നക്ഷത്രവിചാരം
ശുക്രന്റെ രാശിമാറ്റം; ജൂലൈ 17 വരെ സൂക്ഷിക്കേണ്ടവര്‍

സ്നേഹം, ബന്ധം, സൗന്ദര്യം, ആനന്ദം എന്നിവയുടെ ഗ്രഹമായ ശുക്രന്‍ കര്‍ക്കിടകം രാശിയിലേക്കുമാറി. ജൂണ്‍ 22 ന് രാശിമാറിയ ശുക്രന്‍ ജൂലൈ 17 വരെ ഇവിടെ തുടരും. ഇത് ഓരോ നക്ഷത്രക്കാരെയും എങ്ങനെ ബാധിക്കുമെന്ന് നോക്കാം.

മേടക്കൂറ് (അശ്വതി,ഭരണി, കാര്‍ത്തിക1/4)

കുടുംബത്തോടൊപ്പം കൂടുതല്‍ സമയം ചെലവഴിക്കാന്‍ സാധിക്കും. തൊഴില്‍പരമായി മികച്ച മാറ്റങ്ങള്‍ക്കു യോഗം. ചെലവുകള്‍ വര്‍ധിക്കുന്ന കാലം കൂടിയാണിത്.

ഇടവക്കൂറ് (കാര്‍ത്തിക3/4, രോഹിണി,മകയിരം 1/2)

മികച്ച അവസരങ്ങള്‍ വന്നുചേരും. അംഗീകാരങ്ങള്‍ നിങ്ങളെ തേടിവരുന്ന ഒരുകാലം കൂടിയാണിത്. മാനസികസംഘര്‍ഷത്തെ അതിജീവിക്കാന്‍ സാധിക്കും.

മിഥുനക്കൂറ് (മകയിരം1/2,തിരുവാതിര,പുണര്‍തം 3/4)

സാമ്പത്തിക നേട്ടത്തിനു യോഗം. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ കാലം. തൊഴില്‍മേഖലയില്‍ നേട്ടങ്ങളുണ്ടാകും.

കര്‍ക്കിടകക്കൂറ് (പുണര്‍തം 1/4, പൂയം,ആയില്യം)

സാമ്പത്തിക കാര്യങ്ങളില്‍ ശ്രദ്ധിക്കുന്നത് നല്ലതാണ്. തൊഴില്‍പരമായി നേട്ടങ്ങളുണ്ടാകും. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കണം.

ചിങ്ങക്കൂറ് (മകം, പൂരം,ഉത്രം 1/4)

യാത്രകള്‍ ഫലവത്താകും. സാമ്പത്തിക കാര്യങ്ങള്‍ ശ്രദ്ധിക്കണം. ആരോഗ്യകാര്യത്തില്‍ കൂടുതല്‍ ശ്രദ്ധവേണം.

കന്നിക്കൂറ് (ഉത്രം 3/4,അത്തം, ചിത്തിര1/2)

മാനസിക സമ്മര്‍ദ്ദം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. സാമ്പത്തിക നേട്ടങ്ങള്‍ക്കു യോഗമുണ്ട്. കുടുംബത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും.

തുലാക്കൂറ് (ചിത്തിര1/2,ചോതി, വിശാഖം3/4)

സാമ്പത്തികമായി ചില ബുദ്ധിമുട്ടുകള്‍ വന്നുചേരും. ചെലവുകള്‍ വര്‍ധിക്കും. വിദ്യാര്‍ഥികള്‍ പഠനകാര്യത്തില്‍ ശ്രദ്ധിക്കണം.

വൃശ്ചികക്കൂറ് (വിശാഖം1/4, അനിഴം,തൃക്കേട്ട)

ആത്മീയകാര്യങ്ങളില്‍ താല്‍പ്പര്യം വര്‍ധിക്കും. തൊഴില്‍ അന്വേഷകര്‍ക്ക് അതിന് അനുകൂലമായ സമയം. ആരോഗ്യകാര്യത്തില്‍ ശ്രദ്ധിക്കുക.

ധനുക്കൂറ് (മൂലം,പൂരാടം,ഉത്രാടം 1/4)

പെട്ടെന്നുള്ള നേട്ടങ്ങള്‍ക്കും നഷ്ടങ്ങള്‍ക്കും യോഗം കാണുന്നു. വിദ്യാര്‍ഥികള്‍ക്ക് അത്ര അനുകൂലമായ കാലം അല്ല. സംരംഭകര്‍ ശ്രദ്ധിക്കേണ്ട സമയമാണിത്.

മകരക്കൂറ് (ഉത്രാടം3/4,തിരുവോണം,അവിട്ടം 1/2

കുടുംബജീവിതത്തില്‍ സന്തോഷാനുഭവങ്ങള്‍ വന്നുചേരും. തൊഴില്‍ മേഖലയില്‍ നേട്ടങ്ങളുണ്ടാകും. വിദ്യാര്‍ഥികള്‍ പഠനകാര്യങ്ങളില്‍ ശ്രദ്ധിക്കണം.

കുംഭക്കൂറ് (അവിട്ടം1/2,ചതയം,പൂരൂരുട്ടാതി 3/4)

വിവാഹകാര്യത്തില്‍ വീണ്ടുവിചാരത്തോടുകൂടി തീരുമാനങ്ങളെടുക്കുക. കുടുംബത്തില്‍ സന്തോഷാനുഭവം നിലനിര്‍ത്താന്‍ ശ്രദ്ധിക്കുക. സാമ്പത്തിക പ്രതിസന്ധിവന്നുചേരാന്‍ യോഗമുണ്ട്.

മീനക്കൂറ് (പൂരൂരുട്ടാതി1/4, ഉത്രട്ടാതി,രേവതി)

ധാരാളം ആനുകൂല്യങ്ങള്‍ക്കു യോഗമുണ്ട്. വിദ്യാര്‍ഥികള്‍ക്ക് അനുകൂലമായ സമയം.

Related Posts