നക്ഷത്രവിചാരം
ഇന്നത്തെ ദിവസഫലം ജൂണ്‍ 13 | Today’s Horoscope

മേടം (Aries- ജന്മദിനം മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ 20 വരെയുള്ളവര്‍)

മനസ്സ് കുഴുങ്ങിയിരിക്കാം. പ്രിയപ്പെട്ടവരുമായി ചെറിയ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം. പ്രധാന തീരുമാനങ്ങള്‍ ഒഴിവാക്കുന്നത് നല്ലത്.

ഇടവം (Taurus- ജന്മദിനം ഏപ്രില്‍ 21 മുതല്‍ മെയ് 21 വരെയുള്ളവര്‍)

നിശ്ചിത ലക്ഷ്യങ്ങളിലേക്ക് നീങ്ങാന്‍ നല്ല ദിനമാണ്. ജോലി ബന്ധമായ കാര്യങ്ങളില്‍ മുന്നേറ്റം പ്രതീക്ഷിക്കാം. സാമ്പത്തികമായി നല്ല സമയം.

മിഥുനം (Gemini- ജന്മദിനം മെയ് 22 മുതല്‍ ജൂണ്‍ 21വരെ)

ഉയര്‍ന്ന പ്രതീക്ഷകള്‍ കുറെക്കുറെ നിറവേറും. സ്വകാര്യ ജീവിതത്തില്‍ ചെറിയ വിഷമതകള്‍ വന്നേക്കാം. ക്ഷമയും ബുദ്ധിയും ആവശ്യം.

കര്‍ക്കിടകം (Cancer – ജന്മദിനം ജൂണ്‍ 22 മുതല്‍ ജൂലൈ 23 വരെയുള്ളവര്‍)

പുതിയ ബന്ധങ്ങള്‍ രൂപപ്പെടാന്‍ സാധ്യത. സൗഹൃദങ്ങള്‍ തകര്‍ന്നതിനു ശേഷം പുനരാലോചന നടക്കാം. വൈകാരിക തീരുമാനങ്ങള്‍ക്കു മുമ്പ് രണ്ടുതവണ ചിന്തിക്കുക.

ചിങ്ങം (Leo – ജന്മദിനം ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 23 വരെയുള്ളവര്‍)

പാരമ്പര്യപ്രധാനമായ വിഷയങ്ങളില്‍ ശ്രദ്ധ ചെലുത്തേണ്ട സമയം. ചെലവുകള്‍ നിയന്ത്രിക്കേണ്ടതുണ്ട്. ദൂരെ യാത്ര ഒഴിവാക്കുക.

കന്നി (Virgo – ജന്മദിനം ഓഗസ്റ്റ് 24 മുതല്‍ സെപ്റ്റംബര്‍ 23 വരെയുള്ളവര്‍)

പ്രധാനപ്പെട്ട കാര്യങ്ങളില്‍ വ്യക്തത കൈവരും. ഓഫിസില്‍ നിന്നും കുടുംബത്തില്‍ നിന്നും നല്ല പിന്തുണ ലഭിക്കും.

തുലാം (Libra- ജന്മദിനം സെപ്റ്റംബര്‍ 24 മുതല്‍ ഒക്ടോബര്‍ 23 വരെയുള്ളവര്‍)

നിര്‍ഭാഗ്യകരമായ സംഭവങ്ങള്‍ക്കു ശേഷം ശാന്തതയും സമാധാനവും വരാം. പുതിയ കരാറുകള്‍ക്ക് തുടക്കം കുറിക്കാം. നേട്ടം പ്രതീക്ഷിക്കാം.

വൃശ്ചികം (Scorpio – ജന്മദിനം ഒക്ടോബര്‍ 24 മുതല്‍ നവംബര്‍ 22 വരെ)

പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കാവുന്നതാണ്. ലാഭകരമായ ഇടപാടുകള്‍ സാദ്ധ്യമാകും. ആത്മവിശ്വാസം വര്‍ധിക്കും.

ധനു (Sagittarius ജന്മദിനം നവംബര്‍ 23 മുതല്‍ ഡിസംബര്‍ 22 വരെയുളളവര്‍)

സാഹചര്യങ്ങള്‍ അനുകൂലമാകുന്ന സമയമാണ്. ആഗ്രഹങ്ങള്‍ നിറവേറാന്‍ വഴി തുറക്കും. സമീപവാരങ്ങളില്‍ അലസമായി നിന്ന പ്രവര്‍ത്തനങ്ങള്‍ ഫലപ്രദമാകും.

മകരം (Capricorn- ജന്മദിനം ഡിസംബര്‍ 23 മുതല്‍ ജനുവരി 20 വരെയുള്ളവര്‍)

ആത്മവിശ്വാസം വര്‍ധിക്കും. സുഹൃത്തുക്കളില്‍ നിന്നും പിന്തുണ കിട്ടും. കുടുംബത്തില്‍ സന്തോഷം ഉണ്ടാകാം.

കുംഭം (Aquarius- ജന്മദിനം ജനുവരി 21 മുതല്‍ ഫെബ്രുവരി 19 വരെയുള്ളവര്‍)

ചില കാര്യങ്ങളില്‍ വ്യക്തത ലഭിക്കാം. കൂട്ടായ്മകളില്‍ ശുഭഫലങ്ങള്‍ പ്രതീക്ഷിക്കാം. പഴയ സുഹൃത്ത് തിരിച്ചുവരികയും ചെയ്യും.

മീനം (Pisces- ജന്മദിനം ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് 21 വരെയുള്ളവര്‍)

വ്യത്യസ്ത ആശയങ്ങളുമായി മുന്നോട്ട് പോകാവുന്നതാണ്. തിടുക്കം ഒഴിവാക്കുക. ധനകാര്യമേഖലയിലുണ്ടായിരുന്ന അനിശ്ചിതത്വം കുറയും.

 

Related Posts