നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ജൂണ്‍ 18 വരെ ശ്രദ്ധിക്കേണ്ട നക്ഷത്രക്കാര്‍

ആഡംബരം, സന്തോഷം, സമൃദ്ധി, സര്‍ഗ്ഗാത്മകത, പ്രണയം, വിവാഹം എന്നിവയുമായി ബന്ധപ്പെട്ട ഗ്രഹമാണ് ശുക്രന്‍. മെയ് 23ന് ശുക്രന്‍ മേടം രാശിയിലേക്ക് പ്രവേശിക്കുന്നു. ഈ രാശിയില്‍, ജൂണ്‍ 18 വരെ നിലകൊള്ളും. അതിനുശേഷം ശുക്രന്‍ സ്വന്തം രാശിയായ ഇടവത്തിലേക്ക് നീങ്ങും. ശുക്രന്റെ ഈ മാറ്റം ഓരോ നക്ഷത്രക്കാരെയും എങ്ങനെയാണ് ബാധിക്കുന്നതെന്നു നോക്കാം.

മേടക്കൂറ് (അശ്വതി, ഭരണി, കാർത്തിക ആദ്യത്തെ കാൽഭാഗം)

വിവാഹം നോക്കുന്നവര്‍ക്ക് അതിന് അനുകൂലമായ സമയം. സര്‍ക്കാര്‍ ജോലിനോക്കുന്നവര്‍ക്ക് അനുകൂലകാലം. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

ഇടവക്കൂറ് (കാർത്തിക അവസാനത്തെ മുക്കാൽ ഭാഗം, രോഹിണി, മകയിരം ആദ്യപകുതി)

ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. ചെലവ് വര്‍ധിക്കാന്‍ സാധ്യത. നല്ലവാര്‍ത്തകള്‍ കേള്‍ക്കാന്‍ യോഗം.

മിഥുനക്കൂറ് (മകയിരം അവസാനപകുതി, തിരുവാതിര, പുണർതം ആദ്യത്തെ മുക്കാൽ ഭാഗം)

വിദ്യാര്‍ഥികള്‍ക്ക് സമയം അനുകൂലം. ജോലിസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥരുടെ സഹകരണം ഉണ്ടാകും. ജീവിതത്തില്‍ മികച്ച വിജയങ്ങള്‍ക്കു യോഗം.

കർക്കടകക്കൂറ് (പുണർതം അവസാനത്തെ കാൽ ഭാഗം, പൂയം, ആയില്യം)

സംരംഭകര്‍ക്ക് അനുകൂലമായ സമയം. വാഹനം വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലം. കുടുംബത്തില്‍ സന്തോഷകരമായ അന്തരീക്ഷമുണ്ടാകും.

ചിങ്ങക്കൂറ് (മകം, പൂരം, ഉത്രം ആദ്യത്തെ കാൽ ഭാഗം)

മികച്ച വിജയങ്ങള്‍ക്കു യോഗമുള്ള കാലം. ആത്മീയ കാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. കുടുംബത്തില്‍ പരസ്പര ഐക്യം വര്‍ദ്ധിക്കും.

കന്നിക്കൂറ് (ഉത്രം അവസാനത്തെ മുക്കാൽ ഭാഗം, അത്തം, ചിത്തിര ആദ്യപകുതി)

ഈ കൂറുകാര്‍ക്ക് സമ്മിശ്രഫലങ്ങളാണ്. സാമ്പത്തിക നഷ്ടമുണ്ടാകാതെ സൂക്ഷിക്കണം. പൂര്‍വിക സ്വത്തുക്കള്‍ വില്‍ക്കുന്നത് ഒഴിവാക്കുക.

തുലാക്കൂറ് (ചിത്തിര അവസാനപകുതി, ചോതി, വിശാഖം ആദ്യത്തെ മുക്കാൽ ഭാഗം)

മികച്ച വിജയത്തിന്റെ കാലം. കുടുംബത്തില്‍ സന്തോഷം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം.

വൃശ്ചികക്കൂറ് (വിശാഖം അവസാനത്തെ കാൽ ഭാഗം, അനിഴം, തൃക്കേട്ട)

പല ഉയര്‍ച്ച താഴ്ചകളും ഉണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം. വിദ്യാര്‍ഥികള്‍ പഠന കാര്യത്തില്‍ ശ്രദ്ധിക്കണം.

ധനുക്കൂറ് (മൂലം, പൂരാടം, ഉത്രാടം ആദ്യത്തെ കാൽ ഭാഗം)

വിദ്യാര്‍ഥികള്‍ക്ക് അനുകൂലകാലം. വിവാഹം ആലോചിക്കുന്നവര്‍ക്ക് അനുകൂലകാലം. പുതിയ സംരംഭം ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലകാലം.

മകരക്കൂറ് (ഉത്രാടം അവസാനത്തെ മുക്കാൽ ഭാഗം, തിരുവോണം, അവിട്ടം ആദ്യപകുതി)

വസ്തുവകകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. സര്‍ക്കാരില്‍ നിന്ന് പൂര്‍ണ സഹകരണം ലഭിക്കും. കുടുംബത്തില്‍ സന്തോഷം നിലനില്‍ക്കും.

കുംഭക്കൂറ് (അവിട്ടം അവസാനപകുതി, ചതയം, പൂരുരുട്ടാതി ആദ്യത്തെ മുക്കാൽ ഭാഗം)

ആത്മീയതാല്‍പ്പര്യം വര്‍ധിക്കും. വിദേശത്തേക്ക് പോകാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂലമായ കാലം. നവദമ്പതികള്‍ക്ക് കുട്ടികളുണ്ടാകാന്‍ യോഗമുണ്ട്.

മീനക്കൂറ് (പൂരുരുട്ടാതി അവസാനത്തെ കാൽ ഭാഗം, ഉത്തൃട്ടാതി, രേവതി)

ലഭിക്കാനുണ്ടായിരുന്ന പണം തിരികെ ലഭിക്കാന്‍ യോഗം. കുടുംബത്തില്‍ ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

 

Related Posts