
മള്ളിയൂരപ്പന്റെ തിരുവുത്സവത്തിന് കൊടിക്കൂറ ഒരുക്കി വേണുഗോപാല്‍
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വിനായക ചതുര്‍ഥി മഹോത്സവത്തിനുള്ള കൊടിക്കൂറ തയ്യാറായി. കൊടിക്കൂറ ഒരുക്കുന്നതില്‍ പ്രത്യേക വൈദഗ്ധ്യമുള്ള തൃശ്ശൂര്‍ സ്വദേശി വേണുഗോപാലാണ് ഇത്തവണയും കൊടിക്കൂറ തയ്യാറാക്കുന്നത്. കഴിഞ്ഞ മൂന്നുവര്‍ഷമായി അദ്ദേഹമാണ് മള്ളിയൂരപ്പന്റെ കൊടിക്കൂറ തയ്യാറാക്കുന്നത്
പ്രത്യേക നിഷ്ഠയോടെയും ആചാരപരമായ ചിട്ടകളോടെയുമാണ് വേണുഗോപാല്‍ കൊടിക്കൂറയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. തൃശ്ശൂര്‍ പൂരത്തിലെ പാറമേക്കാവ് വിഭാഗത്തിന്റെ ചമയങ്ങള്‍ ഒരുക്കുന്നതില്‍ വര്‍ഷങ്ങളായി വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള വ്യക്തിയാണ് വേണുഗോപാല്‍.
മള്ളിയൂര്‍ മഹാഗണപതി ക്ഷേത്രത്തിലെ വാര്‍ഷിക വിനായക ചതുര്‍ഥി മഹോത്സവത്തിന് സെപ്റ്റംബര്‍ എട്ടിന് കൊടിയേറും. തുടര്‍ന്ന് വിവിധ പൂജകളും കലാപരിപാടികളും ഉള്‍പ്പെടെ വിപുലമായ ആഘോഷങ്ങളാണ് നടക്കുക.

