
ശിവരാത്രിനാളില്‍ ഈ സ്‌തോത്രങ്ങള്‍ ജപിച്ചാല്‍
ശിവരാത്രിവ്രതമെടുക്കുന്നവരും അല്ലാത്തവരുമായ ശിവഭക്തര്‍ ശിവമന്ത്രങ്ങള്‍ ജപിക്കുന്നത് അതീവശ്രേഷ്ഠമാണ്. പഞ്ചാക്ഷരീമന്ത്രമായ ഓം നമഃശിവായ ജപിക്കുന്നതിനൊപ്പം മറ്റുശിവസ്‌തോത്രങ്ങളും ജപിക്കുന്നത് ഉത്തമമാണ്.
ശിവ പഞ്ചാക്ഷര സ്‌തോത്രം
നാഗേന്ദ്രഹാരായ ത്രിലോചനായ ഭസ്മാംഗരാഗായ മഹേശ്വരായ
നിത്യായ ശുദ്ധായ ദിഗംബരായ തസ്‌മൈ ന-കാരായ നമഃശിവായ
മന്ദാകിനീ സലിലചന്ദന ചര്‍ച്ചിതായ നന്ദീശ്വര പ്രമഥനാഥ മഹേശ്വരായ
മന്ദാരപുഷ്പ ബഹുപുഷ്പ സുപൂജിതായ തസ്‌മൈ മ-കാരായ നമഃശിവായ
ശിവായ ഗൗരീവദനാരവിന്ദ സൂര്യായ ദക്ഷാധ്വര നാശകായ
ശ്രീ നീലകണ്ഠായ വൃഷധ്വജായ തസ്‌മൈ ശി-കാരായ നമഃശിവായ
വസിഷ്ഠ കുംഭോത്ഭവ ഗൗതമാര്യ മുനീന്ദ്ര ദേവാര്‍ച്ചിത ശേഖരായ
ചന്ദ്രാര്‍ക്ക വൈശ്വാനര ലോചനായ തസ്‌മൈ വ-കാരായ നമഃശിവായ
യക്ഷസ്വരൂപായ ജടാധരായ പിനാകഹസ്തായ സനാതനായ
ദിവ്യായ ദേവായ ദിഗംബരായ തസ്‌മൈ യ-കാരായ നമഃശിവായ.
ഫലശ്രുതി : പഞ്ചാക്ഷരമിദം പുണ്യം യഃ പഠേച്ഛിവസന്നിധൗ
ശിവലോകമവാപ്‌നോതി ശിവേന സഹമോദതേ.
ശിവസ്‌തോത്രങ്ങള്‍
സംഹാരമൂര്‍ത്തിം ഹരമന്തകാരീം
വൃഷധ്വജം ഭൂതഗണാദിസേവ്യം
കൈലാസവാസം പരമേശ്വരം തം
നിത്യം നമാമി പ്രണവസ്വരൂപം
ശിവം ശിവകരം ശാന്തം
ശിവാത്മാനം ശിവോത്തമം
ശിവമാര്‍ഗ്ഗപ്രണേതാരം
പ്രണതോ / സ്മി സദാശിവം