
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സത്രവും ദശാവതാരചാര്‍ത്തും
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശ്രീമദ്ഭാഗവത സത്രവും ദശാവതാരചാര്‍ത്തും മെയ് 3 മുതല്‍ 12 വരെ നടക്കും. ശ്രീമദ് ഭാഗവതോപാസകന്‍ ബ്രഹ്‌മശ്രീ കലഞ്ഞൂര്‍ ബാബുരാജ് ആണ് യജ്ഞാചാര്യന്‍.
ദശാവതാരങ്ങളിലെ ആരാധന ഫലശ്രുതി ഇങ്ങനെയാണ്- മത്സ്യാവതാരം- വിദ്യാലബ്ധി, കാര്യസാധ്യം. കൂര്‍മ്മാവതാരം- വിഘ്‌നനിവാരണം, ഗൃഹലാഭം. വരാഹാവതാരം- ഭൂമിലാഭം,വ്യവസായപുരോഗതി. നരസിംഹാവതാരം- ശത്രുനാശം, ആരോഗ്യലബ്ധി. വാമനാവതാരം- പാപനാശം, മോക്ഷലബ്ധി. പരശുരാമാവതാരം- കാര്യസാധ്യം, ശത്രുനാശം. ശ്രീരാമാവതാരം-ദുഖനിവൃത്തി, ദുരിതശാന്തി, മോക്ഷലബ്ധി. ബലരാമാവതാരം- കൃഷിയുടെ അഭിവൃദ്ധി, ദുരിതശാന്തി, മോക്ഷലബ്ധി. ശ്രീകൃഷ്ണാവതാരം- വിവാഹലബ്ധി, കാര്യസിദ്ധി, ഈശ്വരാധീനം. കല്‍ക്കി – വിജയം, മനസുഖം, മോക്ഷം. ഈ മഹാസത്രത്തില്‍ പങ്കെടുക്കാനും അന്നദാനം വഴിപാടു നടത്താനും ആഗ്രഹിക്കുന്നവര്‍ക്ക് ക്ഷേത്രവുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 94467 10462.