ക്ഷേത്ര വാർത്തകൾ
തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തില്‍ ദ്രവ്യകലശവും തിരുവുത്സവവും

ആലുവ തിരുവൈരാണിക്കുളം മഹാദേവക്ഷേത്രത്തിലെ ദ്രവ്യകലശവും ശ്രീമഹാദേവന്റെ തിരുവുത്സവവും ആരംഭിച്ചു. ഫെബ്രുവരി 20ന് സമാപിക്കും. ദ്രവ്യകലശം ഫെബ്രുവരി 11 മുതല്‍ 13 വരെ നടക്കും. 13ന് വൈകിട്ട് 7.30ന് തന്ത്രി ബ്രഹ്‌മശ്രീ കെ.പി.സി. വിഷ്ണുഭട്ടതിരിപ്പാടിന്റെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റം നടക്കും.

ചന്ദനംചാര്‍ത്ത് ഫെബ്രുവരി 12 മുതല്‍ 19 വരെ നടക്കും. 19ന് രാത്രി 8ന് പളളിവേട്ട, തുടര്‍ന്ന് മേളകലാചാര്യന്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടി മാരാരുടെ നേതൃത്വത്തില്‍ ആല്‍ത്തറമേളം.
20ന് വൈകിട്ട് 6.30ന് തിരുവൈരാണിക്കുളത്തപ്പന്റെ ആറാട്ട്. തുടര്‍ന്ന് ചോറ്റാനിക്കര വിജയന്‍മാരാരുടെ നേതൃത്വത്തില്‍ മേജര്‍സെറ്റ് പഞ്ചവാദ്യം നടക്കും.

ഫെബ്രുവരി 12 മുതല്‍ 19 വരെ ബ്രഹ്‌മശ്രീ വെണ്‍മണി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും ഈറ്റിശേരി കൃഷ്ണന്‍ നമ്പൂതിരിപ്പാടിന്റെയും മുഖ്യകാര്‍മികത്വത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം നടക്കും.

ഉത്സവദിവസങ്ങളിലെ ക്ഷേത്രത്തിലെ ദര്‍ശന സമയം രാവിലെ 4.30 മുതല്‍ 8.45 വരെ, 10.30 മുതല്‍ 11 വരെ, 11.45 മുതല്‍ 12 വരെ. വൈകിട്ട് 5 മുതല്‍ 7.30 വരെ. തിടമ്പ് ഉറക്കിപ്പൂജയുള്ള ഫെബ്രുവരി 16 മുതല്‍ 19 വരെ തീയതികളില്‍ വൈകിട്ട് 6.15 മുതല്‍ 7.30വരെ. 14 മുതല്‍ 19വരെയുള്ള ഉത്സവബലി ദിവസങ്ങളില്‍ മാതൃക്കല്‍ ദര്‍ശനസമയം രാവിലെ 10.30 മുതല്‍ 11 വരെ.

Related Posts