
തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ കര്‍ക്കിടക വാവ് പ്രമാണിച്ച് പ്രത്യേക വഴിപാടുകള്‍
തൊടുപുഴ: കര്‍ക്കിടക വാവ് ദിനത്തില്‍ പിതൃക്കളുടെ പ്രീതിക്കും കുടുംബൈശ്വര്യത്തിനുമായി തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ വിപുലമായ വഴിപാടുകള്‍ക്ക് സൗകര്യം ഒരുക്കി ക്ഷേത്രം ഭാരവാഹികള്‍. പിതൃസ്മരണയോടുകൂടി ഭക്തര്‍ക്ക് പൂര്‍വ്വികരുടെ അനുഗ്രഹം തേടുന്നതിനായി വിവിധ പൂജകളാണ് ക്ഷേത്രത്തില്‍ ക്രമീകരിച്ചിരിക്കുന്നത്.
കര്‍ക്കിടക വാവ് പ്രമാണിച്ച് ക്ഷേത്രത്തില്‍ സമര്‍പ്പിക്കാവുന്ന പ്രധാന വഴിപാടുകള്‍
പിതൃപൂജ : വഴിപാട് നടത്തുന്ന വ്യക്തിയുടെ പേരും നാളും ചൊല്ലി കുടുംബൈശ്വര്യത്തിനും പിതൃപ്രീതിക്കും വേണ്ടി നടത്തുന്ന പൂജ.
കുടുംബാര്‍ച്ചന: ഗൃഹനാഥന്റെ പേരില്‍ നടത്തുന്ന അര്‍ച്ചന.
പിതൃനമസ്‌കാരം : പിതൃക്കളുടെ അനുഗ്രഹത്തിനായി ക്ഷേത്രത്തില്‍ വഴിപാട് നടത്തുമ്പോള്‍ ഓരോരുത്തരും പ്രാര്‍ത്ഥിക്കുന്നതിനുള്ള സൗകര്യം.
അടച്ചു നമസ്‌കാരം: പിതൃപ്രീതിക്കായി വഴിപാട് നടത്തുന്ന ആളുടെ പേരും നക്ഷത്രവും നല്‍കി നടത്തുന്ന വഴിപാട്.
പുരുഷസൂക്താര്‍ച്ചന, പാല്‍പ്പായസം.
കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാടുകള്‍ സംബന്ധിച്ച അന്വേഷണങ്ങള്‍ക്കുമായി 8075058971 എന്ന നമ്പറിലോ, ക്ഷേത്ര ഓഫീസിലെ നമ്പറുകളായ 222888, 9526502888 എന്നിവയിലോ ബന്ധപ്പെടാവുന്നതാണ്.

