സ്പെഷ്യല്‍
ഗുരുവായൂരപ്പന്‍ മഞ്ചാടിക്കുരു പിടിച്ചുവാങ്ങിച്ചു! ; ഭക്തയുടെ അനുഭവ കഥ വൈറലാകുന്നു

നിങ്ങളുടെ സമ്പൂര്‍ണ ജാതകം ഇന്ന് 60 ശതമാനം ഓഫറില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: സമ്പൂര്‍ണ മലയാള ജാതകം

ഗുരുവായൂരപ്പ ഭക്തയായ നിഷ അനീഷ് ഫേസ്ബുക്കിലെഴുതിയ അനുഭവക്കുറിപ്പ് വൈറലാകുന്നു. കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം:

ഇന്ന് ഒരു ഭക്തന്റെ അനുഭവ കഥ വായിക്കുകയുണ്ടായി. അപ്പോൾ എന്റെ അനുഭവവും എഴുതണം എന്ന് തോന്നി.
12 വർഷങ്ങൾക്ക് മുൻപ് ഞങ്ങൾ working womens hostel ൽ നിന്നും roomates എല്ലാരും കൂടി ഒരു sunday ഗുരുവായൂര് തൊഴാൻ പോയി. അന്ന് ഞങ്ങൾ തൊഴുതു കഴിഞ്ഞ് ഗുരുവായൂരപ്പന് പ്രിയപ്പെട്ട മഞ്ചാടിക്കുരു വാരി. വാരിക്കഴിഞ്ഞ് നോക്കുമ്പോൾ താഴെ കുറേ മഞ്ചാടിക്കുരു കിടക്കുന്നു. നാലഞ്ചു മഞ്ചാടിക്കുരു ഞാൻ പെറുക്കിയെടുത്തു. തൊഴുതു പുറത്തിറങ്ങി കഴിഞ്ഞപ്പോൾ ഞാൻ അത് ഓരോരുത്തർക്കായി കൊടുത്തു. അപ്പോൾ കൂടെയുള്ള ചേച്ചി പറഞ്ഞു- അത് നമ്മൾ പെറുക്കിക്കൊണ്ട് പോരാൻ പാടില്ല, ഭഗവാന് കൊണ്ടുപോയി കൊടുക്കാനേ പാടുള്ളു എന്ന്. പുറത്തിറങ്ങി പോയതിനാൽ ഞങ്ങൾ ആ മഞ്ചാടിക്കുരു പുറത്തുള്ള കാണിക്കവഞ്ചിക്ക്‌ മുകളിൽ വച്ച് ഭഗവാനോട് മാപ്പ് പറഞ്ഞു.

എന്റെ അറിവില്ലായ്മകൊണ്ട് എടുത്തതാണ് എനിക്ക് കിട്ടിയാൽ ഞാൻ ഇനി വരുമ്പോൾ ഭഗവാന് സമർപ്പിച്ചോളാം എന്ന് പറഞ്ഞിട്ട് പോന്നു.ഞാൻ ഒരുപാട് സ്ഥലത്തൊക്കെ അന്വേഷിച്ചെങ്കിലും എനിക്ക് മഞ്ചാടിക്കുരു ഒന്നും കിട്ടിയില്ല. എനിക്ക് സങ്കടായി. ഭഗവാനോട് പറഞ്ഞിട്ട് പോന്നതല്ലേ, പ്രായശ്ചിത്തമായി മഞ്ചാടിക്കുരു കൊണ്ടുവന്നോളാം എന്ന്. എന്നിട്ട് ഒട്ടും കിട്ടിയില്ലല്ലോ എന്നോർത്ത്‌ മനസ്സ് വിഷമിച്ചു. പിന്നീട് ഞങ്ങൾ family ആയി പഴനിക്ക്‌ പോകും വഴി ഗുരുവായൂര് കയറി. അപ്പോൾ ഞാൻ ഭാഗവാനോട് പറഞ്ഞു- ഭഗവാനേ ഒത്തിരി അന്വേഷിച്ചിട്ടും എനിക്ക് മഞ്ചാടിക്കുരു ഒട്ടും കിട്ടിയില്ല. കിട്ടുകയാണെങ്കിൽ തരാമായിരുന്നു ഭഗവാനേ, കിട്ടാത്തതിന് ഞാനിപ്പോൾ എന്ത് ചെയ്യാനാണ്, കിട്ടിയിരുന്നെങ്കിൽ ഞാൻ കൊണ്ടുവന്നേനേ എന്ന് പറഞ്ഞിട്ട് ഞങ്ങൾ പഴനിക്ക് പോയി.

ഞങ്ങൾ പോകുന്ന വഴി കഴിക്കാനുള്ള ഊണ് ഒക്കെ ready ആക്കിയാണ് പോയത്. പോകും വഴി തണലും വെള്ളവും രണ്ടും ഉള്ളിടത്ത് വണ്ടി നിർത്താം എന്ന് കരുതി ഞങ്ങൾ എത്ര ദൂരം പോയിട്ടും അങ്ങനെ ഒരു സ്ഥലം കാണുന്നേയില്ല. പോയി പോയി പഴനിയോട് അടുത്തെത്താറായിട്ടും വെള്ളവും തണലും രണ്ടും കിട്ടുന്ന സ്ഥലം കണ്ടില്ല – അതുവരെയും കാണിച്ചില്ല എന്നതാണ് സത്യം.

അവസാനം തണലും വെള്ളവും രണ്ടും ഉള്ള ഒരു സ്ഥലം കണ്ട് വണ്ടി നിർത്തി ഞങ്ങൾ ഇറങ്ങി. ഞാൻ നോക്കുമ്പോൾ ഈ അറ്റം മുതൽ ആ അറ്റം വരെ മഞ്ചാടി മരങ്ങൾ മാത്രമുള്ള ഒരിടം. എനിക്കുണ്ടായ സന്തോഷം. അത് പറഞ്ഞറിയിക്കാൻ പറ്റില്ല. ഭഗവാന് കൊടുക്കാല്ലോ. എല്ലാരും food കഴിക്കുമ്പോൾ ഞങ്ങൾ ഓടി നടന്ന് മഞ്ചാടിക്കുരു പെറുക്കി. എനിക്ക് കിട്ടാഞ്ഞിട്ടല്ലേ ഭഗവാനേ, കിട്ടിയിരുന്നെങ്കിൽ കൊണ്ടുവന്നേനെ, കിട്ടാത്തത്തിന് ഞാൻ എന്ത് ചെയ്യാനാണ് എന്നല്ലേ ഞാൻ ഭഗവാനോട്‌ ചോദിച്ചേ.

പിന്നെ ഞങ്ങൾ പഴനിക്ക് പോയി തിരിച്ച് വീട്ടിൽ വന്ന പിറ്റേ ദിവസം തന്നെ ഞാൻ ആ മഞ്ചാടിക്കുരു കഴുകി വൃത്തിയാക്കി കിഴി കെട്ടി ഇനി പോകുമ്പോൾ ഗുരുവായൂരപ്പന് കൊടുക്കാനായി ശുദ്ധമായൊരിടത്ത് വച്ചു. കുറച്ചുനാൾ കഴിഞ്ഞപ്പോൾ എന്റെ വിവാഹമായി. ഇനി ഇത് എങ്ങനെ ഞാൻ ഗുരുവായൂരപ്പന് കൊണ്ടുവന്നു തരും. എന്നെ കെട്ടുന്ന ആളോട് ഗുരുവായൂര് ഇത് ഭഗവാന് സമർപ്പിക്കാൻ പോണം എന്ന് എങ്ങനെ പറയും. പറഞ്ഞാലും കൊണ്ടുപോകുന്ന ആൾ അല്ലെങ്കിലോ ഞാൻ എന്ത് ചെയ്യും എന്റെ ഭഗവാനേ എന്നൊക്കെ ഞാൻ അടുത്തുള്ള മഹാവിഷ്ണു ക്ഷേത്രത്തിൽ പോയി ഭഗവാനോട് എന്റെ സങ്കടവും നിസഹായതയും പറഞ്ഞ് ക്ഷേത്രത്തിൽ നിന്നും വീട്ടിലെത്തിയപ്പോൾ എന്റെ വല്യമ്മയും (അമ്മയുടെ ചേച്ചി) മക്കളും ഗുരുവായൂര് തൊഴാൻ പോകുന്നു, നീ വരുന്നുണ്ടോ എന്ന് എന്നോട് ചോദിച്ചു.

സന്തോഷംകൊണ്ട് എന്റെ കണ്ണ് നിറഞ്ഞു പോയി. എന്റെ നിസഹായാവസ്ഥ ഭഗവാനോട്‌ പറഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും എന്നെ ഗുരുവായൂര് കൊണ്ടെത്തിക്കാനുള്ള ആളെ അവിടുന്ന് പറഞ്ഞ് വീട്ടിലേയ്ക്ക് വിട്ടിരിക്കുന്നു . ഗുരുവായൂരപ്പന്റെ ഓരോ ലീലാവിലാസങ്ങൾ. അല്ലാതെന്ത്‌ പറയാൻ.

അങ്ങനെ ഞങ്ങൾ ട്രെയിനിൽ ഗുരുവായൂരെത്തി. ഇപ്പോഴൊക്കെ വരുമ്പോൾ room എടുത്താണ് ഞങ്ങൾ ദർശനം നടത്താറ്. പക്ഷേ അന്ന് എന്റെ വല്യമ്മ powder tin ൽ കുറേശ്ശെ പണം സ്വരുക്കൂട്ടിയാണ് ഗുരുവായൂര് വന്നത്. അതുകൊണ്ടുതന്നെ ഞങ്ങൾ room ഒന്നും എടുത്തില്ല. പകരം മേൽപ്പത്തൂർ ഓഡിറ്റോറിയത്തിനു സമീപം bedsheet വിരിച്ച് നിലത്ത് കിടന്നുറങ്ങി. അപ്പൊ കിട്ടുന്ന ഒരു മനഃസമാധാനം അത് പറഞ്ഞറിയിക്കാൻ വയ്യ. രാത്രി രണ്ടരയൊക്ക ആയപ്പോഴേയ്ക്കും security ചേട്ടന്മാർ വന്ന് വിളിച്ചെഴുന്നേൽപ്പിച്ചു. ഞങ്ങൾ ഭഗവാന്റെ രുദ്രതീർത്ഥക്കുളത്തിൽ കുളിച്ച് ഭഗവാനെ തൊഴുവാൻ ക്യൂ നിന്ന് അകത്ത് കയറി. അപ്പോൾ കിഴി കെട്ടിയ മഞ്ചാടിക്കുരുവും എന്റെ കയ്യിലുണ്ട്. പിന്നീട് പലതവണ ഗുരുവായൂര് തൊഴാൻ പോയിട്ടും ഇന്നുവരെ ഇത്രയും അടുത്തുനിന്ന് ഭഗവാനെ തൊഴാൻ സാധിച്ചിട്ടില്ല. അത്രയും അടുത്തുനിന്ന് ഭഗവാനെ തൊഴുതു.

മഞ്ചാടിക്കുരു ഗുരുവായൂരപ്പന്റെ മഞ്ചാടി വാരുന്ന ആ ഉരുളിയിൽ ഇടാനായി ആ കിഴി കയ്യിൽ പിടിച്ചുകൊണ്ട് ഭഗവാന്റെ തൊട്ടടുത്തെത്തിയതും അവിടെ നിന്ന ക്ഷേത്രം ജീവനക്കാരൻ ഗൗരവത്തോടെ ചോദിച്ചു കിഴിയിൽ എന്താണെന്ന്. ഞാൻ പറഞ്ഞു – മഞ്ചാടിക്കുരു ആണെന്ന്. എന്നിട്ടാണോ തരാതെ പോകുന്നത് എന്നുപറഞ്ഞുകൊണ്ട് അദ്ദേഹം എന്റെ കയ്യിലിരുന്ന മഞ്ചാടിക്കുരു കിഴി തട്ടിപ്പറിച്ച് വാങ്ങി അകത്തേയ്ക്ക് കൊടുത്തു (കുചേലന്റെ അവിൽക്കിഴി തട്ടിപ്പറിച്ച കൃഷ്ണനെപ്പോലെ) ഞാൻ ഞെട്ടിത്തരിച്ച് നിന്ന ആ സമയം ആ മഞ്ചാടിക്കുരു ഭഗവാന്റെ അടുത്തേയ്ക്ക്‌ വാങ്ങുന്നതാണ് കണ്ടത്. അപ്പോൾ അവിടെ കണ്ട ഭഗവാന്റെ ആ രൂപം അത് ഇന്നും എന്റെ മനസ്സിൽ നിന്നും മായുന്നില്ല.

എന്റെ നിസഹായത പറഞ്ഞപ്പോൾ അവിടുന്ന് തന്നെ ആ മഞ്ചാടിക്കുരു അവിടുത്തേയ്ക്ക് സമർപ്പിക്കാനുള്ള വഴിയും തെളിച്ചുതന്നു. ഒരു പഴയ കോട്ടൺ മുണ്ടിൽ പൊതിഞ്ഞ് ഈയുള്ളവൾ കൊണ്ടുചെന്ന ആ മഞ്ചാടിക്കുരു അവിടുന്ന് രണ്ടുകയ്യും നീട്ടി സ്വീകരിച്ചില്ലേ. ഇതിൽ കൂടുതൽ ഈ ജന്മം ഒന്നും വേണ്ട എനിക്ക്.
വിവാഹത്തിനുശേഷം 10000 മഞ്ചാടിക്കുരു പെറുക്കി ഗുരുവായൂരപ്പന് കൊടുക്കാൻ ഞങ്ങൾ ഗുരുവായൂരെത്തി അങ്ങേയറ്റം ഭക്തിയോടെയാണെങ്കിലും ഇത് 10000 മഞ്ചാടിക്കുരുവുണ്ട് എന്നൊരു ഭാവം എന്റെ ഉള്ളിന്റെ ഉള്ളിൽ വന്നതുകൊണ്ടാണെന്നു തോന്നുന്നു മഞ്ചാടിക്കുരു സമർപ്പിക്കാൻ ചെന്ന എന്നോട് അത് അവിടെകൊണ്ടേ ഇട്ടേക്കൂ എന്നാണ് പറഞ്ഞത്.

ഭക്തന്റെ മനസ്സിൽ അഹം ഭാവം വന്നാൽ എന്ത് തന്നെ സമർപ്പിച്ചാലും ഗുരുവായൂരപ്പൻ അതിന് അത്രയേ വില കല്പിക്കൂ എന്ന പാഠം ഞാൻ പഠിച്ചു. എന്നിരുന്നാലും ആ പതിനായിരം മഞ്ചാടിക്കുരുവിൽ ഓരോ മഞ്ചാടിയും പെറുക്കിയത് അത്രമേൽ ഭക്തിയോടെ മനംനൊന്ത് ഭഗവാനെ വിളിച്ചായിരുന്നു. 3 abortion ന് ശേഷം ഇനിയെങ്കിലും ഞങ്ങൾക്കൊരു കുഞ്ഞിനെ തരണേ ഭഗവാനേ- ഇനി എനിക്ക് ഈ ജന്മം ഒരമ്മയാവാൻ യോഗമില്ലെങ്കിൽ എന്റെ ആയുസ്സെടുത്തേക്കണേ കണ്ണാ എന്ന് മനം നൊന്ത് പ്രാർത്ഥിച്ച്‌ പെറുക്കിയവയായിരുന്നു ആ 10000 മഞ്ചാടിക്കുരുവും.

ആ സങ്കടം ഭക്തവത്സലനായ ശ്രീഗുരുവായൂരപ്പന് കാണാതിരിക്കാൻ പറ്റുമോ. അവിടുന്നെനിക്ക് ഒരേ സമയം രണ്ടു കുഞ്ഞുങ്ങളെ തന്ന് അനുഗ്രഹിച്ചു. ഞാൻ മഞ്ചാടി പെറുക്കുമ്പോൾ എന്നെ കളിയാക്കുന്നവർ ഉണ്ട്. എനിക്കെന്റെ ഗുരുവായൂരപ്പൻ തന്ന അനുഭവങ്ങൾ അത്രമേൽ ആണ്. ആ എനിക്കെങ്ങനെ മഞ്ചാടി കണ്ടാൽ പെറുക്കാതിരിക്കാൻ കഴിയും. ആരൊക്കെ കളിയാക്കിയാലും ഇപ്പോഴും മഞ്ചാടി കണ്ടാൽ ഞാൻ അറിയാതെ പെറുക്കിപോവും. ഇപ്പോൾ എന്നോടൊപ്പം മഞ്ചാടി പെറുക്കാൻ എന്റെ മക്കളും ഉണ്ട്. അവരോട് ഞാൻ പറഞ്ഞു കൊടുക്കാറുണ്ട് ഒരു മഞ്ചാടിക്കുരു ആയാലും അത് ഭക്തിയോടെ ഇതേ ഉള്ളൂ കണ്ണാ എന്ന് പറഞ്ഞ് കൊടുത്താൽ അവിടുന്ന് അത് സ്വീകരിക്കും എന്ന്
ഇത്രയൊക്കെ അനുഭവങ്ങൾ ഉണ്ടായിരുന്നിട്ടും ഗുരുവായൂരപ്പനോട് കൂടുതൽ അടുത്തത് സ്വസ്തിക All is well എന്ന facebook page ലൂടെയാണ്. അന്നൊന്നും മഞ്ചാടിക്കുരു ഗുരുവായൂരപ്പന് എങ്ങനെ പ്രീയപ്പെട്ടതായി എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. ഗുരുവായൂരപ്പന്റെ കഥകളൊക്കെ കേട്ടതും ഞാൻ ഏകാദശി എടുത്തു തുടങ്ങിയതുമെല്ലാം സ്വസ്തികയിലൂടെ പാർവ്വതി കാരണമാണ്. എനിക്കെന്റെ ഗുരുവായൂരപ്പനെ നേടി തന്ന സ്വസ്തികയ്ക്ക് ഒരായിരം നന്ദി പറഞ്ഞുകൊണ്ട് നിർത്തുന്നു.

ഓം നമോം ഭഗവതേ വാസുദേവായ
ഓം നമോം ഭഗവതേ നാരായണായ
സർവ്വം കൃഷ്ണാർപ്പണമസ്തു

നിങ്ങളുടെ സമ്പൂര്‍ണ ജാതകം ഇന്ന് 60 ശതമാനം ഓഫറില്‍ സ്വന്തമാക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക: സമ്പൂര്‍ണ മലയാള ജാതകം

Related Posts