ക്ഷേത്ര വാർത്തകൾ
തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ വൃശ്ചിക തിരുവോണ ഉത്സവ മഹാമഹത്തിന് ഡിസംബര്‍ 6-ന് തൃക്കൊടിയേറ്റ്

ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ 1202-ാം ആണ്ട് വൃശ്ചിക തിരുവോണ ഉത്സവ മഹാമഹം ഡിസംബര്‍ 6 ഞായറാഴ്ച മുതല്‍ 13 വരെ (1202 വൃശ്ചികം 20 മുതല്‍ 27 വരെ) നടക്കും. ഡിസംബര്‍ 6-ന് ഉച്ചയ്ക്ക് 11.45-നും 12.15-നും മധ്യേയുള്ള അഭിജിത് മുഹൂര്‍ത്തത്തില്‍ കുര്യാറ്റുപുറത്തില്ലത്ത് യദുകൃഷ്ണന്‍ ഭട്ടതിരിയുടെ മുഖ്യകാര്‍മികത്വത്തില്‍ തൃക്കൊടിയേറ്റ് നടക്കുന്നതോടെ ഈ വര്‍ഷത്തെ തിരുവുത്സവത്തിന് സമാരംഭമാകും. ഊരാണ്മ ദേവസ്വത്തിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിലെ ഉത്സവം ദേശോത്സവമായാണ് ആഘോഷിക്കുന്നത്.

പ്രധാന ദിവസങ്ങള്‍

തൃക്കൊടിയേറ്റ് (ഡിസംബര്‍ 6), ഭഗവതിക്ക് പൂരം (ഡിസംബര്‍ 6), പള്ളിവേട്ട (ഡിസംബര്‍ 12), തിരുവാറാട്ട് (ഡിസംബര്‍ 13) എന്നിവയാണ് ഉത്സവത്തിലെ പ്രധാന ചടങ്ങുകള്‍.

ഒന്നാം തിരുവുത്സവം ഡിസംബര്‍ 6 (ഞായര്‍)

പുലര്‍ച്ചെ 5.30-ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം എന്നിവയോടെ ദിവസം ആരംഭിക്കും. 6 മണി മുതല്‍ ഭാഗവതപാരായണം. രാവിലെ 7.30 മുതല്‍ 11.30 വരെ ക്ഷേത്ര നാരായണീയ സമിതിയുടെ നേതൃത്വത്തില്‍ 108 പേര്‍ പങ്കെടുക്കുന്ന നാരായണീയ പാരായണം നടക്കും. തുടര്‍ന്ന് തൃക്കൊടിയേറ്റ്. ഉച്ചയ്ക്ക് 1 മണിക്ക് തൃക്കൊടിയേറ്റ് പ്രസാദഊട്ട് ഉണ്ടാകും.

വൈകിട്ട് 5.30-ന് നടതുറക്കല്‍. 5.45-ന് ശ്രീ കിരാത ശിവഭഗവാന്‍ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലേക്ക് എഴുന്നള്ളും. 6.30-ന് തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിയും ശ്രീ കിരാത ശിവഭഗവാനും കുര്യാറ്റുപുറത്തില്ലത്ത് ശ്രീ ഭദ്രകാളി ദേവിയുടെ പൂരത്തിനായി എഴുന്നള്ളും. 7 മണിക്ക് കുര്യാറ്റുപുറത്തില്ലത്ത് പൂജ.

ഭഗവതിക്ക് പൂരം: രാത്രി 7.30-ന് ഭഗവതിപൂരം സമാരംഭിക്കും. ഇതിന്റെ ഭാഗമായി രാത്രി 8.30-ന് പെരുവനം പ്രകാശന്‍ മാരാരുടെ നേതൃത്വത്തില്‍ പാണ്ടിമേളം അരങ്ങേറും. കിരാത ശിവഭഗവാനും ശ്രീകൃഷ്ണസ്വാമിയും ചേര്‍ന്ന് ഭദ്രകാളി ദേവിയെ ക്ഷേത്രത്തിലേക്ക് ആനയിക്കും, തുടര്‍ന്ന് കുടമാറ്റം. കുളമാക്കില്‍ പാര്‍ത്ഥസാരഥി, തോട്ടക്കാട് കണ്ണന്‍, കീഴൂട്ട് വിശ്വനാഥന്‍ എന്നീ ഗജവീരന്മാരാണ് എഴുന്നള്ളിപ്പില്‍ അണിനിരക്കുന്നത്. 9.30-ന് ഭദ്രകാളി ദേവിക്ക് മണ്ഡപത്തില്‍ പൂജ. രാത്രി 10 മണിക്ക് ദേവി കുര്യാറ്റുപുറത്തില്ലത്തേക്ക് തിരിച്ചെഴുന്നള്ളുന്നതോടെ ഭഗവതിയുടെ പൂരം സമാപിക്കും.

കലാപരിപാടികളില്‍ ഉച്ചയ്ക്ക് 12.45-ന് ജുഗല്‍ബന്ദിയും (ഇടയ്ക്ക: ശ്രീ. രമേശ് ശര്‍മ്മ, തവില്‍: ക്ഷേത്രശ്രീ തിടനാട് സന്തോഷ്, മൃദംഗം: ശ്രീ. പഴവീട് അനില്‍, വയലിന്‍: ശ്രീ. ബിനു മഹാരഥന്‍ പറവൂര്‍, ഫ്‌ളൂട്ട്: ശ്രീ. ചേര്‍ത്തല ബാബു, നാദസ്വരം: ശ്രീ. പുത്തനമ്പലം ജയചന്ദ്രന്‍, തബല: ശ്രീ. പറവൂര്‍ സഹദേവന്‍), വൈകിട്ട് 5 മണിക്ക് ക്ഷേത്രകലാപീഠം പ്രമോദിന്റെ ശിക്ഷണത്തില്‍ സോപാന സംഗീതം അഭ്യസിച്ച കലാകാരന്മാര്‍ അവതരിപ്പിക്കുന്ന സോപാന സംഗീതവും ഉണ്ടായിരിക്കും.

രണ്ടാം തിരുവുത്സവം ഡിസംബര്‍ 7 (തിങ്കള്‍)

രാവിലെ 8.30-ന് 1202-ാം ആണ്ട് തിരുവുത്സവത്തോടനുബന്ധിച്ചുള്ള അന്‍പൊലി പറവഴിപാട് സമര്‍പ്പണം ആരംഭിക്കും. വൈകിട്ട് 6.30 മുതല്‍ മുദ്ര കൈകൊട്ടിക്കളി സംഘം, പഴവീട് അവതരിപ്പിക്കുന്ന കൈകൊട്ടിക്കളി. രാത്രി 7.45 മുതല്‍ സാലഭഞ്ജിക അനുഷ്ഠാന കലാമണ്ഡപം, തത്തംപ്പള്ളി, ആലപ്പുഴ (ഗുരു: പാര്‍വ്വതി RLV) അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങള്‍.

മൂന്നാം തിരുവുത്സവം ഡിസംബര്‍ 8 (ചൊവ്വ), വൃശ്ചികവാവ്

പിതൃമോക്ഷ വഴിപാടുകള്‍ക്ക് പ്രാധാന്യമുള്ള തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ തിരുവുത്സവത്തിനിടെ വരുന്ന വൃശ്ചികവാവ് ഏറെ പ്രധാനമാണ്. സുകൃതഹോമം, തിലഹോമം, പിതൃപൂജ, പിതൃതര്‍പ്പണം തുടങ്ങിയ വഴിപാടുകള്‍ പിതൃപ്രീതിക്ക് ഉത്തമമാണെന്ന് ക്ഷേത്രഭാരവാഹികള്‍ അറിയിച്ചു. രാവിലെ 7.30 മുതല്‍ പിതൃബലി തര്‍പ്പണം, 10 മുതല്‍ സുകൃതഹോമം, 11 മുതല്‍ തിലഹോമം, ഉച്ചയ്ക്ക് 1 മണിക്ക് പ്രസാദമൂട്ട് എന്നിവ നടക്കും. വൈകിട്ട് 6.30-ന് ശ്രീ. ശ്രീജിത്ത് IPS (DGP) നയിക്കുന്ന ഭക്തിഗാനമൃതം (വയലിന്‍: കുമാരി മീനാക്ഷി ദേവ് എ, മൃദംഗം: ശ്രീ. കടമ്മനിട്ട മനു വി. സുദേവ്, ഗഞ്ചിറ: ശ്രീ. കടനാട് അനന്തകൃഷ്ണന്‍, ഘടം: ശ്രീ. എണ്ണക്കാട് മഹേശ്വരന്‍, മുഖര്‍ശംഖ്: ശ്രീ നെയ്യാറ്റിന്‍കര കൃഷ്ണന്‍, റിഥം കമ്പോസര്‍: ശ്രീ. മിഥുന്‍, കീബോര്‍ഡ്: ശ്രീ. ജിജോസച്ചിന്‍) അരങ്ങേറും. 8.15 മുതല്‍ മാതംഗി, പഴവീട് അവതരിപ്പിക്കുന്ന തിരുവാതിരകളിയും ഉണ്ടാകും.

നാലാം തിരുവുത്സവം ഡിസംബര്‍ 9 (ബുധന്‍)

രാവിലെ 8 മണിക്ക് അന്‍പൊലി പറവഴിപാട്. വൈകിട്ട് 6.30 മുതല്‍ ലളിതാംബിക കോലാട്ടം, ആലപ്പുഴ അവതരിപ്പിക്കുന്ന കോലാട്ടം. 7.30 മുതല്‍ സദ്ഗമയ നാട്യകളരി, പഴവീട് അവതരിപ്പിക്കുന്ന ഭരതനാട്യ നൃത്തസന്ധ്യ; ചെന്നൈ കലാക്ഷേത്രയിലെ ഗുരു ശ്രീമതി രഞ്ജിത ശ്രീനാഥാണ് നൃത്താവിഷ്‌കാരം.

അഞ്ചാം തിരുവുത്സവം ഡിസംബര്‍ 10 (വ്യാഴം)

രാവിലെ 10 മുതല്‍ നാരായണീയ പാരായണം. ഉച്ചയ്ക്ക് 12 മുതല്‍ ശ്രീ. മണ്ണഞ്ചേരി ദാസന്‍ & പാര്‍ട്ടിയുടെ പറയന്‍തുള്ളല്‍. വൈകിട്ട് 6 മുതല്‍ ഭഗവാന്റെ ഗരുഡവാഹനപ്പുറത്ത് എഴുന്നള്ളിപ്പ്. ശ്രീ. ദിലീപ് & പ്രദീപ്, വടയാഴം, കണിയാംകുളം, ആഗമണ്‍ മന്ത്ര റിസോര്‍ട്ട്‌സ്, പള്ളാത്തുരുത്തി, ശ്രീമതി മിഥുല വിജയന്‍, ശാരദ ഭവന്‍, പഴവീട് എന്നിവരുടെ സമര്‍പ്പണമാണിത്. സോപാനസംഗീതം: ശ്രീ അക്ഷയ് പാലയ്ക്കല്‍, നാദസ്വരം: കലാപീഠം അറവുകാട് ഹരികൃഷ്ണന്‍, തവില്‍: ശ്രീ. വാരനാട് വിഷ്ണു, പഞ്ചവാദ്യം: ശ്രീ. തിരുവമ്പാടി ശ്രീകുമാര്‍ & പാര്‍ട്ടി. ഗരുഡവാഹനപ്പുറത്തെഴുന്നള്ളിപ്പ് സമയത്തെ നിറപറ, അന്‍പൊലി, വെറ്റില പറത്തല്‍, പപ്പടം പറത്തല്‍ തുടങ്ങിയ വഴിപാടുകള്‍ ഏറെ പ്രാധാന്യമുള്ളതാണ്. രാത്രി 8 മണിക്ക് ശ്രീമതി അനിത, ശിവകാമി, തിരുവമ്പാടി സമര്‍പ്പിക്കുന്ന അന്നദാനം.

ആറാം തിരുവുത്സവം ഡിസംബര്‍ 11 (വെള്ളി), ഉത്സവബലി

ശ്രീ. നിഷാന്ത്കുമാര്‍, ഐതള്‍, മനത്താനത്ത് ഉടുപ്പിയുടെ സമര്‍പ്പണമായാണ് ഉത്സവബലി. രാവിലെ 9.30-ന് ഉച്ചപൂജ, 9.45-ന് ഉച്ചശീവേലി, 10-ന് ഉത്സവബലി വിളക്ക് വെയ്ക്കല്‍, 10.30-ന് ഉത്സവബലി ആരംഭം, 12-ന് ഉത്സവബലി ദര്‍ശനം. ഈ സമയം നിറപറ വഴിപാടുകള്‍ നടത്താന്‍ ആഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ യഥാസമയം ക്ഷേത്രത്തില്‍ എത്തണം. വൈകിട്ട് 6.30 മുതല്‍ പാര്‍വ്വണം പള്ളാത്തുരുത്തി, ആലപ്പുഴ അവതരിപ്പിക്കുന്ന ഫ്യൂഷന്‍ കൈകൊട്ടിക്കളിയും 7.30 മുതല്‍ കളിയോഗം ശ്രീ പാര്‍വ്വതി വിലാസം, നെടുമുടിയുടെ കഥകളിയും (കഥ: സന്താനഗോപാലം) നടക്കും. കൃഷ്ണനായി കുമാരി വൈഷ്ണവിയും അര്‍ജ്ജുനനായി യദുകൃഷ്ണനും വേഷമിടും; ബ്രാഹ്‌മണന്‍: കലാമണ്ഡലം ഷണ്‍മുഖന്‍, ബ്രാഹ്‌മണ പത്‌നി: വിഷ്ണുപ്രിയ, വൃദ്ധ: ദേവാനന്ദ്, പാട്ട്: കലാമണ്ഡലം കൃഷ്ണകുമാര്‍, കലാമണ്ഡലം കാര്‍ത്തിക്, ചെണ്ട: കലാമണ്ഡലം സായിനാഥ്, മദ്ദളം: കലാനിലയം രാകേഷ്, ചുട്ടി: കലാമണ്ഡലം അമല്‍.

ഏഴാം തിരുവുത്സവം ഡിസംബര്‍ 12 (ശനി), പള്ളിവേട്ട (വലിയവിളക്ക്)

രാവിലെ 8 മുതല്‍ വിശേഷാല്‍ എഴുന്നള്ളിപ്പ്, വൈകിട്ട് 5.30 മുതല്‍ കാഴ്ചശീവേലി. രാത്രി 10-ന് ഭഗവാന്റെ പള്ളിവേട്ട പുറപ്പാട്, 10.30-ന് പള്ളിവേട്ട വരവ്, തുടര്‍ന്ന് ശ്രീ. വലവനാട് അമല്‍ & പാര്‍ട്ടിയുടെ പാണ്ടിമേളം. 11-ന് മണ്ഡപത്തില്‍ പള്ളിക്കുറുപ്പ് പൂജ. രാത്രി 7.30 മുതല്‍ ഓം ശ്രീ നടന വിദ്യാലയം, ആലപ്പുഴ അവതരിപ്പിക്കുന്ന നടന മഹോത്സവം (സംവിധാനം: ശ്രീ. പറവൂര്‍ സുരേഷ്‌കുമാര്‍).

എട്ടാം തിരുവുത്സവം ഡിസംബര്‍ 13 (ഞായര്‍), ആറാട്ട് ഉത്സവം

രാവിലെ 6-ന് പള്ളിയുണര്‍ത്തല്‍, കണിദര്‍ശനം, വിശേഷാല്‍ അഭിഷേകം (അകത്താറാട്ട്), തുടര്‍ന്ന് ഉച്ചപൂജ വരെയുള്ള പൂജകള്‍. രാവിലെ 9.30 മുതല്‍ പകല്‍പ്പൂരം; ശ്രീ. പെരുവനം സതീശന്‍ മാരാരുടെ നേതൃത്വത്തില്‍ പഞ്ചാരിമേളം (ഉരുട്ട് ചെണ്ട: ശ്രീ. പെരുവനം ശിവന്‍, ശ്രീ. ശങ്കരന്‍കുളങ്ങര രാധാകൃഷ്ണന്‍; കുഴല്‍: ശ്രീ. കൊമ്പത്ത് അനിലന്‍; വലന്തല: ശ്രീ. പള്ളിപ്പുറം ജയന്‍). രാവിലെ 7.30-ന് പഴവീട് ഹരികുമാര്‍ & പാര്‍ട്ടിയുടെ ദേവസംഗീതവും ഉച്ചയ്ക്ക് 12.30-ന് ശ്രീമതി മായാ രാജേഷ് & പാര്‍ട്ടി (നാദം സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ്) അവതരിപ്പിക്കുന്ന കൃഷ്ണഗീതികയും നടക്കും. വൈകിട്ട് 5-ന് ശ്രീ. മണ്ണഞ്ചേരി ദാസന്‍ & പാര്‍ട്ടിയുടെ ഓട്ടന്‍തുള്ളലും രാത്രി 8 മുതല്‍ നൃത്യതി സ്‌കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്ത മഹോത്സവവും (ഗുരു അമൃതം ഗോപിനാഥ്, സംവിധാനം: സംഗീത മേനോന്‍) ഉണ്ടാകും.

ഉച്ചയ്ക്ക് 12.30-ന് ആറാട്ട് പ്രസാദമൂട്ട്. വൈകിട്ട് 5.30-ന് നടതുറക്കല്‍, 6.15-ന് ആറാട്ട്ബലി, ഗജപൂജ. രാത്രി 7.30-ന് കുര്യാറ്റുപുറത്തില്ലത്ത് ആറാട്ട്, 7.45-ന് ആറാട്ട് തിരിച്ചെഴുന്നള്ളിപ്പ്. നാഗസ്വരത്തില്‍ ആസ്ഥാനവിദ്വാന്‍ ശ്രീ. വൈക്കം ഷാജിയും ശ്രീ. കാവാലം ഹരീഷും, തവിലില്‍ ആസ്ഥാനവിദ്വാന്‍ ശ്രീ. ചേര്‍ത്തല എസ്.പി. ഹരികുമാറും ശ്രീ. കുന്നന്താനം ശ്രീകുമാറും അണിനിരക്കും. തുടര്‍ന്ന് വലവനാട് അമല്‍ & പാര്‍ട്ടിയുടെ പാണ്ടിമേളം. ഭഗവാന്റെ ദേശപ്രദക്ഷിണത്തില്‍ (ആറാട്ട് തിരുച്ചെഴുന്നള്ളിപ്പ്) ഭക്തജനങ്ങള്‍ക്ക് പറ വഴിപാട് സമര്‍പ്പിക്കാം. കുര്യാറ്റുപുറത്തില്ലത്തുനിന്നുള്ള തിരിച്ചെഴുന്നള്ളിപ്പിന് ആല്‍ത്തറ, പാര്‍ട്ടി ഓഫീസിനു സമീപം തിരുവമ്പാടി ഫ്രണ്ട്‌സ്, തിരുവമ്പാടി ജംഗ്ഷനില്‍ ആട്ടോ ബ്രദേഴ്‌സ്, ഏറ്റുവാങ്ങി വടക്കോട്ട് തിരിഞ്ഞ് കാണിക്ക മണ്ഡപത്തില്‍ എത്തുമ്പോള്‍ ആറാട്ട് സ്വീകരണ കൂട്ടായ്മ എന്നിവരുടെ സ്വീകരണം ഏറ്റുവാങ്ങും. തുടര്‍ന്ന് ഏറ്റുവാങ്ങി ക്ഷേത്രം റോഡിലൂടെ ക്ഷേത്രത്തിലെത്തും. രാത്രി 11-ന് തൃക്കൊടിയിറക്ക്, ദീപാരാധന, വലിയ കാണിക്ക, 25 കലശം, അത്താഴപൂജ, ശീവേലി, ശ്രീഭൂതബലി എന്നിവയോടെ ഉത്സവം സമാപിക്കും.

പ്രത്യേക അറിയിപ്പുകള്‍

ഡിസംബര്‍ 14-ന് രാവിലെ 6 മണിക്ക് നടതുറന്ന് 10 മണിക്ക് നടയടയ്ക്കും. വൈകുന്നേരം മുതല്‍ പതിവുപോലെ പൂജകള്‍ ഉണ്ടാകും.
ഡിസംബര്‍ 15 ചൊവ്വാഴ്ച യക്ഷിയമ്മയ്ക്ക് ഗുരുതി ഉള്ളതിനാല്‍ രാത്രി 7.15-ന് നട അടയ്ക്കും.

ഉത്സവദിവസങ്ങളിലെ നിത്യചടങ്ങുകള്‍

പുലര്‍ച്ചെ 5.30-ന് നടതുറക്കല്‍, നിര്‍മ്മാല്യദര്‍ശനം, അഭിഷേകം; 6 മുതല്‍ ഭാഗവതപാരായണം (ശ്രീമതി വത്സല വാഴപ്പറമ്പ്); രാവിലെ 7.15-ന് ശീവേലി, ശ്രീഭൂതബലി, തുടര്‍ന്ന് വിശേഷാല്‍ എഴുന്നള്ളത്ത് (കൊടിമരച്ചുവട്ടില്‍ അന്‍പൊലി, പറവഴിപാട് സമര്‍പ്പണം); 10 മുതല്‍ നാരായണീയ പാരായണം; വൈകിട്ട് 5.30-ന് നടതുറക്കല്‍, 5.45 മുതല്‍ കാഴ്ചശീവേലി, 6-ന് മുളപൂജ, ശീവേലിക്ക് ശേഷം ദീപാരാധന, നാമജപം; രാത്രി 8.30-ന് അത്താഴപൂജ, 8.45-ന് ശീവേലി, തുടര്‍ന്ന് ശ്രീഭൂതബലി, വിളക്ക്.

 

Related Posts