
ക്ഷേത്ര വാർത്തകൾ
തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ നവാഹയജ്ഞ-നവരാത്രി മഹോത്സവ നോട്ടീസ് പ്രകാശനം ചെയ്തു
ആലപ്പുഴ: നവരാത്രിയോട് അനുബന്ധിച്ച് ആലപ്പുഴ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം ഊരായ്മ ദേവസ്വത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലാമത് ശ്രീമദ് ദേവീ ഭാഗവത നവാഹയജ്ഞത്തിന്റെയും പ്രഥമ നവരാത്രി മഹോത്സവത്തിന്റെയും നോട്ടീസ് പ്രകാശനം ചെയ്തു.
ക്ഷേത്രം ഊരായ്മ അവകാശി പ്രഭ അന്തര്‍ജനം, ആലപ്പുഴ നഗരസഭ മരാമത്ത് കാര്യ (PWD) സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണും തിരുവമ്പാടി വാര്‍ഡ് കൗണ്‍സിലറുമായ ജ്യോതിമോള്‍ക്ക് ആദ്യ കോപ്പി നല്‍കിയാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്.
ചടങ്ങില്‍ ഉത്സവ നടത്തിപ്പിലേക്കുള്ള ആദ്യ സംഭാവന ആറാട്ടുവഴി പടിഞ്ഞാറെ വെളിയില്‍ വീട്ടില്‍ ഉല്ലാസില്‍ നിന്ന് ദേവസ്വം ഭാരവാഹികള്‍ ഏറ്റുവാങ്ങി. വരും ദിവസങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്കുള്ള വിപുലമായ ഒരുക്കങ്ങളാണ് ക്ഷേത്രത്തില്‍ നടക്കുന്നത്.


