ക്ഷേത്ര വാർത്തകൾ
ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ക്ഷേത്രത്തില്‍ ഇല്ലം നിറയും തൃപ്പുത്തരിയും ഓഗസ്റ്റ് 14-ന്

ശ്രീ മരട്ടില്‍ കൊട്ടാരം ഭഗവതി ദേവസ്വം ക്ഷേത്രത്തില്‍ വര്‍ഷന്തോറും ഭക്തിസാന്ദ്രമായി നടത്തിവരുന്ന ‘ഇല്ലം നിറയും തൃപ്പുത്തരിയും’ ഈ വര്‍ഷം 2026 ഓഗസ്റ്റ് 14 വെള്ളിയാഴ്ച നടക്കും. രാവിലെ 8:30 മുതല്‍ 10:30 വരെയുള്ള സമയത്താണ് വിശേഷാല്‍ പൂജകളും ചടങ്ങുകളും ക്രമീകരിച്ചിരിക്കുന്നത്.

ക്ഷേത്രം മേല്‍ശാന്തി അരിക്കരെ പടിഞ്ഞാറേനെട മനോജ് നമ്പൂതിരിപ്പാടിന്റെ മുഖ്യ കാര്‍മ്മികത്വത്തിലായിരിക്കും ചടങ്ങുകള്‍ നടക്കുക. ഭക്തജനങ്ങള്‍ക്കായി ഇല്ലം നിറ, പുത്തരിപ്പായസം എന്നീ വഴിപാടുകള്‍ സമര്‍പ്പിക്കാനുള്ള സൗകര്യവും ക്ഷേത്രത്തില്‍ ഒരുക്കിയിട്ടുണ്ട്.

ഈ പുണ്യചടങ്ങില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ഭക്തജനങ്ങളെയും ക്ഷേത്രത്തിലേക്ക് സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

Related Posts