പൈതൃകം
വീട്ടില്‍ എള്ളുതിരി കത്തിച്ചാല്‍?

സാധാരണയായി ക്ഷേത്രങ്ങളിലാണ് എള്ളുതിരി കത്തിക്കുാറുള്ളത്. അയ്യപ്പ ക്ഷേത്രങ്ങളിലെ പ്രധാനവഴിപാടുകളിലൊന്നു കൂടിയാണിത്. അതുടെകാണ്ടുതന്നെ ഗൃഹത്തില്‍ എള്ളുതിരി കത്തിക്കാമോ എന്ന സംശയം നമുക്കേവര്‍ക്കുമുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ സംശയമില്ലാതെ തന്നെ പറയാം വീട്ടില്‍ എള്ളുതിരി കത്തിക്കുന്നത് ശ്രേയസ് മാത്രമാണ് വരുത്തുക.

ശനിദശ, ഏഴരശനി, കണ്ടകശനി, അഷ്ടമശനി ദോഷമുള്ളവരാണു എള്ളുതിരി കത്തിക്കേണ്ടത്. 10 മുതല്‍ 15 സെന്റീമീറ്റര്‍ വരെ സമചതുരാകൃതിയിലുള്ള ഒരു കഷ്ണം വെളുത്ത കോട്ടണ്‍ തുണി എടുക്കുക (ഉടുക്കാനും മറ്റും ഉപയോഗിച്ചിരുന്ന് തുണിയാണെങ്കില്‍ വൃത്തിയായി കഴുകിയലക്കിതായിരിക്കണം. ശുദ്ധി വേണം)

അതില്‍ ഒരു ചെറിയ സ്പൂണ്‍ കറുത്ത എള്ളു വെച്ച് ഒരു ചെറിയ കിഴിപോലെയാക്കി വെള്ളുത്ത തുണികഷ്ണം കൊണ്ടുതന്നെ കെട്ടുക. തുടര്‍ന്ന് ഒരു അത് നല്ലെണ്ണ (എള്ളെണ്ണ) യില്‍ മുക്കി ഒരു മണ്‍ ചിരാതലില്‍ വെയ്ക്കുക. അതില്‍ അല്‍പം എണ്ണയും ഒഴിക്കാം.

ശനിയാഴ്ച സന്ധ്യക്ക് ശനി അഷ്ടോത്തരവും അയ്യപ്പനേയും സ്തുതിച്ചശേഷം എള്ളുകിഴി കത്തിച്ച് മൂന്ന് തവണ തലയുഴിഞ്ഞ് പൂജാമുറിയില്‍ തന്നെ വെയ്ക്കുക. ഇത് എല്ലാ ശനിയാഴ്ചയും വീട്ടില്‍ തന്നെ ചെയ്യാവുന്നതാണു. ശനിദേഷ പരിഹാരത്തിന് വീട്ടില്‍ത്തന്നെ ചെയ്യാവുന്ന ഒരു പരിഹാരമാണിത്.

Related Posts