ക്ഷേത്രായനം
പിതൃതര്‍പ്പണപുണ്യം നല്‍കും ഉരുപുണ്യകാവ് | Urupunyakavu Temple

പരശുരാമ പ്രതിഷ്ഠിതമായ 108 ദുര്‍ഗ്ഗാലയങ്ങളില്‍ പ്രസിദ്ധമായ ക്ഷേത്രമാണ് കോഴിക്കോട് കൊയിലാണ്ടിക്കടുത്ത് മൂലാടി നോര്‍ത്തില്‍ സ്ഥിതി ചെയ്യുന്ന ഉരുപുണ്യകാവ്. ജലദുര്‍ഗ്ഗയാണ് പ്രധാന പ്രതിഷ്ഠയെങ്കിലും ലക്ഷ്മി, വിദ്യാസ്വരൂപിണി, അന്നപൂര്‍ണ്ണേശ്വരി എന്നീ മൂന്നുംകൂടിയ പ്രതിഷ്ഠാ സങ്കല്‍പ്പവും ഇവിടെയുണ്ട്.

അയ്യപ്പനും ഗണപതിയുമാണ് ഇവിടുത്തെ ഉപദേവതകള്‍. ചുറ്റമ്പലത്തിനുപുറത്തെ പടിഞ്ഞാറ്മുഖമായ ശ്രീകോവിലിലിലാണ് അയ്യപ്പനുള്ളത്. ചുറ്റമ്പലത്തിനകത്തു കന്നിമൂലയില്‍ കിഴക്ക് മുഖമായി ഗണപതി പ്രതിഷ്ഠ കാണാം. വാവുബലിക്കും പിതൃപൂജക്കും പിതൃബലിദര്‍പ്പണത്തിനും ഉത്തമമായ ക്ഷേത്രസന്നിധികൂടിയാണ് ഉരുപുണ്യകാവ്. പലിതര്‍പ്പണത്തിന് പ്രസിദ്ധമായ ക്ഷേത്രം കൂടിയാണിത്.

ഇവിടത്തെ വിശേഷ വിധികള്‍

  • എല്ലാ ദിവസവും ബലി ദര്‍പ്പണം, അസ്ഥിനിമജ്ഞനം, തിലഹോമം, സായൂജ്യപൂജ, ഗണപതി ഹോമം, പിതൃപൂജ എന്നിവ നടത്തുന്നു.
  • എല്ലാ മലയാള മാസവും കാര്‍ത്തിക നക്ഷത്രം നാളില്‍ അഖണ്ഡനാമജപം പ്രസാദ ഊട്ട്.
  • എല്ലാ വാവു ദിനങ്ങളിലും ബലി ദര്‍പ്പണം നടക്കുന്നു. തുലാം, കുംഭം, കര്‍ക്കിടക വാവുകള്‍ക്ക് പ്രധാനം
  • മാര്‍ച്ച് 8 പ്രതിഷ്ഠാ ദിന മഹോത്സവം
  • നവരാത്രി ദിനങ്ങളില്‍ എല്ലാ ദിവസവും പ്രത്യേക പൂജയും, ഗ്രന്ഥം വെപ്പ് വിദ്യാരംഭം, വാഹനപൂജ എന്നിവ നടക്കുന്നു.
  • വൃശ്ചികമാസത്തിലെ തൃക്കാര്‍ത്തിക ദുര്‍ഗ്ഗാദേവിയുടെ ജന്മദിനമായി ആഘോഷിക്കുന്നു.

ക്ഷേത്രത്തിലെ പ്രധാനവഴിപാടുകള്‍

ബലി ദര്‍പ്പണം
തിലഹോമം
സായൂജ്യപൂജ
പിതൃപൂജ
പായസം
കഠിന പായസം
അന്നദാനം

പഞ്ചകോടി തീര്‍ത്ഥം

പഞ്ചകോടി തീര്‍ത്ഥം ഒഴുകിയെത്തുന്ന അഞ്ച് പുണ്യതീര്‍ത്ഥങ്ങള്‍ ക്ഷേത്ര പരിസരത്ത് കാണാവുന്നതാണ്. ക്ഷേത്രത്തിനകത്തുള്ള ഒരു പുണ്യ തീര്‍ത്ഥത്തില്‍ നിന്നാണ് ക്ഷേത്രത്തിലേയ്ക്ക് ആവശ്യമുള്ള അഭിഷേകജലം എടുക്കുന്നത്.

ക്ഷേത്രത്തിലേക്കുള്ള വഴി

വടകര-കോഴിക്കോട് നാഷണല്‍ ഹൈവേ റൂട്ടില്‍ കൊയിലാണ്ടിയില്‍ നിന്നും 6 കി.മി വടക്കുഭാഗത്തായും
വടകര നീന്നും 20 കി.മി തെക്ക് ഭാഗത്തായും, കൊയിലാണ്ടി കൊല്ലം ശ്രീ പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നും 2 കി.മി ദൂരത്തായി മൂടാടി ബസ്സ് സ്റ്റോപ്പില്‍ നിന്നും 700 മീറ്റര്‍ പടിഞ്ഞാറ് സമുദ്രതീരത്തായ് ക്ഷേത്രം സ്ഥിതി ചെയ്യുന്നു. ഫോൺ നം: 0496-2201799 9446087627

എക്‌സിക്യൂട്ടീവ് ഓഫീസര്‍
അജിത്ത് പറമ്പത്ത്

Related Posts