുരുതി വഴിപാടിലൂടെ സാധിക്കുമെന്ന് ഭക്തര്‍ വിശ്വസിക്കുന്നു.
കാര്യസിദ്ധി: ഉദ്ദിഷ്ടകാര്യങ്ങള്‍ സഫലമാക്കാന്‍ ഗുരുതി പ്രധാനം.
ദുരിതമുക്തി: ജീവിതത്തിലെ കഠിനമായ പ്രതിസന്ധികളില്‍ നിന്ന് കരകയറാന്‍ ഗുരുതി വഴിപാട് വിശേഷമാണ്.
ജീവിതത്തിലൊരിക്കലെങ്കിലും വെട്ടിക്കാവിലെ ഗുരുതി വഴിപാട് നടത്താന്‍ സാധിക്കുകയെന്നതു തന്നെ ഭഗവതിയുടെ അനുഗ്രഹമുള്ളവര്‍ക്കു മാത്രം സാധിക്കുന്നകാര്യമായിട്ടാണ് ഭക്തര്‍ വിശ്വസിക്കുന്നത്.

ക്ഷേത്രവിശേഷങ്ങള്‍
അമ്പാട്ട് മനയുടെ കുടുംബക്ഷേത്രമായ വെട്ടിക്കാവ് ഇന്ന് ലോകമെമ്പാടുമുള്ള വിശ്വാസികളുടെ അഭയസങ്കേതമാണ്. നിത്യപൂജകള്‍ക്ക് പുറമെ ത്രികാലപൂജ, ഉദയാസ്തമയ പൂജ എന്നിവയും ഇവിടെ ഭക്തിപുരസ്സരം നടത്തിവരുന്നു. ശിഷ്ടരക്ഷകയായ വെട്ടിക്കാവിലമ്മയുടെ തിരുമുമ്പില്‍ അര്‍പ്പിക്കുന്ന ഓരോ പ്രാര്‍ത്ഥനയും സഫലമാകുമെന്ന ഉറച്ച വിശ്വാസമാണ് ദൂരദേശങ്ങളില്‍ നിന്ന് പോലും ഭക്തര്‍ ഇവിടെയെത്തുന്നത്.
ഗുരുതി വഴിപാടുകളെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിംഗിനുമായി താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്: 8547178755, 9249796100.

