
വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ലക്ഷദീപ സമര്‍പ്പണം ഡിസംബര്‍ 6 ന്
തൊഴുപ്പാടം: പൈങ്കുളം വാഴാലിപ്പാടം വാഴാലിക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ ലക്ഷദീപ സമര്‍പ്പണം 2026 ഡിസംബര്‍ 6 ഞായറാഴ്ച (1202 വൃശ്ചികം 20) നടക്കും. വൈകീട്ട് 6 മണിക്ക് തട്ടകത്തമ്മയുടെ തിരുനടയിലാണ് ഭക്തിസാന്ദ്രമായ ലക്ഷദീപ സമര്‍പ്പണം നടക്കുകയെന്ന് ദേവസ്വം ഭാരവാഹികള്‍ അറിയിച്ചു.
ഹൈന്ദവ വിശ്വാസപ്രകാരം അന്ധകാരത്തെ അകറ്റി ഐശ്വര്യവും വെളിച്ചവും നിറയ്ക്കുന്നതിന്റെ പ്രതീകമായാണ് ദീപം തെളിയിക്കുന്നത്. സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായ ദീപം തെളിയിക്കല്‍ ജ്ഞാനത്തിന്റെയും ഐശ്വര്യത്തിന്റെയും ശുദ്ധിയുടെയും പ്രതീകമായി കണക്കാക്കപ്പെടുന്നു.
എല്ലാ ഭക്തജനങ്ങളുടെയും ക്ഷേമത്തിനും ഐശ്വര്യത്തിനും വേണ്ടി ഭഗവതി സന്നിധിയില്‍ ഒരുക്കുന്ന ഈ സല്‍കര്‍മ്മത്തിന്റെ ഭാഗമായി എല്ലാവരും പങ്കെടുക്കണമെന്നും ഭഗവതി കടാക്ഷം കൈക്കൊള്ളുവാന്‍ ഏവരെയും വിനീതമായി സ്വാഗതം ചെയ്യുന്നതായും ദേവസ്വം പ്രസിഡന്റ് രമേഷ്‌കുമാര്‍, സെക്രട്ടറി ടി. വി. മുരളീധരന്‍ എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടേണ്ട നമ്പറുകള്‍: പ്രസിഡന്റ്: 9446036470, സെക്രട്ടറി: 9847346376, ഓഫീസ്: 04884-263686, 9495170399


