ക്ഷേത്ര വാർത്തകൾ
വിജയദശമി ദിനത്തില്‍ വെട്ടിക്കാവ് ഭഗവതിയെ തൊഴുന്നത് ഏറെ വിശേഷം

ദേവീ ഉപാസനയ്ക്ക് ഏറെ വിശേഷപ്പെട്ട കാലമാണ് നവരാത്രി. മഹിഷാസുരനെ വധിച്ചതുമായി ബന്ധപ്പെട്ടാണ് നവരാത്രിയുടെ ഒരു പ്രധാന്യം പറയുന്നത്. ഒന്‍പതുദിവസം ദേവി മഹിഷാസുരനുമായി യുദ്ധം ചെയ്തുവെന്നും പത്താം നാള്‍ മഹിഷാസുരനെ വധിച്ചുവെന്നും അതാണ് വിജയദശമി ആയി ആചരിക്കുന്നത്.

വിജയദശമി ദിനത്തില്‍ മഹിഷാസുര മര്‍ദ്ദിനീഭാവത്തില്‍ ഭഗവതി കുടികൊള്ളുന്ന ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും അതിവിശേഷമാണ്. കേരളത്തില്‍ മഹിഷാസുര മര്‍ദ്ദിനി ഭാവത്തില്‍ ഭഗവതി കുടികൊള്ളുന്ന അത്യപൂര്‍വ ക്ഷേത്രമാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയ്ക്ക് അടുത്തുള്ള വെട്ടിക്കാവ് ഭഗവതി ക്ഷേത്രം.

വിജയദശമിദിനത്തില്‍ ഇവിടെ ഭഗവതിയെ ദര്‍ശിക്കുന്നതും നവരാത്രി പൂജ വഴിപാടായി നടത്തുന്നതും ഏറെ വിശേഷമാണ്. മൂന്നുകാലങ്ങളിലുള്ള പൂജ, മഹിഷാസുര മര്‍ദ്ദിനി ഭാവത്തിലുള്ള വെട്ടിക്കാവിലമ്മയ്ക്ക് സമര്‍പ്പിക്കുന്നത് കര്‍മ്മതടസങ്ങള്‍ ഒഴിവാകുന്നതിനായി നടത്തുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണ്. കര്‍മ്മമേഖലയിലെ തടസങ്ങള്‍ നീങ്ങി ജീവിതത്തില്‍ ഉയര്‍ച്ചയുണ്ടാകാന്‍ നിരവധിഭക്തരാണ് ഈ സമയം ഇവിടെ ത്രികാലപൂജ വഴിപാടായി നടത്തുന്നത്.

മഹിഷാസുരമര്‍ദ്ദിനി ഭാവത്തിലുള്ള ഭഗവതി ശത്രുസംഹാരിണികൂടിയാണ്. സകലവിധത്തിലുള്ള ശത്രുദോഷങ്ങളും ഈ സന്നിധിയിലെത്തി പ്രാര്‍ഥിച്ചാല്‍ മാറുമെന്നാണ് വിശ്വാസം. ഭക്തര്‍ക്ക് വിജയദശമി ദിനത്തിലെ ത്രികാല പൂജ ഇപ്പോള്‍ ബുക്ക് ചെയ്യാവുന്നതാണെന്ന് ക്ഷേത്രം അധികൃതര്‍ അറിയിച്ചു. ത്രികാലപൂജ ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍: 8547178755, 9249796100.

പ്രത്യക്ഷത്തില്‍ ഭഗവതി അനുഗ്രഹവര്‍ഷം ചൊരിയുന്നിടമാണിത്. ഇവിടെ എത്തുന്ന ഓരോ ഭക്തനും തങ്ങളുടെ ജീവിതത്തില്‍ ദേവികാട്ടിയ അത്ഭുതങ്ങള്‍ അനുഭവിച്ചറിഞ്ഞവരാണ്. ജീവിതത്തിലെ ഏത് പ്രതിസന്ധിയിലും വെട്ടിക്കാവിലമ്മയെ ആശ്രയിച്ചാല്‍ ഭഗവതി കൈവിടില്ലെന്നുള്ളത് ഇവിടയെത്തുന്ന ഭക്തരുടെ അനുഭവ സാക്ഷ്യം കൂടിയാണ്.

 

Related Posts