സ്പെഷ്യല്‍
ഏതുരംഗത്തും വിജയം നേടുന്നവര്‍!

തിങ്കളാഴ്ചദിവസം ജനിച്ചവര്‍ സുകുമാരകലകളില്‍ അറിവുള്ളവരായിരിക്കും. സുഖജീവിതം കാംഷിക്കുന്ന ഇവര്‍ വികാരങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും പെട്ടെന്ന് വശംവദരാകും. ഉയര്‍ന്ന നെറ്റിയും വിശാലമായ മാറിടവും വൃത്താകാരമായ മുഖവും ഇവരുടെ പ്രത്യേകതയാണ്. അര്‍പ്പണമനോഭാവത്തോടുകൂടിയും നിസ്വാര്‍ഥതയോടും കൂടിയും പ്രവര്‍ത്തിക്കുന്ന ഇവര്‍ ഏതുകാര്യത്തില്‍ ഏര്‍പ്പെട്ടാലും വിജയം വരിക്കും.

നല്ലബുദ്ധിശക്തിയും കല്പനാവൈഭവവുമുള്ള ഇവര്‍ നിവൃത്തിയുള്ളിടത്തോളം സത്യസന്ധമായിട്ടേ പ്രവര്‍ത്തിക്കൂ. ആത്മാര്‍ഥതയുള്ള പെരുമാറ്റമായിരിക്കും ഇവരുടേത്. സാമ്പത്തിക പ്രശ്‌നങ്ങളില്‍ ചിലപ്പോള്‍ ഇവര്‍ ചെന്നുപെടും.

സഞ്ചാരത്തിലും പുസ്തകവായനയിലും താല്‍പ്പര്യമുള്ളവരായിരിക്കും. മറ്റുള്ളവരില്‍ വിശ്വാസം അര്‍പ്പിക്കേണ്ടിവരുന്ന  എല്ലാകാര്യങ്ങളിലും ഇവര്‍ പ്രത്യേകം ശ്രദ്ധിക്കണം.

Related Posts