
ക്ഷേത്ര വാർത്തകൾ
തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശാസ്താവിന്റ പുന:പ്രതിഷ്ഠ
തൃക്കാരിയൂര്‍ മഹാദേവ ക്ഷേത്രത്തില്‍ ശാസ്താവിന്റ പുന:പ്രതിഷ്ഠ പുതിയ ശ്രീകോവിലില്‍ ജൂണ്‍ 17, 18, 19 തീയതികളില്‍ ക്ഷേത്രം തന്ത്രി ഭദ്രകാളി മറ്റപ്പിള്ളി നാരായണന്‍ നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടക്കും.
17 ന് വൈകിട്ട് ബിംബം ബാലാലയത്തില്‍ നിന്ന് പുതിയ ശ്രീകോവിലിലേക്ക് മാറ്റും. തുടര്‍ന്ന് വിവിധ ചടങ്ങുകള്‍ക്ക് ശേഷം 19 ന് തിങ്കളാഴ്ച രാവിലെ 7.30 നും 8 നും മദ്ധ്യേ പ്രതിഷ്ഠയും തുടര്‍ന്ന് കലശാഭിഷേകവും നടക്കും.
തൃക്കാരിയൂര്‍ കിഴക്കേമഠത്തില്‍ വി.എന്‍. ഭാസ്‌കരന്‍ കുഞ്ഞിയുടെ വഴിപാടായിയാണ് പുതിയ ശ്രീകോവില്‍ നിര്‍മിച്ച് നല്‍കിയത്.
ക്ഷേത്രവാര്‍ത്തകള്‍ ജ്യോതിഷവാര്‍ത്തയില്‍ പ്രസിദ്ധീകരിക്കാന്‍ ഫോണ്‍നമ്പര്‍ സഹിതം വാര്‍ത്തയും ചിത്രങ്ങളും [email protected] എന്ന വിലാസത്തില്‍ അയയ്ക്കൂ.