
സ്പെഷ്യല്‍
സര്‍വ്വം ശ്രീകൃഷ്ണാര്‍പ്പണമസ്തു
ശ്രീകൃഷ്ണ സ്വരൂപം പൂര്‍ണ്ണതയുടെയും തികവിന്റേയും പര്യായമാണ്. ജീവിതത്തിന്റെ സമസ്തമേഖലയിലും നമ്മെ തഴുകിപ്പോകുന്ന ഒന്ന്. ഭഗവാന്റെ ജീവിതത്തെ ഒരുമിച്ച് വായിച്ചാല്‍ മനുഷ്യ മനസ്സുകളുടെ ആദിമ രൂപവും ഇന്നത്തെ രൂപത്തെയും നമുക്ക് കാണാന്‍ കഴിയും.
ആധുനിക കാലത്തിനു പോലും മായ്ക്കാനാകാത്ത പ്രഭാവം കാത്തുസൂക്ഷിക്കുന്ന ജീവിതം. ജീവിതത്തില്‍ നാം കടന്നുപോകുന്ന ഓരോ പ്രതിസന്ധിയിലും ആ പ്രഭാവങ്ങളില്‍നിന്ന് ഒന്നല്ലെങ്കില്‍ മറ്റൊന്നു നമ്മെ തുണയ്ക്കാനെത്തുന്നു. വാസുദേവനായി, അമ്പാടിക്കണ്ണനായി, രാധാമാനസചോരനായി, കാളിയമര്‍ദ്ദകനായി, പാര്‍ത്ഥസാരഥിയായി, മഥുരാനാഥനായി പല വേഷങ്ങളില്‍.
പ്രകൃതിയും മനുഷ്യരും ഈശ്വരനും ഹിതകാരികളായി വര്‍ത്തിക്കുമ്പോള്‍ മാത്രമാണ് പ്രപഞ്ചജീവിതത്തിനു താളമുണ്ടാകുന്നുവെന്ന ഭാരതത്തിന്റെ അനാദിദര്‍ശനം കൃഷ്ണദര്‍ശനത്തില്‍ അഴകോടെ അവതരിക്കുന്നു.
പക്ഷികളും മൃഗങ്ങളും മരങ്ങളും പൈക്കിടാങ്ങളും കാളിന്ദിയും ഗോവര്‍ധനവുമെല്ലാം എല്ലാം നിത്യജീവിതത്തിന്റെ ഭാഗമാകുന്ന വൃന്ദാവനം അതിന്റെ നിതാന്ത ദര്‍ശനമാണ്. സഹവര്‍ത്തിത്വത്തിന്റെ ധര്‍മ്മബോധത്തിന്റെ കാലാതിവര്‍ത്തിയായ പ്രതീകമായ ഭഗവാന്‍ ശ്രീകൃഷ്ണന്റെ ജന്മദിനത്തില്‍ എല്ലാവര്‍ക്കും ജ്യോതിഷ വാര്‍ത്തയുടെ ശ്രീകൃഷ്ണ ജയന്തി ആശസകള്‍.