
തിരുപ്പതി ബാലാജി ദര്‍ശനം: ടിക്കറ്റ് ബുക്കിംഗ്, ദര്‍ശന സമയം, ടിക്കറ്റ് വില എന്നിവ അറിയാം
ആന്ധ്രപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ തിരുപ്പതി ബാലാജി ക്ഷേത്രം ഇന്ത്യയിലെ പ്രശസ്ത തീര്‍ത്ഥാടന കേന്ദ്രമാണ്. എല്ലാ വര്‍ഷവും ലക്ഷക്കണക്കിന് ഭക്തരാണ് ഇവിടം സന്ദര്‍ശിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ക്ഷേത്രങ്ങളില്‍ ഒന്നു കൂടിയാണ് വെങ്കിടേശ്വര പ്രഭുവിന് വേണ്ടി സമര്‍പ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം. ക്ഷേത്രദര്‍ശനത്തിന് തയ്യാറെടുക്കുന്ന ഭക്തര്‍ ക്ഷേത്രദര്‍ശന സമയം, ടിക്കറ്റ് നിരക്കുകള്‍, ടിക്കറ്റ് ബുക്കിംഗ് എന്നിവയെ പറ്റി അറിഞ്ഞിരിക്കണം.
ടിക്കറ്റ് ബുക്കിംഗ്
ഓണ്‍ലൈന്‍ ബുക്കിംഗ് വന്നതോടുകൂടി തിരുപ്പതി ബാലാജി ക്ഷേത്രം സന്ദര്‍ശിക്കുന്നത് ഒന്നുകൂടി എളുപ്പമായി. ദര്‍ശന ടിക്കറ്റ് തിരുമല തിരുപ്പതി ദേവസത്തിന്റെ വെബ്‌സൈറ്റില്‍ നിന്നോ മറ്റ് അംഗീകൃത ഏജന്റ്മരില്‍ നിന്നോ ബുക്ക് ചെയ്യാവുന്നതാണ്.
ടിക്കറ്റ് ബുക്ക് ചെയ്യാനായി
1. തിരുമല തിരുപ്പതി ദേവസത്തിന്റെ ഒഫീഷ്യല്‍ വെബ്‌സൈറ്റില്‍ (www.ttdevasthanams.ap.gov.in) കയറുക
2. തുടര്‍ന്ന് ‘ഇ ദര്‍ശന്‍’ എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യേണ്ടതാണ്.
3. അതിനുശേഷം ഏതുതരം ദര്‍ശനമാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത് എന്നത് നോക്കുക. പ്രത്യേക പ്രവേശന ദര്‍ശനം, സുദര്‍ശന ദര്‍ശനം, സേവാ ദര്‍ശനം എന്ന മൂന്ന് ഓപ്ഷനുകള്‍ നോക്കി ആവശ്യമായത് തിരഞ്ഞെടുക്കുക.
4. അടുത്തതായി ദര്‍ശന സമയവും ദിവസവും തിരഞ്ഞെടുക്കുക.
5. ശേഷം ബുക്ക് ചെയ്യുന്ന ആളുടെ പേര്,വയസ്സ്, ലിംഗം, ഐഡി പ്രൂഫ് എന്നിവ കൊടുക്കുക
6. ദര്‍ശനത്തിനുള്ള ഫീസ് അടയ്ക്കുക. ഈ നിരക്ക് ക്രെഡിറ്റ് കാര്‍ഡ് ഡെബിറ്റ് കാര്‍ഡ് നെറ്റ് ബാങ്കിംഗ് എന്നീ സൗകര്യം ഉപയോഗിച്ച അടയ്ക്കാവുന്നതാണ്. പണം അടച്ചു കഴിഞ്ഞാല്‍ ടിക്കറ്റ് ബുക്ക് ചെയ്തു എന്നുള്ള അറിയിപ്പോട് കൂടി ഇ-മെയിലും ദര്‍ശന ടിക്കറ്റും ലഭ്യമാകും.
ദര്‍ശനം ആഗ്രഹിക്കുന്നവര്‍ക്ക് മൂന്നുമാസം മുന്‍പ് വേണമെങ്കിലും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കും. വര്‍ഷത്തില്‍ ബ്രഹ്‌മോല്‍സവം ഒഴികെയുള്ള എല്ലാ ദിവസവും തിരുപ്പതി ബാലാജി ക്ഷേത്രം ദര്‍ശനത്തിനായി തുറന്നിരിക്കും. വിശേഷ ദിവസങ്ങളില്‍ ദര്‍ശന സമയക്രമങ്ങളില്‍ മാറ്റം ഉണ്ടാകും. സാധാരണ രാവിലെ 3 മണി മുതല്‍ 1.30 വരെയാണ് ദര്‍ശന സമയം. അതിനുശേഷം 2.30 മുതല്‍ 9.30 വരെ ക്ഷേത്രം തുറന്നിരിക്കും. വെള്ളിയും ശനിയും ദിവസങ്ങളില്‍ ക്ഷേത്രം 24 മണിക്കൂറും തുറന്നിരിക്കും. ദര്‍ശനത്തിനുള്ള ടിക്കറ്റ് നിരക്ക് തിരഞ്ഞെടുക്കുന്ന ദര്‍ശനം അനുസരിച്ച് മാറ്റമുണ്ടായിരിക്കും. ഭക്തര്‍ക്ക് സുദര്‍ശന ദര്‍ശനത്തിനും, സേവാ ദര്‍ശനത്തിനും പ്രത്യേക ഫീസ് നല്‍കേണ്ടതില്ല. ഈ ദര്‍ശനത്തിന് വന്‍ തിരക്കായിരിക്കും. തിരക്കില്ലാതെ ഭഗവാനെ കാണാനുള്ള പ്രത്യേക പ്രവേശന ടിക്കറ്റ് നിരക്ക് ഒരാള്‍ക്ക് 300 രൂപയാണ്.