ക്ഷേത്ര വാർത്തകൾ
തിരുവില്വാമല വില്വാദ്രിനാഥക്ഷേത്രത്തില്‍ നിറമാല 18 – ന്

തിരുവില്വാമല: മധ്യകേരളത്തിലെ ക്ഷേത്രോത്സവകാലത്തിന് തുടക്കമിടുന്ന തിരുവില്വാമല വില്വാദ്രിനാഥ ക്ഷേത്രത്തിലെ നിറമാല ആഘോഷം 18 -ന് നടക്കും. രാവിലെ അഞ്ചിന് അഷ്ടപദി, ആറിന് നാഗസ്വരം, എട്ടിന് ശീവേലി എഴുന്നള്ളിപ്പില്‍ പഞ്ചാരിമേളത്തിന് കിഴക്കൂട്ട് അനിയന്‍മാരാര്‍ പ്രാമാണികനാവും.

ഉച്ചയ്ക്ക് 12-ന് കലാമണ്ഡലം രാധാമണിയും സംഘവും അവതരിപ്പിക്കുന്ന ഓട്ടന്‍തുള്ളല്‍, ഉച്ചയ്ക്ക് 2.30-ന് കാഴ്ചശ്ശീവേലിക്ക് കുനിശ്ശേരി അനിയന്‍മാരാരുടെ പ്രാമാണികത്വത്തില്‍ പഞ്ചവാദ്യം എന്നിവ നടക്കും.

വൈകുന്നേരം ആറിന് നിറമാല വിളക്കുവെപ്പ്, 6.30-ന് ആര്‍എല്‍വി രാമകൃഷ്ണന്‍ അവതരിപ്പിക്കുന്ന മോഹിനിയാട്ടം, 7.30-ന് ഭജന, 9.30-ന് തായമ്പക, 10 -ന് തൃത്തായമ്പക, 12-ന് മദ്ദളകേളി എന്നിവ നടക്കും.വെള്ളിയാഴ്ച പുലര്‍ച്ചെ നടക്കുന്ന ശീവേലി എഴുന്നള്ളിപ്പില്‍ മേളത്തിന് കുത്താമ്പുള്ളി മോഹനന്‍, പഞ്ചവാദ്യത്തിന് പട്ടിപ്പറമ്പ് വിജയന്‍ എന്നിവര്‍ പ്രാമാണികരാകും.

 

 

Related Posts