ക്ഷേത്ര വാർത്തകൾ
തിരുവോണ ദിനത്തില്‍ ചെയ്യേണ്ട വിശേഷാല്‍ വഴിപാടുകള്‍

ഇടവെട്ടി: തന്റെ പ്രതിഷ്ഠ നടത്തിയ നകുലന് മുന്നില്‍ ഭഗവാന്‍ പ്രത്യക്ഷപ്പെട്ട ദിനമായ ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ (നാളെ) തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഭക്തര്‍ക്കായി വിശേഷാല്‍ പൂജകളും വഴിപാടുകളും ഒരുക്കുന്നു.

ഈ പുണ്യദിനത്തില്‍ എണ്ണ ഒരുകുടം, പാല്‍പ്പായസം, ഭാഗ്യസൂക്ത അര്‍ച്ചന, ദിവസ പൂജ, അത്താഴപൂജ (ആയുരാരോഗ്യ സൗഖ്യത്തിന്), ധന്വന്തരി മന്ത്രാര്‍ച്ചന ഔഷധസൂക്താര്‍ച്ചന എന്നിവ വഴിപാടായി സമര്‍പ്പിക്കാമെന്ന് ദേവസ്വം അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പൂജ ബുക്കിംഗിനും ക്ഷേത്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8075 058 971.

 

Related Posts