
ക്ഷേത്ര വാർത്തകൾ
തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ രാമായണ മാസാചരണം 17 മുതല്‍
ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 16 വരെ രാമായണ മാസം ആഘോഷിക്കും. സംക്രമ ദിനവും ഉത്തരായനകാല സമാപന ദിനവും ആയ 16ന് നാരായണീയ പാരായണവും അന്നദാനവും ഉണ്ടായിരിക്കും. 17ന് രാവിലെ അഷ്ടദ്രവ്യ ഗണപതി ഹോമം, 10 ന് ധന്വന്തരി ഹോമം, വൈകിട്ട് 7ന് ഭഗവതി സേവ.
രാമായണ മാസ ആചാര അനുഷ്ഠാനങ്ങളെ സംബന്ധിച്ച് 23ന് രാവിലെ 10.30ന് പ്രഫ. സരിത അയ്യരുടെ സത്സംഗം, 30 ന് രാവിലെ 6 മുതല്‍ പാഞ്ചജന്യം നാരായണീയ സമിതിയുടെ രാമായണം പാരായണം, ഓഗസ്റ്റ് 6ന് രാവിലെ 10.30 മുതല്‍ രാമായണ മാസാചരണവും കര്‍ക്കടകവാവ് ബലിതര്‍പ്പണവും എന്ന വിഷയത്തില്‍ സതീഷ് ആലപ്പുഴയുടെ സത്സംഗം. കര്‍ക്കടകം 1 മുതല്‍ 31 വരെ ദീപാരാധനയും കര്‍ക്കടക കഞ്ഞിയും ഉണ്ടായിരിക്കും.

