സ്പെഷ്യല്‍
പ്രശസ്തിയിലേക്ക് ജനിച്ചുവീണവര്‍: ഈ ഭാഗ്യ തീയതികളില്‍ നിങ്ങളുണ്ടോ?

എല്ലാദിവസവും നക്ഷത്രഫലം നിങ്ങളുടെ മൊബൈല്‍ഫോണില്‍ ലഭിക്കാന്‍ ഇപ്പോള്‍തന്നെ ജോയിന്‍ ചെയ്യൂ ജ്യോതിഷവാര്‍ത്തയുടെ വാട്ട്‌സാപ്പ് ചാനലില്‍. ഇവിടെ ക്ലിക്ക് ചെയ്യൂ.

 

 

 

സംഖ്യകളും അവയെ നിയന്ത്രിക്കുന്ന ഗ്രഹങ്ങളും നമ്മുടെ ജീവിതത്തെ സ്വാധീനിക്കുന്നുവെന്നാണ് വിശ്വാസം. ഈ ഭൗതിക ലോകത്ത് പ്രശസ്തി ആഗ്രഹിക്കാത്തവരായി ആരുമില്ല, എന്നാല്‍ എല്ലാവര്‍ക്കും അത് ലഭിക്കണമെന്നില്ല. പ്രപഞ്ചത്താല്‍ സംരക്ഷിക്കപ്പെടുന്ന ചില ജന്മദിനങ്ങളുണ്ട്. അവര്‍ക്ക് സമ്പത്തും പ്രശസ്തിയും എളുപ്പത്തില്‍ ആര്‍ജ്ജിക്കാന്‍ സാധിക്കുന്നു.

പ്രശസ്തി നേടാന്‍ ജനിച്ച ആ തീയതികള്‍ ഏതൊക്കെയാണെന്ന് നോക്കാം:

1. ജന്മസംഖ്യ 9 (തീയതികള്‍: 9, 18, 27)

ഊര്‍ജ്ജസ്വലരും ശക്തരുമായ ഇവരുടെ അധിപന്‍ ചൊവ്വ ആണ്. ഇവരുടെ ധൈര്യം ഇവരെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തരാക്കുന്നു.

സമൂഹത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ഇവര്‍ക്ക് കഴിയും.
അസാധ്യമായ കാര്യങ്ങള്‍ പോലും വെല്ലുവിളിയായി ഏറ്റെടുത്ത് വിജയിക്കാനുള്ള ഇവരുടെ മനോഭാവമാണ് ഇവരെ പ്രശസ്തരാക്കുന്നത്.

2. ജന്മസംഖ്യ 6 (തീയതികള്‍: 6, 15, 24)

സൗന്ദര്യത്തിന്റെയും സമ്പത്തിന്റെയും ഗ്രഹമായ ശുക്രന്‍ ആണ് ഇവരെ നിയന്ത്രിക്കുന്നത്.

ഇവര്‍ ഒരിക്കലും ഏകാന്തത ഇഷ്ടപ്പെടുന്നില്ല.
ഇവരുടെ സൗന്ദര്യവും ആകര്‍ഷണീയതയും എവിടെ പോയാലും ശ്രദ്ധ പിടിച്ചുപറ്റാന്‍ സഹായിക്കുന്നു. അതിനാല്‍ത്തന്നെ ഇവര്‍ വളരെ വേഗത്തില്‍ ജനപ്രിയരാകുന്നു.

3. ജന്മസംഖ്യ 4 (തീയതികള്‍: 4, 13, 22, 31)

പേരും പ്രശസ്തിയും ഭൗതിക സുഖങ്ങളും നല്‍കുന്ന രാഹു ആണ് ഇവരുടെ അധിപന്‍.
ഇവര്‍ അല്‍പ്പം വാശിക്കാരും വിമത സ്വഭാവമുള്ളവരും ആയിരിക്കും. ഈ സ്വഭാവം തന്നെ ഇവരെ മറ്റുള്ളവര്‍ക്കിടയില്‍ പ്രശസ്തരാക്കും.
വലിയ സ്വപ്നങ്ങള്‍ കാണുന്ന ഇവര്‍, ഒരു കാര്യം നേടണമെന്ന് തീരുമാനിച്ചാല്‍ അത് സ്വന്തമാക്കും. അവര്‍ അവര്‍ക്കായി സ്വന്തമായൊരു ഇടം കണ്ടെത്തും.

4. ജന്മസംഖ്യ 3 (തീയതികള്‍: 3, 12, 21, 30)

നവഗ്രഹങ്ങളുടെ ഗുരുവായ വ്യാഴം ആണ് ഇവരുടെ അധിപന്‍.

തങ്ങള്‍ കണ്ടുമുട്ടുന്ന എല്ലാവരിലും ഒരു മതിപ്പ് ഉണ്ടാക്കാന്‍ ഇവര്‍ എപ്പോഴും ആഗ്രഹിക്കുന്നു.
ഇവരുടെ വ്യക്തിപ്രഭാവവുംമറ്റുള്ളവര്‍ക്ക് ഉപദേശം നല്‍കാനുള്ള കഴിവുമാണ് ഇവരെ പ്രശസ്തരാക്കുന്നത്.
ശുഭാപ്തിവിശ്വാസമുള്ള ഇവര്‍ ഏത് വെല്ലുവിളിയും ഏറ്റെടുത്ത് വിജയിക്കുന്നു.

5. ജന്മസംഖ്യ 1 (തീയതികള്‍: 1, 10, 19, 28)

അഗ്‌നി ഗ്രഹമായ സൂര്യന്‍ ആണ് ഇവരെ ഭരിക്കുന്നത്. പ്രകാശം, ഊര്‍ജ്ജം, അധികാരം, നേതൃത്വം എന്നിവയുടെ പ്രതീകമാണ് സൂര്യന്‍.

ശ്രദ്ധ പിടിച്ചുപറ്റാനുള്ള ആഗ്രഹവും, സ്വാഭാവികമായ ആകര്‍ഷണവും ഇവരെ ജനപ്രിയരാക്കുന്നു.
ഇവരുടെ സാന്നിധ്യം കൊണ്ട് തന്നെ അന്തരീക്ഷത്തില്‍ മാറ്റം വരുത്താന്‍ ഇവര്‍ക്ക് കഴിയും.
പ്രപഞ്ചം എപ്പോഴും ഇവരുടെ കൂടെയുണ്ടാകും; ഇവര്‍ ലക്ഷ്യമിടുന്ന എന്തും ഇവര്‍ നേടിയെടുത്തിരിക്കും.

കടപ്പാട്: മഹിമ ശര്‍മ്മ

 

Related Posts