
കഷ്ടതകൾ മാറി അഭിവൃദ്ധിയുണ്ടാകാൻ മാതൃരൂപത്തിലുള്ള ഭഗവതിയുടെ അനുഗ്രഹം; വെട്ടിക്കാവ് ക്ഷേത്രത്തിൽ ജന്മനക്ഷത്രപൂജ ബുക്കിംഗ് ആരംഭിച്ചു
ജന്മദിനം, നാം ഏവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ടദിനമാണല്ലോ. ഭൂമിയില്‍ ഒരുജന്മം കൂടി തന്ന് ഭഗവതി കനിഞ്ഞ് അനുഗ്രഹിച്ച ദിനം. മാതൃഭാവത്തിലുള്ള ഭഗവതിയെ നാം ഈ ദിനം പ്രാര്‍ഥിക്കുകയും വഴിപാടുകള്‍ നടത്തുകയും ചെയ്യുന്നത് ജന്മജന്മാന്തര ദോഷങ്ങള്‍ മാറുന്നതിനും വര്‍ഷം മുഴുവനും ഭഗവതിയുടെ അനുഗ്രഹമുണ്ടാകാനും ഇടയാക്കും. ജന്മജന്മാന്തര ദോഷങ്ങളും പാപങ്ങളും ഇല്ലാതാകാനും അതുവഴി ഈ ജന്മത്തിലെ ദുരിതമോചനവുമാണ് ജന്മദിനത്തിലെ ഭഗവതിയോടുളള പ്രാര്‍ഥനകൊണ്ട് ലഭിക്കുന്നത്. മുന്‍ജന്മത്തില്‍ അറിഞ്ഞോ അറിയാതയോ ചെയ്ത പ്രവര്‍ത്തിമൂലമുണ്ടാകുന്ന ദോഷങ്ങള്‍ ഈ ജന്മത്തില്‍ ദുരിതമായി വരുമെന്നാണല്ലോ പറയുന്നത്. ഈ ജന്മത്തിലെ ചില രോഗ ദുരിതങ്ങള്‍ മുന്‍ജന്മദോഷങ്ങളുടെ ഫലമായിട്ടും വരാമെന്നാണ് ആചാര്യന്‍മാര്‍ പറയുന്നത്.
മാതൃരൂപത്തിലുള്ള ഭഗവതിക്ക് വര്‍ഷത്തിലൊരിക്കല്‍, ജന്മനക്ഷത്രപൂജ ചെയ്താല്‍ സര്‍വ്വദോഷങ്ങളും മാറി ജീവിതത്തില്‍ അഭിവൃദ്ധിവന്നുചേരുമെന്നാണ് വിശ്വാസം. എല്ലാദിവസവും ജന്മനക്ഷത്രപൂജ നടത്തുന്ന കേരളത്തിലെ പ്രധാനക്ഷേത്രമാണ് ഇരുമ്പനം വെട്ടിക്കാവ് ഭഗവതി ക്ഷേത്രം. മക്കളുടെ ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ മാതാപിതാക്കള്‍ക്കും മാതാപിതാക്കള്‍ക്ക് ആയുരാരോഗ്യസൗഖ്യത്തിനായി മക്കള്‍ക്കും അവനുതന്നെയുള്ള ഉയര്‍ച്ചയ്ക്കായും ജന്മനക്ഷത്രദിവസം വെട്ടിക്കാവിലമ്മയ്ക്ക് ജന്മനക്ഷത്രപൂജ നടത്താവുന്നതാണ്. ജന്മനക്ഷത്രപൂജയ്ക്കുള്ള ബുക്കിംഗ് ക്ഷേത്രത്തില്‍ ആരംഭിച്ചു. ക്ഷേത്രത്തിലെ ഫോണ്‍ നമ്പര്‍: 85471 78755, 9249796100
അസാധ്യകാര്യങ്ങള്‍ വരെ നടത്തുന്ന ഉഗ്രമൂര്‍ത്തിയായ ഭഗവതി വാണരുളുന്ന ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള ഇരുമ്പനം വെട്ടിക്കാവ് ക്ഷേത്രം.
പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണിത്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്. രോഗദുരിതങ്ങളാല്‍ കഷ്ടപ്പെടുന്നവര്‍, സന്താനക്ലേശം അനുഭവിക്കുന്നവര്‍, തൊഴില്‍തടസങ്ങള്‍ നേരിടുന്നവര്‍, സാമ്പത്തികമായി ദുരിതം അനുഭവിക്കുന്നവര്‍ അങ്ങനെ ജീവിതത്തില്‍ കഷ്ടതകള്‍ അനുഭവിക്കുന്നവരുടെയെല്ലാം ആശ്രയ കേന്ദ്രമാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.
അപൂര്‍വമായ ആചാരങ്ങളോ, പൂജാവിധികളോ അല്ല വെട്ടിക്കാവ് ക്ഷേത്രസന്നിധിയിലെ പ്രത്യേകത. വേദമന്ത്രങ്ങളാണ് ശക്തി. ഇവിടേക്കു കടന്നുവരുമ്പോള്‍തന്നെ ഋഗ്വേദ മന്ത്രങ്ങളുടെയും മുറജപത്തിന്റെയും നാദം ശരീരത്തിനും മനസിനും ആത്മചൈതന്യം നിറയ്ക്കുന്നു.
ആചാരവിധിപ്രകാരമുള്ള പൂജകളും പൂര്‍വ ആചാരമനുസരിച്ചുള്ള ചടങ്ങുകളും മാത്രമാണ് ഇവിടുത്തെ പ്രത്യേകത. ഇതുതന്നെയാണ് വെട്ടിക്കാവ് ഭഗവതി ക്ഷേത്രത്തെ കേരളത്തിലെ മറ്റു ദേവീക്ഷേത്രങ്ങളില്‍ നിന്ന് വിത്യസ്തമാക്കുന്നതും.
നിത്യപൂജയ്ക്കു പുറമെയുള്ള വിശേഷാല്‍ പൂജകള്‍ ഇവിടുത്തെ പ്രത്യേകതയാണ്. തടസങ്ങള്‍ മാറികിട്ടാനും അഭീഷ്ട സിദ്ധിയ്ക്കുമായി ഭക്തരുടെ തിരക്ക് ഇവിടെ എപ്പോഴുമുണ്ട്. മറ്റു ഭദ്രകാളിക്ഷേത്രങ്ങളെ അപേക്ഷിച്ച് ഇവിടുത്തെ എല്ലാ കര്‍മങ്ങളും വേദമന്ത്രങ്ങളിലും മുറജപങ്ങളിലും അധിഷ്ഠിതമായതുകൊണ്ട് തന്ത്രിതന്നെയാണ് എല്ലാത്തിനും കാര്‍മികത്വം വഹിക്കുക.
ക്ഷേത്രം ഊരാളന്‍മാരായ അമ്പാട്ടുമനയ്ക്കാരുടെ ശക്തമായ ദേവീ വിശ്വാസവും ക്ഷേത്രാചാരങ്ങളെ ഭക്തിയുടെ പഴമയില്‍തന്നെ നിലനിര്‍ത്താനും സഹായിക്കുന്നു. തൃപ്പൂണിത്തുറയിലെ പ്രശസ്തമായ പുലിയന്നൂര്‍ കുടുംബത്തിലേക്കാണ് താന്ത്രികാവകാശം.

