
ക്ഷേത്ര വാർത്തകൾ
കൊല്ലൂര്‍ മൂകാംബികാദേവിക്ക് കാണിക്കയായി സ്വര്‍ണ്ണമുഖം
കൊല്ലൂര്‍ മൂകാംബികാദേവിക്ക് കാണിക്കയായി സ്വര്‍ണ്ണമുഖം. ഒരുകിലോ തൂക്കം വരുന്ന സ്വര്‍ണമുഖം തുമക്കുരു സിറയിലെ ആയുര്‍വേദ ഡോക്ടറായ ലക്ഷി നാരായണയാണ് ദേവിക്ക് സമര്‍പ്പിച്ചത്.
ഒന്നേകാല്‍ കോടി രൂപയിലേറെ വിലവരുന്ന സ്വര്‍ണ്ണമുഖമാണ് സമര്‍പ്പിച്ചത്. സ്വര്‍ണ്ണമുഖാവരണത്തില്‍ രത്‌നങ്ങളും പവിഴങ്ങളും പതിപ്പിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലെ പൂജാവേളകളില്‍ മുഖരൂപം ദേവിയുടെ വിഗ്രഹത്തില്‍ ചാര്‍ത്തുമെന്ന് ക്ഷേത്രം ട്രസ്റ്റി പി.വി.അഭിലാഷ് പറഞ്ഞു.