
ക്ഷേത്ര വാർത്തകൾ
സ്‌കന്ദഷഷ്ഠി ദിനത്തില്‍ സുബ്രഹ്‌മണ്യ സ്വാമിക്ക് വിശേഷാല്‍ വഴിപാടുകള്‍
സ്‌കന്ദഷഷ്ഠി ദിനത്തോടനുബന്ധിച്ച് ഭഗവാന്‍ തൊടുപുഴ ഇടവെട്ടി ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലെ സുബ്രഹ്‌മണ്യ സ്വാമിക്ക് വിശേഷാല്‍ വഴിപാടുകള്‍ സമര്‍പ്പിക്കാമെന്ന് ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു. നവംബര്‍ 15 ഞായറാഴ്ചയാണ് സ്‌കന്ദഷഷ്ഠി ആചരിക്കുന്നത്.
ഭഗവാന്റെ അനുഗ്രഹം തേടി ഭക്തര്‍ക്ക് പനിനീര്‍ അഭിഷേകം, പാലഭിഷേകം, ഭസ്മാഭിഷേകം, ഹരിദ്രാപുഷ്പാഞ്ജലി, ഇളനീര്‍ അഭിഷേകം, പാല്‍പ്പായസം, പഴം, പഞ്ചസാര നിവേദ്യം തുടങ്ങിയ വഴിപാടുകള്‍ നടത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും വഴിപാട് ബുക്ക് ചെയ്യാനും: 94 95 96 0 1 0 2

