
ഏപ്രില്‍ 27 വരെ വിഷ്ണുഭഗവാനെ ഇങ്ങനെ ഭജിച്ചാല്‍
പാപശാന്തിക്കും വിഷ്ണു പ്രീതിക്കുമായി അനുഷ്ഠിക്കുന്നവ്രതമാണ് ഏകാദശിവ്രതം. വര്‍ഷത്തില്‍ 24 ഏകാദശികളാണ് ഉള്ളത്. ചിലപ്പോള്‍ 26 ഏകാദശികളും വരാറുണ്ട്. ഓരോ ഏകാദശിക്കും വിത്യസ്തഫലങ്ങളാണ്. ഏപ്രില്‍ 26 ചൊവ്വാഴ്ചയാണ് ഇത്തവണത്തെ ഏകാദശി. ഇത് വരൂഥിനി ഏകാദശി എന്ന് അറിയപ്പെടുന്നു. കൃഷ്ണപക്ഷ ഏകാദശിയാണ് വരൂഥിനി ഏകാദശി. വരൂഥിനി ഏകാദശി ഒന്നെങ്കിലും നോറ്റാല്‍ യമരാജപ്പട സ്പര്‍ശിക്കുക പോലുമില്ലെന്നാണ് വിശ്വാസം.
എല്ലാ തരം ധാന്യങ്ങളും പയര്‍വര്‍ഗങ്ങളും, ഉള്ളിവര്‍ഗങ്ങളും ഭക്ഷണത്തില്‍ നിന്നും ഒഴിവാക്കുന്നതും വിഷ്ണു പൂജകളും കീര്‍ത്തനങ്ങളുമായാണ് ചതുര്‍മാസവ്രതം അനുഷ്ടിക്കുന്നത്. വിശ്വാസികള്‍ വളരെ പുണ്യമായി കരുതുന്നതും ദേവശയനി ഏകാദശി മുതലുള്ള ഈ നാലു മാസങ്ങള്‍ തന്നെ. ഈ വ്രതമെടുക്കുന്നവരുടെ ജീവിതത്തില്‍ സമൃദ്ധിയും ശാന്തിയും ലഭിക്കുമെന്നാണ് വിശ്വാസം.
ഏകാദശി ദിവസം പകലുറക്കം പാടില്ലെന്നാണ്. അന്നേദിവസം നെല്ലരി ചോറും അരി കൊണ്ടുണ്ടാക്കിയ പദാര്‍ഥങ്ങളും ഒഴിവാക്കണം. ദശമി ദിവസം കുളിച്ച് ഒരു നേരം ആഹാരം കഴിച്ച് ഏകാദശി ദിവസം പൂര്‍ണ്ണ ഉപവാസം അനുഷ്ഠിക്കണം. പൂര്‍ണ്ണ ഉപവാസം സാധ്യമല്ലാത്തവര്‍ക്ക് പാലും പഴങ്ങളും ഭക്ഷിക്കാം. ദ്വാദശി ദിവസം വിഷ്ണു ക്ഷേത്രത്തില്‍ പോയി പ്രാര്ഥിച്ചതിനു ശേഷമാണ് ആഹാരം കഴിക്കേണ്ടത്.
രാവിലെ വ്രതം അവസാനിപ്പിക്കണം. എന്നാല്‍, രാവിലെ വ്രതം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഉച്ചയ്ക്കുശേഷമേ വ്രതം അവസാനിപ്പിക്കാവൂ. ഉച്ചസമയത്ത് വ്രതം അവസാനിപ്പിക്കരുത്. ഏകാദശി ദിവസങ്ങളില്‍ വ്രതം എടുക്കുന്നതും വിഷ്ണു പൂജ ചെയ്യുന്നതും നമ്മുക്കും കുടുംബത്തിനും ഐശ്വര്യദായകമാണ്.
ഏകാദശി ഒരിക്കൽ
25/04/2022 തിങ്കളാഴ്ച
ഏകാദശി വ്രതം
26/04/2022 ചൊവ്വാഴ്ച
ഹരിവാസര സമയം
26/04/2022 07.00 p.m. മുതൽ 27/04/2022 06.42 a.m. വരെ
പാരണ സമയം (വ്രതം വീടുന്ന സമയം)
27/04/2022 ബുധനാഴ്ച 06.43 a.m. മുതൽ 08.45 a.m. വരെ
ഏകാദശി തിഥി ആരംഭം 26/04/2022
01.37 a.m
ഏകാദശി തിഥി അവസാനം 27/04/2022 12.47 a.m