
വടക്കഞ്ചേരിയില്‍ ശ്രീമദ് ഭാഗവത നവാഹ സത്രം സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ
വടക്കഞ്ചേരി: സെപ്റ്റംബര്‍ 23 മുതല്‍ ഒക്ടോബര്‍ 2 വരെ വടക്കഞ്ചേരി ഗ്രാമത്തിലെ ലക്ഷ്മീനാരായണ പെരുമാള്‍ ക്ഷേത്രസന്നിധിയിലുള്ള സീതാരാമ കല്യാണമണ്ഡപത്തില്‍ ശ്രീമദ് ഭാഗവത നവാഹ സത്രം നടക്കും. വി.വി.ആര്‍ കുടുംബാംഗങ്ങളായ ശ്രീറാം രാമസ്വാമിയും ബൃന്ദ രാമസ്വാമിയുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
മുഖ്യ ആചാര്യനായ രാജശ്രീ സംഗമേശന്‍ തമ്പുരാന് പുറമെ, കേരളത്തിലെ പ്രഗത്ഭരായ നിരവധി ആചാര്യന്മാരാണ് ഒമ്പത് ദിവസങ്ങളിലായി പ്രഭാഷണങ്ങള്‍ നയിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6.00 മുതല്‍ 6.30 വരെ സഹസ്രനാമവും കൂട്ടപ്രാര്‍ത്ഥനയും ഉണ്ടായിരിക്കും. തുടര്‍ന്ന് 9.30 മുതല്‍ വൈകുന്നേരം 6.30 വരെ വിവിധ സമയങ്ങളിലായി പ്രഭാഷണങ്ങള്‍ നടക്കും.
സെപ്റ്റംബര്‍ 23 (ഉദ്ഘാടനം): വൈകുന്നേരം 4.30 ന് രാജശ്രീ സംഗമേശന്‍ തമ്പുരാന്റെ ഭാഗവത മാഹാത്മ്യ പാരായണത്തോടെയും പ്രഭാഷണത്തോടെയും സത്രം ആരംഭിക്കും. ഒന്നാം ദിവസം (സെപ്റ്റംബര്‍ 24): സത്യം പരം ധീമഹി, ഭീഷ്മസ്തുതി (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍), കുന്തീസ്തുതി, ശ്രീശുകാഗമനം (ബ്രഹ്‌മശ്രീ മരങ്ങാട് മുരളീകൃഷ്ണന്‍ നമ്പൂതിരി). രണ്ടാം ദിവസം (സെപ്റ്റംബര്‍ 25): വരാഹാവതാരം, ദക്ഷയാഗം (ബ്രഹ്‌മശ്രീ കണ്ടമംഗലം നന്ദകുമാര്‍ നമ്പൂതിരി), കപിലാവതാരം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍), പൃഥുചരിതം (ശ്രീമതി ഉഷ മംഗലത്ത്).
മൂന്നാം ദിവസം (സെപ്റ്റംബര്‍ 26): പുരഞ്ജനോപാഖ്യാനം, ഭരതചരിതം (ബ്രഹ്‌മശ്രീ പാലാഞ്ചേരി നവീന്‍ ശങ്കര്‍), ഋഷഭോപദേശം, അജാമിളോപാഖ്യാനം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍). നാലാം ദിവസം (സെപ്റ്റംബര്‍ 27): വൃത്രാസുരചരിതം, ഗജേന്ദ്രമോക്ഷം (ബ്രഹ്‌മശ്രീ മാളിക ഹരിഗോവിന്ദ് നമ്പൂതിരി), നരസിംഹാവതാരം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍), പാലാഴിമഥനം (ബ്രഹ്‌മശ്രീ ഇടമന ഈശ്വരപ്രസാദ് നമ്പൂതിരി).
അഞ്ചാം ദിവസം (സെപ്റ്റംബര്‍ 28): വാമനാവതാരം, പരശുരാമചരിതം (റാന്നി ഹരിശങ്കര്‍), അംബരീഷചരിതം (ബ്രഹ്‌മശ്രീ പുല്ലയില്‍ ശ്രീവത്സന്‍ നമ്പൂതിരി), ശ്രീകൃഷ്ണാവതാരം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍). ആറാം ദിവസം (സെപ്റ്റംബര്‍ 29): ബാലലീലകള്‍, ഗോവിന്ദാഭിഷേകം (ബ്രഹ്‌മശ്രീ തോട്ടം ശ്യാം നമ്പൂതിരി), ബ്രഹ്‌മമോഹനം, മഥുരാലീലകള്‍ (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍).
ഏഴാം ദിവസം (സെപ്റ്റംബര്‍ 30): രുക്മ്മണീസ്വയംവരം, രാജസൂയം (ബ്രഹ്‌മശ്രീ കുറുവല്ലൂര്‍ ഹരി നമ്പൂതിരി), സ്യമന്തകോപാഖ്യാനം, കുചേലവൃത്തം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍). എട്ടാം ദിവസം (ഒക്ടോബര്‍ 1): ശ്രുതിഗീത, ബദ്ധമുക്തഭേദം (ബ്രഹ്‌മശ്രീ കുനമ്പിള്ളി ശ്രീരാം നമ്പൂതിരി), നിമിനവയോഗീസംവാദം, ദത്താത്രേയഗീത (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍).
ഒമ്പതാം ദിവസം (ഒക്ടോബര്‍ 2): ഭക്തിജ്ഞാനകര്‍മ്മയോഗങ്ങള്‍, പരമാര്‍ത്ഥനിരൂപണം (ബ്രഹ്‌മശ്രീ വയപ്രം വാസുദേവപ്രസാദ്), ഭിക്ഷുഗീത, ബ്രഹ്‌മോപദേശം, ഭാഗവതസംഗ്രഹം, സമര്‍പ്പണം (രാജശ്രീ സംഗമേശന്‍ തമ്പുരാന്‍). നവഭക്തി സാധനകളിലൂടെ ഭഗവല്‍ കൃപയ്ക്ക് പാത്രീഭൂതരാകാന്‍ സത്ജനങ്ങളായ എല്ലാവരെയും ഈ സത്രത്തിലേക്ക് ഹാര്‍ദ്ദവമായി ക്ഷണിക്കുന്നതായി സംഘാടകര്‍ അറിയിച്ചു.


