ക്ഷേത്ര വാർത്തകൾ
സ്‌കന്ദഷഷ്ഠി; കൂട്ടുമഠം ബാലസുബ്രഹ്‌മണ്യ സ്വാമിക്ഷേത്രത്തില്‍ ഷഷ്ഠി പൂജ, ഷഷ്ഠി ഊട്ട് ബുക്കിംഗ് ആരംഭിച്ചു

സുബ്രഹ്‌മണ്യഭഗവാന് ഏറെ പ്രാധാന്യമുള്ള സ്‌കന്ദഷഷ്ഠി നവംബര്‍ 15നാണ്. സന്താനാഭിവൃദ്ധിയും രോഗശാന്തിയും ദുരിതനിവാരണവും ദാമ്പത്യഭദ്രതയുമാണ് സ്‌കന്ദഷഷ്ഠി ദിനത്തില്‍ സുബ്രഹ്‌മണ്യഭഗവാനെ ഭജിക്കുന്നതിലൂടെ ലഭിക്കുന്നതെന്നാണ് വിശ്വാസം. മക്കളുടെ ഉയര്‍ച്ചയക്കും ജീവിതവിജയത്തിനായും അമ്മമാര്‍ ഈ ദിവസം വ്രതമെടുക്കുന്നതും വഴിപാടുകള്‍ നടത്തുന്നതും ഉത്തമമാണ്.

സുബ്രഹ്‌മണ്യ ഭഗവാന്‍ ബാലഭാവത്തില്‍ കുടികൊള്ളുന്ന അത്യപൂര്‍വ ക്ഷേത്രമാണ് പെരുമ്പാവൂര്‍ രായമംഗലം കൂട്ടുമഠം ബാലസുബ്രഹ്‌മണ്യസ്വാമി ക്ഷേത്രം. സ്‌കന്ദഷഷ്ഠിദിവസം തൊഴേണ്ട അത്യപൂര്‍വ ക്ഷേത്രമാണിത്.

ഇവിടെത്തെ ഷഷ്ഠി പൂജയും ഷഷ്ഠി ഊട്ടും അതിവിശേഷമാണ്. മക്കളുടെ വിദ്യാഭ്യാസം, തൊഴില്‍, വിവാഹം തുടങ്ങിയ കാര്യങ്ങളില്‍ ഐശ്വര്യപൂര്‍ണ്ണമായ ഒരു ഭാവിക്കായി ചെയ്യാവുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടാണിത്.

ഈ വര്‍ഷത്തെ സ്‌കന്ദഷഷ്ഠിയുടോനുബന്ധിച്ച് ക്ഷേത്രത്തില്‍ ഷഷ്ഠി ഊട്ടിന്റെയും ഷഷ്ഠി പൂജയുടെയും ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്രം ഭാരവവാഹികള്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും പൂജ ബുക്ക് ചെയ്യാനും ക്ഷേത്രവുമായി ബന്ധപ്പെടുക. ക്ഷേത്രത്തിലെ ഫോണ്‍: 09656105158, 09567120158.

 

Related Posts