
ഈ നവഗ്രഹസ്‌തോത്രം നിത്യവും ചൊല്ലിയാല്‍
നമ്മുടെ ജീവിതത്തില്‍ അനുനിമിഷം ഉണ്ടായികൊണ്ടേയിരിക്കുന്ന ജീവിതാനുഭവങ്ങളില്‍ നവഗ്രഹങ്ങളുടെ സ്വാധീനം വളരെയധികമുണ്ട്.
നവഗ്രഹ ഗുണഫലങ്ങള്‍ അധികരിക്കാനും, ദോഷഫലങ്ങള്‍ ശമിക്കാനും പല മാര്‍ഗങ്ങളുണ്ട്. ഗ്രഹദോഷകാലത്ത് അതാതു ഗ്രഹങ്ങള്‍ക്ക് യോജിച്ച നിറങ്ങളിലുള്ള വസ്ത്രം ധരിക്കുന്നതും, ആ നിറങ്ങളുള്ള പൂക്കളെ ഉപയോഗിച്ച് പൂജ ചെയ്യുന്നതും ഗുണ പ്രദം ആണ് .
സൂര്യനും, ചൊവ്വയ്ക്കും ചുവപ്പ് , ചന്ദ്രനും ശുക്രനും വെളുപ്പ് , ശനിക്കു കറുപ്പ് , വ്യാഴത്തിനു മഞ്ഞ, ബുധന് പച്ച എന്നീ നിറങ്ങള്‍ പ്രധാനം .
ഗുണഫലങ്ങള്‍ വര്‍ധിപ്പിക്കാനും ദോഷഫലങ്ങള്‍ ശമിപ്പിക്കുവാനും നവഗ്രഹസ്‌തോത്രം ദിവസേന ജപിക്കുകില്‍ ആയുരാരോഗ്യ വര്‍ധന , ധനലാഭം , പുത്ര കളത്ര ഐശ്വര്യം , സര്‍വ ഐശ്വര്യം എന്നിവ ലഭിക്കും . ദിവസേന കുളിച്ചു ശുദ്ധിയായി ഈ സ്‌തോത്രം ഉപാസിച്ചാല്‍ മതിയാകും .നവഗ്രഹ സ്‌തോത്രമാണു താഴെ കൊടുക്കുന്നത്.
സൂര്യന്‍
ജപാകുസുമസങ്കാശം
കാശ്യപേയം മഹാദ്യുതിം
തമോരീം സര്‍വ്വപാപഘ്‌നം
പ്രണതോസ്മി ദിവാകരം
ചന്ദ്രന്‍
ദധിശംഖതുഷാരാഭം
ക്ഷീരോദാര്‍ണവ സംഭവം
നമാമി ശശിനം സോമം
ശംഭോര്‍മ്മുകുടഭൂഷണം
ചൊവ്വ
ധരണീഗര്‍ഭസംഭൂതം
വിദ്യുത് കാന്തിസമപ്രഭം
കുമാരം ശക്തിഹസ്തം തം
മംഗളം പ്രണമാമ്യഹം
ബുധന്‍
പ്രിയംഗുകലികാശ്യാമം
രൂപേണാപ്രതിമം ബുധം
സൌമ്യം സൌമ്യഗുണോപേദം
തം ബുധം പ്രണമാമ്യഹം
വ്യാഴം
ദേവാനാം ച ഋഷീണാം ച
ഗുരും കാഞ്ചനസന്നിഭം
ബുദ്ധിഭൂതം ത്രിലോകേശം
തം നമാമി ബൃഹസ്പതിം
ശുക്രന്‍
ഹിമകുന്ദമൃണാലാഭം
ദൈത്യാനാം പരമം ഗുരും
സര്‍വ്വശാസ്ത്രപ്രവക്താനാം
ഭാര്‍ഗ്ഗവം പ്രണമാമ്യഹം
ശനി
നീലാംജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാര്‍ത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം
രാഹു
അര്‍ദ്ധകായം മഹാവീര്യം
ചന്ദ്രാദിത്യവിമര്‍ദ്ദതം
സിംഹികാഗര്‍ഭസംഭൂതം
തം രാഹും പ്രണമാമ്യഹം
കേതു
പലാശപുഷ്പസംകാശം
താരകാഗ്രഹമസ്തകം
രൌദ്രം രൌദ്രാത്മകം ഘോരം
തം കേതും പ്രണമാമ്യഹം
ഫലശ്രുതി
ഇതിവ്യാസമുഖോദ്ഗീതം
യ: പഠേത് സുസമാഹിത:
ദിവാ വാ യദി വാ രാത്രൈ
വിഘ്‌നശാന്തിഭവിഷ്യതി
നരനാരീനൃപാണാം ച
ഭവേത് ദു:സ്വപ്നനാശനം
ഐശ്വര്യമതുലം തേഷാം
ആരോഗ്യം പുഷ്ടിവര്‍ദ്ധനം
ഗ്രഹനക്ഷത്രജാ: പീഢാ:
തസ്‌കരാഗ്‌നിസമുദ്ഭവോ:
താ: സര്‍വ്വാ: പ്രശമം യാന്തി
വ്യാസേ ബ്രൂതെ ന സംശയ