വാസ്തു
ഭാഗ്യമുണ്ടാകാന്‍ വീടിന്റെ പ്രധാന കവാടത്തില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പലരും തങ്ങളുടെ വീടിന്റെ പ്രധാന കവാടം മനോഹരമായി അലങ്കരിക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചിട്ടുണ്ടാകും. ഇത് വീടിന് ഭംഗിയും പ്രൗഡിയും നല്‍കുന്നു എന്ന് മാത്രമല്ല, കാണുന്നവരുടെ ശ്രദ്ധ പെട്ടെന്ന് ആകര്‍ഷിക്കുകയും ചെയ്യുന്നു. എന്നാല്‍ വെറുമൊരു അലങ്കാരം എന്നതിലുപരി, വീടിന്റെ മുന്‍വാതില്‍ വൃത്തിയായും മനോഹരമായും സൂക്ഷിക്കുന്നതിന് പിന്നില്‍ വളരെ ആഴമേറിയ ചില അര്‍ത്ഥങ്ങളുണ്ട്.

എന്തുകൊണ്ടാണ് പ്രധാന വാതിലിന് ഇത്രയധികം പ്രാധാന്യം?

വാസ്തുശാസ്ത്രവും വേദ ജ്യോതിഷവും അനുസരിച്ച്, വീടിന്റെ പ്രധാന വാതില്‍ ഊര്‍ജ്ജത്തിന്റെ പ്രവേശന കവാടമാണ്. വീടിനുള്ളിലേക്ക് ഐശ്വര്യം, സംരക്ഷണം, സമാധാനം എന്നിവ കൊണ്ടുവരാനുള്ള ശക്തി ഇതിനുണ്ട്. വാതിലിന് സമീപം ചില പ്രത്യേക മംഗളകരമായ വസ്തുക്കള്‍ വെക്കുന്നത് പോസിറ്റീവ് വൈബ്രേഷനുകള്‍ സജീവമാക്കാനും, നെഗറ്റീവ് ഊര്‍ജ്ജത്തെ തടയാനും, പ്രപഞ്ചത്തിന്റെ അനുഗ്രഹം വീടിനുള്ളിലേക്ക് എത്തിക്കാനും സഹായിക്കും.

ഭാഗ്യം വര്‍ദ്ധിപ്പിക്കാനും ജീവിതം മെച്ചപ്പെടുത്താനും പലരും ഭാഗ്യചിഹ്നങ്ങള്‍ ഉപയോഗിക്കാറുണ്ട്. 2026-ല്‍ അത്ഭുതകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സഹായിക്കുന്ന, നിങ്ങളുടെ പ്രധാന വാതിലിന് സമീപം സൂക്ഷിക്കേണ്ട ചില കാര്യങ്ങള്‍ ഇതാ:

ഗണപതി അല്ലെങ്കില്‍ ലക്ഷ്മി വിഗ്രഹങ്ങള്‍

ഹൈന്ദവ വിശ്വാസമനുസരിച്ച്, വിഘ്‌നഹര്‍ത്താവായ ഗണപതി ഭഗവാനും ധനത്തിന്റെ ദേവതയായ ലക്ഷ്മി ദേവിയും ഐശ്വര്യത്തിന്റെ പ്രതീകങ്ങളാണ്. പ്രധാന വാതിലിനു മുകളിലോ വശങ്ങളിലോ ഇവരുടെ വിഗ്രഹങ്ങളോ ചിത്രങ്ങളോ സ്ഥാപിക്കുന്നത് ദൈവാനുഗ്രഹം, സംരക്ഷണം, സമാധാനം എന്നിവ വീടിനുള്ളിലേക്ക് കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്നു. തടസ്സങ്ങളില്ലാതെ പോസിറ്റീവ് ഊര്‍ജ്ജം പ്രവേശിക്കുന്നതിനും വിജയവും സമൃദ്ധിയും ഉണ്ടാകുന്നതിനും ഇത് സഹായിക്കും.

മംഗളകരമായ ചിഹ്നങ്ങള്‍

വേദ ജ്യോതിഷം അനുസരിച്ച്, വാതില്‍ക്കട്ടയില്‍ ലോഹം കൊണ്ട് നിര്‍മ്മിച്ച സ്വസ്തിക, ഓം, അല്ലെങ്കില്‍ ത്രിശൂലം തുടങ്ങിയ പുണ്യ ചിഹ്നങ്ങള്‍ തൂക്കിയിടുന്നത് നല്ലതാണ്. ഇത് ഭാഗ്യം ആകര്‍ഷിക്കാനും തിന്മയെ അകറ്റാനും സഹായിക്കും. സാത്വികമായ ഊര്‍ജ്ജത്തെ ക്രമീകരിക്കാനും സമാധാനവും വളര്‍ച്ചയും നല്‍കാനും ഈ ചിഹ്നങ്ങള്‍ക്ക് കഴിവുണ്ട്. ഉത്സവ സമയങ്ങളില്‍ ഇവയ്ക്ക് പ്രത്യേക പ്രാധാന്യമുണ്ട്.

തോരണങ്ങളും പൂക്കളും

മാവില, ബന്തിപ്പൂവ് അല്ലെങ്കില്‍ മുത്തുകള്‍ എന്നിവകൊണ്ട് നിര്‍മ്മിച്ച തോരണങ്ങള്‍ പ്രധാന വാതിലില്‍ തൂക്കുന്നത് ലക്ഷ്മി ദേവിയെ സ്വാഗതം ചെയ്യുന്നതിന് തുല്യമാണ്.

ഈ പരമ്പരാഗത അലങ്കാരങ്ങള്‍ക്ക് നെഗറ്റീവ് വൈബ്‌സിനെ തടയാനും സന്തോഷവും ഐശ്വര്യവും കൊണ്ടുവരാനും കഴിവുണ്ട്. പോസിറ്റീവ് എനര്‍ജി നിലനിര്‍ത്താന്‍ ആഴ്ചയിലൊരിക്കല്‍ ഇവ മാറ്റി പുതിയത് ഇടാന്‍ ശ്രദ്ധിക്കുക.

ചെടികള്‍ നല്‍കും പോസിറ്റീവ് എനര്‍ജി

വാതിലിന്റെ വലതുവശത്തായി തുളസി ചെടിയോ മണി പ്ലാന്റോ വെക്കുന്നത് ശുദ്ധീകരണത്തിനും സാമ്പത്തിക വളര്‍ച്ചയ്ക്കും നല്ലതാണ്. വാസ്തു പ്രകാരം, ഈ സസ്യങ്ങള്‍ അന്തരീക്ഷത്തിലെ പ്രാണവായു വര്‍ദ്ധിപ്പിക്കുകയും ഊര്‍ജ്ജം സന്തുലിതമാക്കുകയും ചെയ്യുന്നു. എന്നാല്‍, മുള്‍ച്ചെടികളോ മറ്റോ പ്രധാന വാതിലിന് സമീപം വെക്കാതിരിക്കാന്‍ ശ്രദ്ധിക്കുക; ഇവ നെഗറ്റീവ് ഊര്‍ജ്ജം പുറപ്പെടുവിക്കാന്‍ സാധ്യതയുണ്ട്.

കടപ്പാട് TOI

 

Related Posts