സ്പെഷ്യല്‍
ഉമാമഹേശ്വര ക്ഷേത്രത്തിൽ രേവതി മഹോത്സവം

മുവാറ്റുപുഴ:-ആനിക്കാട് ഉമാമഹേശ്വര ക്ഷേത്രത്തിലെ രേവതി മഹോത്സവം ജനുവരി 25 മുതൽ 31 വരെ ആഘോഷിക്കും.ശനിയാഴ്ച മുതൽ ദീപാരാധന,കളമെഴുത്ത് പാട്ടും ഉണ്ടാകും.
29 ന് രാവിലെ പ്രഭാത പൂജകൾ,വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം ബ്രഹ്മശ്രി. താഴപ്പിള്ളി ബിജു നാരായണൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ സർവൈശ്വര്യ പൂജ 7.30ന് ഭരതനാട്യം, മിമിക്രി അവതരണം ആർദ്ര സജി (ഫ്ലവേർസ് കോമഡി ഉത്സവം ഫെയിം) 9ന് അന്നദാനം.
30 ന് വൈകിട്ട് 6 മുതൽ സുപ്രസിദ്ധ സോപാന സംഗീത വിദ്ധ്വാൻ സർവ്വശ്രി. അമ്പലപ്പുഴ വിജയകുമാർ അവതരിപ്പിക്കുന്ന സോപാന സംഗീതം,7.30 ന് വിദൂഷകശ്രി.എളവൂർ അനിൽ അവതരിപ്പിക്കുന്ന ചാക്യാർകൂത്ത്
9ന് അന്നദാനം. 31 ന് രാവിലെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രി.കാവനാട് വാസുദേവൻ നമ്പൂതിരിയുടെ മുഖ്യകാർമികത്വത്തിൽ കലശപൂജ,കലശാഭിഷേകം, ഉമാമഹേശ്വര പൂജ(ദർശന പ്രാധാന്യം).ഉച്ചയ്ക്ക് 12 ന് പ്രസാദ ഊട്ട് വൈകിട്ട് 5 ന് കാഴ്ച ശീവേലി,കറുകടം സന്തോഷ് മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം 6.30 ന് വിശേഷാൽ ദീപാരാധന 7.30 ന് താലപ്പൊലി ഘോഷയാത്ര രാത്രി 10 ന് അന്നദാനം എന്നിവ നടക്കും.

Related Posts