മന്ത്രങ്ങള്‍
സുവര്‍ണഭൈരവനെ ഭജിച്ചാല്‍
കുടുംബത്തിലും വ്യക്തിപരമായും സമ്പത്ത് വര്‍ധിപ്പിക്കുന്നതിന് സഹായകമായെന്നു വിശ്വസിക്കുന്ന മന്ത്രമാണ് ധനാകര്‍ഷണ ഭൈരവ മന്ത്രം. ധനത്തിന്റെ അധിപതിയായ സുവര്‍ണ്ണഭൈരവനെയാണ് ഈ മന്ത്രത്തിലൂടെ ആരാധിക്കുന്നത്.
ഭക്തരക്ഷകനായ ഭൈരവന്‍ ഭക്തരെ സകല ആപത്തില്‍ നിന്നും രക്ഷിക്കുന്നയാളാണെന്നാണ് വിശ്വാസം. മൂന്നു ലോകങ്ങള്‍ക്കും സര്‍വ്വേശ്വരനും ധനത്തിന്റെ അധിപതിയുമാണ് സുവര്‍ണ്ണ ഭൈരവന്‍.
തന്റെ ഭക്തരില്‍ മാത്രമേ സുവര്‍ണ്ണഭൈരവന്‍ കനിയൂ എന്നും പറയപ്പെടുന്നു. ദാരിദ്ര്യം, മൂധേവി, ദുഷ്ടശക്തികള്‍ എന്നിവയെ അടിച്ചോടിച്ച് സുവര്‍ണ്ണഭൈരവന്‍ സമ്പത്ത് നല്‍കുന്നു. സ്വര്‍ണ്ണ നിര്‍മ്മിത കവചം, പാശം, ത്രിശൂലം എന്നിവ നാല് തൃക്കൈകളിലുമായി ഭൈരവീദേവിയെ തന്നോടണച്ച ഭാവത്തില്‍ സ്ഥിതിചെയ്യുന്ന സുവര്‍ണ്ണകാലഭൈരവനെ പൂജിച്ചാല്‍ സമ്പത്ത് ധാരാളമായി വന്നുചേരും.

പൂജാവിധി

താമരയുള്ള കുളം, നദിക്കര എന്നീ ശുദ്ധ ജലാശയങ്ങളുടെ കരയിലിരുന്നു ജപിക്കാം, എങ്കിലും പൂജാമുറിയിലും ഗുരുസന്നിധിയിലും ഇരുന്നു ജപിക്കുന്നത് പെട്ടെന്ന് ഫലം ചെയ്യും.

ജപമാല

ചന്ദന മണിമാല, താമര രസമണിമാല, ഏഴുമുഖരുദ്രാക്ഷ മാല, ചെമ്പട്ടു സൂത്രമാല, നവരത്‌ന മാല, സ്വര്‍ണ്ണമാല ഇവയില്‍ ഏതെങ്കിലും മാലകൊണ്ട്വേണം ജപം എണ്ണം പിടിക്കുവാന്.

ഹോമദ്രവ്യങ്ങള്‍

ചന്ദനം, വില്വം, അകില്‍, അരശ് ഇവയുടെ കമ്പുകളാണ് മുഖ്യമായി ഹോമിക്കേന്ടത്.പശുവിന്‍ നെയ്യ്, നവധ്യനം, തില(എള്ള്) പായസം, അഷ്ടദ്രവ്യം, കുന്തിരിക്കം ഇവയും ഹോമിക്കാം.

ജപമന്ത്രം:( സുവര്‍ണ്ണാകര്‍ഷണ ഭൈരവമന്ത്രം)

ഓം അസ്യശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ മഹാമന്ത്രസ്യ
ബ്രഹ്മ:ഋഷി:, പംക്തി ചന്ദസ്സ്
‘ശ്രീ സുവര്‍ണ്ണാകര്‍ഷണഭൈരവ:’ പ്രസാദസിദ്ധ്യര്‍!ത്ഥേ,
സുവര്‍ണ്ണാകര്ഷണ സിദ്ധ്യര്‍!ത്ഥേ; ജപേ വിനിയോഗ:

ധ്യാനമന്ത്രം

ഓം ഗാംഗേയപാത്രം ഡമരും ത്രിശൂലം
വരംകരൈ: സമസതതം ത്രിനേത്രം
ദേവ്യായുധം സപ്തസുവര്‍ണ്ണവര്‍ഷണം
സുവര്‍ണ്ണാകര്‍ഷണം ഭൈരവമാശ്രയാമ്യഹം.
Related Posts