
ക്ഷേത്ര വാർത്തകൾ
കൊട്ടിയൂരില്‍ ഇന്ന് തിരുവോണം ആരാധന
കൊട്ടിയൂര്‍ വൈശാഖമഹോത്സവത്തിന്റെ ഭാഗമായി ഇന്ന് (ജൂണ്‍ 15) ന് തിരുവോണം ആരാധന നടക്കും. ബുധനാഴ്ച തുടങ്ങിയ താല്‍ക്കാലിക ശ്രീകോവിലിന്റെ നിര്‍മാണം പൂര്‍ത്തിയായി. വൈശാഖോത്സവകാലത്തെ നാലു പ്രധാന ആരാധനകളില്‍ ആദ്യത്തേതാണ് തിരുവോണം നാളില്‍ നടക്കുന്നത്.
തിരുവോണം ആരാധനയുടെ ഭാഗമായി നാളെ പൊന്നിന്‍ ശീവേലിയും ഉച്ചയ്ക്ക് ആരാധന സദ്യയും ഉണ്ടായിരിക്കും. സന്ധ്യയ്ക്ക് പാലമൃത് അഭിഷേകം നടക്കും.
ഇതിനുള്ള പഞ്ചഗവ്യം, മുള കുംഭങ്ങളിലാക്കി സന്ധ്യയ്ക്ക് അക്കരെ സന്നിധാനത്തിലെത്തിക്കും. മത്തവിലാസം കൂത്ത് പൂര്‍ണരൂപത്തില്‍ ആരംഭിക്കുന്നതും തിരുവോണം നാളിലാണ്. കൂടാതെ അലങ്കാരവാദ്യങ്ങളും തിരുവോണം നാളില്‍ ആരംഭിക്കും.